ജന്തുലോകത്തെ കൗതുകങ്ങള്‍

Date:

spot_img

ജന്തുക്കളുടെ ലോകം ഏറെ കൗതുകകാരമാണ്. മനുഷ്യരെ അപേക്ഷിച്ച് പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന അവയില്‍ ഓരോന്നിന്റെയും ജീവിതശൈലി നിരീക്ഷിച്ചാല്‍ വളരെയേറെ കൗതുകങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. അതില്‍ ചിലത് ഇതാ:-

  • ചെമ്മീനിന്റെ ഹൃദയം അതിന്റെ ശിരസ്സിലാണ് സ്ഥിതി ചെയ്യുന്നത്.
  • ആന ഏറ്റവും ശക്തനായ മൃഗം ആണെന്നാണ്‌ പറയപ്പെടുന്നത്. എങ്കിലും ആനയാണ് ചാടാന്‍ കഴിയാത്ത ഏക മൃഗം.
  • അന്റാര്‍ട്ടിക്കയിലെ ഹിമശേഖരത്തിന്‍റെ മൂന്നു ശതമാനം പെന്‍ഗ്വിനുകളുടെ മൂത്രമാണത്രെ.
  • പശുക്കള്‍ അവയുടെ ആയുഷ്കാലത്തില്‍ ഏതാണ്ട് രണ്ടു ലക്ഷം ഗ്ലാസ്‌ പാല്‍ നല്കുന്നുണ്ടത്രേ.
  • ജിറാഫിനു നീണ്ട കഴുത്ത് ഉണ്ടെങ്കിലും അവയ്ക്ക് സ്വനഗ്രാഹി ഇല്ലത്രെ.
  • ഒട്ടകപക്ഷിയുടെ കണ്ണ് അവയുടെ തലച്ചോറിനേക്കാള്‍ വലുതാണ്‌.
  • ആള്‍ക്കുരങ്ങുകളില്‍ ഏതാണ്ട് അമ്പത് ശതമാനത്തിന്റെയും എല്ലുകള്‍ പൊട്ടിയ അവസ്ഥയിലാണത്രേ. സ്ഥിരമായി മരങ്ങളില്‍നിന്നും ചാടുമ്പോള്‍ അവയ്ക്ക് വീഴ്ച സംഭവിക്കുന്നതിനാലാണ് ഇത്.
  • ജന്തുശാസ്ത്രജ്ഞര്‍ പറയുന്നത് പൂച്ചകള്‍ മ്യാവൂ ശബ്ദമുണ്ടാക്കുന്നത് പരസ്പരം ആശയവിനിമയം നടത്തുന്നതിനു അല്ലത്രേ. മറിച്ച്, മനുഷ്യരുടെ ശ്രദ്ധ പിടിച്ചു പറ്റാനാണ്.
  • 1924 -ല്‍ ഒരു ലാബ്രഡോര്‍ നായയെ പരോള്‍ പോലും ഇല്ലാത്ത ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചു. ഗവര്‍ണറുടെ പൂച്ചയെ കൊന്നു എന്നതായിരുന്നു കുറ്റം.
  • പൂച്ചകള്‍ക്ക് മധുരം രുചിക്കാന്‍ സാധിക്കില്ല. കാരണം, അവയുടെ നാവിന് മധുരത്തിന്‍റെ രുചിമുകുളം ഇല്ല.
  • വവ്വാലുകള്‍ തൂങ്ങിക്കിടന്നുകൊണ്ടുതന്നെയാണ് പ്രസവിക്കുന്നത്. താഴേയ്ക്ക് വീഴാതെ ശിശുക്കളെ ചിറകുകള്‍കൊണ്ട് അവ സംരക്ഷിച്ചു പിടിക്കും.
  • പെന്‍ഗ്വിനുകളുടെ കാതുകള്‍ നമുക്ക് കാണുവാന്‍ സാധിക്കില്ല. പക്ഷെ, അവയുടെ ശ്രവണശേഷി വളരെ ശക്തമാണത്രെ.
  • ഒട്ടകപ്പക്ഷികള്‍ക്ക് കുതിരയെക്കാള്‍ വേഗത്തില്‍ ഓടാന്‍ സാധിക്കും. അതുപോലെ പുരുഷ ഒട്ടകപ്പക്ഷികള്‍ക്ക് സിംഹത്തെക്കാള്‍ ഒച്ചയില്‍ അലറുവാനും സാധിക്കും.
  • ലോകത്ത് ഒരു മനുഷ്യന് പത്ത് ലക്ഷം എന്നാ കണക്കില്‍ ഉറുമ്പുകള്‍ ഉണ്ടത്രേ. ഉറുമ്പുകള്‍ ഉറങ്ങാറില്ല. അവയ്ക്ക് ശ്വാസകോശവും ഇല്ല.
  • ആയിരക്കണക്കിന് ലെന്‍സുകള്‍ ഉള്ള കണ്ണുകള്‍ ആണ് ചിത്രശലഭങ്ങള്‍ക്കുള്ളത്. എങ്കില്‍ക്കൂടി അവയ്ക്ക് മൂന്നു നിറങ്ങള്‍ മാത്രമേ കാണുകയുള്ളൂ – ചുവപ്പ്, പച്ച, മഞ്ഞ.

More like this
Related

വീടിനുള്ളിലെ താരം

വീടിനെക്കുറിച്ചുള്ള പണ്ടുകാലത്തെ സങ്കല്പങ്ങളൊക്കെ എന്നേ മാറിമറിഞ്ഞിരിക്കുന്നു. കെട്ടിലും മട്ടിലും മാത്രമായിരുന്നു നേരത്തെ...

ചൈനയിലെ പുതുവർഷം

ചൈനയിലെ പുതുവർഷം മറ്റ് രാജ്യങ്ങളിലെ പുതുവർഷം പോലെയല്ല. ചാന്ദ്ര കലണ്ടർ അനുസരിച്ചാണ്...

കാരുണ്യ ആരോഗ്യ സുരക്ഷാ ഇൻഷൂറൻസ് പദ്ധതി

വർധിച്ചുവരുന്ന ചികിൽസാ ചെലവുകൾ ആരോഗ്യ ഇൻഷൂറൻസ് എന്ന ആശയത്തിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്....

വൃദ്ധമാതാപിതാക്കളുടെ കണ്ണീരിന് മറുപടിയുണ്ട്

ഏതെങ്കിലും വൃദ്ധമാതാപിതാക്കന്മാരുടെ കണ്ണ് നിറയാത്ത, ചങ്ക് പിടയാത്ത ഏതെങ്കിലും ഒരു ദിവസമുണ്ടാവുമോ...
error: Content is protected !!