ജീവിക്കാന്‍ വേണ്ടിയാണ് എല്ലാവരും ഭക്ഷണം കഴിക്കുന്നത്. പക്ഷേ അപൂര്‍വ്വം ചിലരുടെ ഭക്ഷണ രീതി കണ്ടാല്‍ അവര്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കുന്നവരാണോയെന്ന് സംശയിച്ചുപോകും. എന്തുകഴിക്കണമെന്നോ എപ്പോള്‍ കഴിക്കണമെന്നോ എത്രത്തോളം കഴിക്കണമെന്നോ നിശ്ചയമില്ലാത്തവിധം കഴിക്കുന്നവര്‍. ഇഷ്ടവിഭവങ്ങളുടെ മുമ്പില്‍ വയര്‍ നിറയുന്നതുപോലും അറിയാത്തവര്‍. പക്ഷേ ഇതൊക്കെ ഭാവിയില്‍ ദോഷം ചെയ്യുന്ന വീണ്ടുവിചാരമില്ലാത്ത ഭക്ഷണപ്രവൃത്തികളാണ് എന്നതാണ് വാസ്തവം.
വ്യക്തവും ആരോഗ്യപ്രദവുമായ ഭക്ഷണശീലങ്ങള്‍ അറിഞ്ഞിരിക്കുന്നത്, സംഭവിക്കാന്‍ പോകുന്ന അനാരോഗ്യത്തില്‍ നിന്നും രോഗങ്ങളില്‍ നിന്നും അകന്നുജീവിക്കാന്‍ നമ്മെ സഹായിക്കും. ഒന്നാമതായി ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് ഭക്ഷണം മൂന്നുനേരം മാത്രമായി നിജപ്പെടുത്തുക എന്നതാണ്. ഇടവേളകളിലുള്ള സ്‌നാക്‌സും കൊറിക്കലും ചവയ്ക്കലും സ്ഥിരമായി ആവര്‍ത്തിക്കാതിരിക്കുക. വയറിനെ നാലായി ഭാഗിച്ച് ഓരോ ഭാഗത്തിനും വേണ്ടത് കൊടുത്തിരിക്കണം എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദരുടെ അഭിപ്രായം. രണ്ടു ഭാഗം അന്നത്തിന് വേണ്ടി നീക്കിവയ്ക്കുക. മറ്റൊരു ഭാഗം ജലത്തിന്. നാലാമത്തെ ഭാഗം വായു സഞ്ചാരത്തിന് വേണ്ടി. വിശപ്പുള്ളപ്പോള്‍ മാത്രമേ ഭക്ഷണം കഴിക്കാവൂ എന്നതാണ് മറ്റൊരു കാര്യം. അതുകൊണ്ടാണ് വയര്‍ അറിയാതെ കഴിക്കരുത് എന്ന് പഴമക്കാര്‍ പറഞ്ഞിരുന്നത്..
ദിവസവും എട്ടു മുതല്‍ 10 ഗ്ലാസ് വരെ വെള്ളം കുടിക്കണം. പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കണം. ഇലവര്‍ഗ്ഗങ്ങള്‍, മുളപ്പിച്ച പയറുവര്‍ഗ്ഗം,ന ാരുള്ള ഭക്ഷണം എന്നിവ അത്യാവശ്യമാണ്. പഞ്ചസാര, മൈദ, ഉപ്പ് എന്നിവ പരമാവധി കുറയ്ക്കുക. ഒരു ദിവസം ഒരു ടീസ്പൂണ്‍ എണ്ണ മാത്രമേ ഭക്ഷണകാര്യങ്ങള്‍ക്കായി വിനിയോഗിക്കാവൂ. പക്ഷേ നമ്മുടെ സ്ത്രീകള്‍ ഇക്കാര്യത്തില്‍ എത്രത്തോളം കൃത്യത പുലര്‍ത്തുന്നുണ്ട് എന്ന കാര്യം സംശയിക്കേണ്ടിയിരിക്കുന്നു. വറുത്തതിനോടും പൊരിച്ചതിനോടും ബേക്കറി പലഹാരങ്ങളോടും അകലം പാലിക്കുകയും അച്ചാര്‍, പപ്പടം, ചായ, കാപ്പി എന്നിവയുടെ ഉപയോഗം കുറയ്ക്കുകയും വേണമെന്ന് ഹോമിയോശാസ്ത്രം പറയുന്നു.
ചുരുക്കത്തില്‍ ആരോഗ്യം കണക്കിലെടുത്തു വേണം ഭക്ഷണം കഴിക്കേണ്ടത്. താല്ക്കാലികമായ നാവിന്റെ രുചിക്കുവേണ്ടി ഭക്ഷണം കഴിക്കുമ്പോള്‍ ഭാവിയില്‍ അത് ഒരിക്കലും പ്രിയപ്പെട്ടഭക്ഷണം പോലും കഴിക്കാന്‍ കഴിയാത്ത സാഹചര്യത്തിലേക്ക് നമ്മെ തള്ളിയിട്ടെന്നുവരാം.