അടുത്തകാലത്ത് ഏറ്റവും കൂടുതൽ ആളുകൾ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകമാണ് ജോസഫ് അന്നംകുട്ടി ജോസിന്റെ ദൈവത്തിന്റെ ചാരന്മാർ. തന്റെ ജീവിതത്തെ തൊട്ടു കടന്നുപോയ വ്യക്തികളുടെ നന്മകളിലേക്ക് ശ്രദ്ധ തിരിക്കുകയാണ് ജോസഫ്. നമ്മിൽ നന്മയുടെ നിക്ഷേപങ്ങൾ നിറയ്ക്കുന്നവരെല്ലാം ദൈവത്തിന്റെ ചാരന്മാരാണ്. നമ്മിൽ വെളിച്ചം നിറയ്ക്കുന്നവരാണ്. എന്നെ കുറെക്കൂടി നല്ലൊരു മനുഷ്യനാകാൻ പ്രേരിപ്പിച്ചവരെ ഞാൻ വിളിക്കുന്ന പേരാണ് ദൈവത്തിന്റെ ചാരന്മാർ എന്ന് എഴുത്തുകാരൻ. ഇങ്ങനെയൊരു കണ്ണുകൊണ്ട് നോക്കുമ്പോൾ നമ്മുടെ ജീവിതത്തിലുടെ കടന്നുപോകുന്നവരുടെ നന്മകൾ കണ്ടെത്താൻ സാധിക്കുന്നു. നമ്മുടെ കാഴ്ചപ്പാടുകളെ തിരുത്തിക്കുറിക്കാൻ ഈ പുസ്തകം സഹായിക്കും. ഇവരെ പരിചയപ്പെട്ടുകഴിയുമ്പോൾ നിങ്ങൾ ഒരുപക്ഷേ സ്വന്തം ജീവിതത്തിലേക്ക് ഒരു ബൈനോക്കുലറുമായി ഇറങ്ങിയെന്നിരിക്കും. നിങ്ങളുടെ ജീവിതത്തിലേക്ക് അയക്കപ്പെട്ട ദൈവത്തിന്റെ ചാരന്മാരെ കണ്ടെത്താൻ പലവേഷങ്ങളിൽ അവർ നിങ്ങളുടെ ചുറ്റിലുമുണ്ട്. അവരെ കാണാനും കേൾക്കാനും മനസ്സിലാക്കാനും ഈശ്വരൻ നിങ്ങൾക്ക് പുതിയൊരു കണ്ണും ചെവിയും ഹൃദയവും നൽകട്ടെ എന്ന് ഗ്രന്ഥകാരൻ ആശംസിക്കുന്നു.
ദൈവത്തിന്റെ ചാരന്മാർ
ജോസഫ് അന്നം കുട്ടി ജോസ്
ഡി.സി ബുക്സ്, വില :225