പീനട്ട് ബട്ടര്‍ കഴിച്ചിട്ടുണ്ടോ, സൂപ്പറാണട്ടോ

Date:

spot_img

പീനട്ട് ബട്ടര്‍ എന്ന് കേള്‍ക്കുമ്പോള്‍ ഒരുപക്ഷേ ചിലര്‍ക്ക് പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എന്നാല്‍ കപ്പലണ്ടി ബട്ടര്‍ എന്ന് വിശദീകരിച്ചാല്‍ കാര്യം പിടികിട്ടും. അതെ നിലക്കടലയില്‍ നിന്നുണ്ടാക്കുന്ന ഈ ബട്ടര്‍ പോഷകസമൃദ്ധവും ആരോഗ്യദായകവുമാണ്. എല്ലാവിധത്തിലുള്ള പോഷണക്കുറവും പരിഹരിക്കാന്‍ പീനട്ട് ബട്ടറിന് കഴിവുണ്ടത്രെ. എന്തൊക്കെയാണ് പീനട്ട് ബട്ടറിന്റെ പ്രത്യേക ഗുണങ്ങള്‍ എന്ന് നോക്കാം. മാനസികസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന വിധത്തിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ പീനട്ട് ബട്ടറിലുണ്ട്. 22-30 ശതമാനം സസ്യപ്രോട്ടീനും ഇതിലുണ്ട്. അണ്ടിവര്‍ഗ്ഗത്തില്‍ പെട്ട മറ്റേതു ഭക്ഷണത്തില്‍ നിന്നും ലഭിക്കുന്നതിലേറെ  സസ്യപ്രോട്ടീനുകളാല്‍ സമ്പുഷ്ടമാണ് പീനട്ട് ബട്ടര്‍.  അമിനോ ആസിഡുകളും ഇതിലുണ്ട്. കാര്‍ബോഹൈഡ്രേറ്റുകള്‍, നാരുകള്‍, അപൂരിത കൊഴുപ്പ്, വിറ്റമിന്‍ ഇ, ബി,  എന്നിവയും ഇതിലുണ്ട്. കോളോറെക്ടര്‍ കാന്‍സര്‍, സ്തനാര്‍ബുദം, ഹൃദ്രോഗം, മറവിരോഗം എന്നിവയ്‌ക്കെല്ലാം പരിഹാരമായി പീനട്ട് ബട്ടര്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. പോഷകങ്ങള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതുകൊണ്ട് അല്പം നിലക്കടല കഴിച്ചാല്‍ പോലും വയറ് നിറഞ്ഞതായി അനുഭവപ്പെടും. ഇത്  അമിതാഹാരം കഴിക്കുന്നതുവഴിയുള്ള പൊണ്ണത്തടികളും മറ്റും കുറയ്ക്കും. അമേരിക്കക്കാരുടെ ഇഷ്ടവിഭവങ്ങളിലൊന്നാണ് പീനട്ട് ബട്ടര്‍. ആഫിക്കക്കാര്‍ക്ക് പീനട്ട് ബട്ടര്‍ എന്തിനും ഏതിനും അത്യാവശ്യവുമാണ്. സ്ഥിരമായ ബ്രഡും ജാമ്മും കഴിക്കുന്നവര്‍ ജാമ്മിന് പകരം പീനട്ട് ബട്ടര്‍ ഉപയോഗിച്ചു നോക്കൂ. രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ കഴിയൂം. ഇന്ന് പീനട്ട് ബട്ടര്‍ പല രൂപത്തിലും വിപണികളില്‍ ലഭ്യമാണ്.

More like this
Related

ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ

ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം നിരവധി ആരോഗ്യഗുണങ്ങളാണ്...

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...
error: Content is protected !!