മുളച്ച ഉരുളക്കിഴങ്ങ് കഴിച്ചിട്ടുണ്ടോ

Date:

spot_img

 ഉരുളക്കിഴങ്ങ് നല്ലതാണ്. പക്ഷേ മുളച്ച ഉരുളക്കിഴങ്ങ് ഗുണത്തെക്കാള്‍ ദോഷം ചെയ്യും. കാരണം ഉരുളക്കിഴങ്ങ് മുളയ്ക്കുമ്പോള്‍ പലരാസമാറ്റങ്ങളും സംഭവിക്കുന്നുണ്ട്. മുളയ്ക്കുമ്പോള്‍ വിഷാംശം വര്‍ദ്ധിച്ചുവരുന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്. അതുകൊണ്ട് മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. മുളച്ച ഉരുളക്കിഴങ്ങിലെ പച്ച നിറം വിഷത്തിനു തുല്യമാണത്രെ. അതുപോലെ ഗ്ലൈക്കോ ആല്‍ക്കലൈഡുകളുടെ സാന്നിധ്യവും വളരെ കൂടുതലാണ്.  തന്മൂലം ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഇതു കാരണമാകുന്നു. കൂടാതെ നാഡീവ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് മറ്റൊരു വില്ലന്‍. മുളച്ച ഉരുളക്കിഴങ്ങിലെ പൊട്ടാസ്യമാണ് രക്താതിസമ്മര്‍ദ്ദിന് കാരണമാകുന്നത്.


മുളച്ച ഉരുളക്കിഴങ്ങിലെ പച്ച നിറം വിഷത്തിന് തുല്യമാണെന്ന് പറഞ്ഞല്ലോ ആ അംശം ശരീരത്തില്‍ എത്തുമ്പോള്‍ ശരീരത്തിന് തളര്‍ച്ചയുണ്ടാകുന്നു. ഉരുളക്കിഴങ്ങ് കഴിച്ചുകഴിഞ്ഞാലുടനെ തളര്‍ച്ചയോ മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകളോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അക്കാര്യം ഗൗരവത്തിലെടുക്കണം പ്രമേഹരോഗികള്‍ക്ക് കഴിക്കാന്‍ പറ്റുന്ന ഒന്നല്ല ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങിലെ കാര്‍ബോ ഹൈഡ്രേറ്റ് പ്രമേഹം വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും പനിയുമുണ്ടാകുന്നുണ്ട്. ഗര്‍ഭിണികള്‍ ഒരു കാരണവശാലും മുളച്ച ഉരുളക്കിഴങ്ങ് കഴിക്കരുത്. ഗര്‍ഭചിദ്രമോ കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങളോ സൃഷ്ടിക്കാന്‍ ഇവയ്ക്ക്കഴിയുന്നുണ്ട്. 


ഉരുളക്കിഴങ്ങ് വാങ്ങി വീട്ടിലെത്തുമ്പോഴാണ് മുളച്ചതായി കണ്ടതെങ്കില്‍ ഇനി അത് ഉപേകഷിക്കാന്‍ സാമ്പത്തികം അനുവദിക്കുന്നില്ലെങ്കില്‍ ഒരു കാര്യം ചെയ്യുക.  മഞ്ഞള്‍പ്പൊടിയിട്ട വെള്ളത്തില്‍ നല്ലതുപോലെ കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക. ഉരുളക്കിഴങ്ങ് എളുപ്പം ദഹിക്കുന്ന ആഹാരപദാര്‍ത്ഥമാണ്. ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യും.വിറ്റാമിനുകളും പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയും അടങ്ങിയിട്ടുണ്ട്. എങ്കിലും ആവശ്യത്തില്‍ കൂടുതലും എല്ലാ ദിവസവും ഉരുളക്കിഴങ്ങ് കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല.

More like this
Related

ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ

ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം നിരവധി ആരോഗ്യഗുണങ്ങളാണ്...

ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണോ?

മുട്ടയെക്കുറിച്ച് പല അബദ്ധധാരണകളും നിലവിലുണ്ട്. മുട്ട ദിവസവും കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടുമെന്നാണ്...

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...
error: Content is protected !!