പർവതത്തിന്റെ മുകളിലെത്തിയപ്പോൾ ബെല്ല, അമ്മയുടെ മുഖത്തേക്ക് നോക്കി. ആ മുഖം വികാരവിക്ഷുബ്ധമായിരിക്കുന്നതായി ബെല്ലയ്ക്ക് മനസ്സിലായി. അമ്മയുടെ മനസ്സിലൂടെ ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന ചിന്തകളും വികാരങ്ങളും എന്തെല്ലാമാണെന്നും. ഈ ലോകത്തിൽ അമ്മയെ പോലെ കരുത്തുറ്റ ഒരു വ്യക്തി വേറെയുണ്ടാവില്ല. ബെല്ല അമ്മയോട് പറഞ്ഞു എനിക്കൊരിക്കലും അമ്മയെ പോലെയാകാൻ കഴിയില്ല.
നീയെന്നെ കളിയാക്കുകയാണോ? ഇസബെല്ല മകളോട് തമാശയായി ചോദിച്ചു. നീയെന്തുമാത്രം കരുത്തുറ്റവളാണ്. അമ്മ മകളെ തന്നോട് ചേർത്തണച്ചുകൊണ്ട് പറഞ്ഞു. അപ്പോൾ ലോകത്തിന്റെ നെറുകയിലാണ് തങ്ങൾ നില്ക്കുന്നതെന്ന് ആ അമ്മയ്ക്കും മകൾക്കും തോന്നി.
2018 ജനുവരി. ഇസബെല്ലയുടെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട ദിവസങ്ങൾ ആ മാസത്തിലൊന്നിൽ സംഭവിച്ചു. അന്നാണ് അവൾ താൻ ശ്വാസകോശ കാൻസറിന്റെ നാലാം സ്റ്റേജിലാണ് എന്ന് തിരിച്ചറിഞ്ഞത്. വളരെ നടുക്കമുളവാക്കുന്ന വാർത്ത. സ്പോർട്സും പ്രകൃതിയുമായിരുന്നു ഇസബെല്ലയുടെ ഇഷ്ട ലോക ങ്ങൾ. പർവതാരോഹക, മാരത്തോൺ ഓട്ടക്കാരി, അഞ്ചു മക്കളുടെ അമ്മ… ഇതെല്ലാമായിരുന്നു ഇസബെല്ല. മക്കളെയും തന്നെപോലെ തന്നെയാണ് അവൾ വളർത്തിക്കൊണ്ടുവന്നത്. സാഹസികരാകാനും അത്ലറ്റാകാനുമുള്ള പ്രോത്സാഹനം മക്കൾക്ക് അവർ നല്കി പോന്നിരുന്നു. ഏതു പ്രതിസന്ധിയെയും നേരിടാൻ കഴിവുള്ളവരായിരിക്കുക, ഒന്നിലും തളർന്നുപോകാതിരിക്കുക. ഇസബെല്ല മക്കൾക്ക് പറഞ്ഞുകൊടുത്തിരുന്നത് അതായിരുന്നു. അതുകൊണ്ടുതന്നെ രോഗത്തിന്റെ മുമ്പിലും തളർന്നുപോകരുതെന്ന് ഇസബെല്ല നിശ്ചയിച്ചിട്ടുണ്ടായിരുന്നു.
ഇസബെല്ലയുടെ സാഹസികതകൾ
ഇസബെല്ല നിസ്സാരക്കാരിയല്ലാത്തതുപോലെ അവളുടെ മക്കളും നിസ്സാരക്കാരൊന്നുമല്ല. മകൻ ഒലിവർ അറ്റ്ലാന്റിക് സമുദ്രം ഒറ്റയ്ക്ക് നീന്തിയവൻ എന്ന പേരിൽ റിക്കോർഡ് നേടിയവനാണ്. മക്കൾക്കും ഭർത്താവിനുമൊപ്പം മാരത്തോൺ ഉൾപ്പടെ പല മത്സരങ്ങളിലും ഇസബെല്ല പങ്കെടുത്തിട്ടുമുണ്ട്. എങ്കിലും കാൻസർ രോഗബാധിതയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ മുതൽ ഇസബെല്ലയ്ക്ക് ഒരാഗ്രഹം. വ്യത്യസ്തമായ ഒരു സാഹസികത ചെയ്യണം. അതും ഓരോ മക്കൾക്കൊപ്പം. ഇസബെല്ലയുടെ ആ സാഹസികത ഒടുവിൽസംഭവിക്കുകതന്നെ ചെയ്തു.
മകൾക്കൊപ്പം ഉയരങ്ങളിലേക്ക്
ന്യൂയോർക്ക് ടൈംസിലെ റിപ്പോർട്ടറും 22 കാരിയായ മകളും ഇസബെല്ലയും കൂടി പോയത് എവിടേയ്ക്കെന്നറിയണ്ടെ? 22,837 ള േഉയരമു ാീൗി േരീിരമഴൗമ യിലേക്ക്. ഏഷ്യയ്ക്ക് വെളിയിലുള്ള ഏറ്റവും ഉയരം കൂടിയ പർവ്വതമാണ് ഇത്. പർവ്വതാരോഹണം ഇസബെല്ലയെ സംബന്ധിച്ച് പുത്തരിയൊന്നും ആയിരുന്നില്ല. മൂന്നുവർഷങ്ങൾക്ക് മുമ്പ് ചില പർവ്വതാരോഹണങ്ങൾ അവൾ നടത്തിയിട്ടുമുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ അന്നത്തെ അവസ്ഥയല്ലല്ലോ. കാൻസർ ട്രീറ്റ്മെന്റിന്റെ വല്ലായ്മകൾ പലതുമുണ്ടായിരുന്നു ഇസബെല്ലയ്ക്ക്. ഛർദ്ദി കാരണം നേരാംവണ്ണം ഭക്ഷണം പോലും കഴിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. കാലുകൾ ദുർബലമായിപ്പോകുമോയെന്നുപോലും കൂടെയുള്ളവർ ഭയന്നിരുന്നു. എന്നിട്ടും അതിനെയെല്ലാം അസ്ഥാനത്താക്കിയാണ് ഇസബെല്ല
പർവ്വതമുകളിലെത്തിയത്. കടൽ നിരപ്പിന് നാല് മൈൽ മുകളിൽ പർവതത്തിന്റെ ഏറ്റവും ഉന്നതങ്ങളിൽ എത്തിയപ്പോൾ ആ അമ്മയും മകളും കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞുപോയി.
ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയതത്
മനോവീര്യം കൊണ്ട് രോഗത്തെ വെല്ലുവിളിച്ച ഇസബെല്ലയുടെ പർവ്വതാരോഹണത്തിന് സാക്ഷിയായ പത്രലേഖകൻ പിന്നീട് അതേക്കുറിച്ച് പത്രത്തിൽ എഴുതിയത് ഇങ്ങനെയാണ്: ഇവിടെ സന്തോഷവും സഹനവും ഒരുപോലെയാണ്.
ബെല്ല പറയുന്നു
അമ്മ നല്കിയ ഈ പാഠം ഞാൻ ജീവിതത്തിൽ ഒരിക്കലും മറക്കുകയില്ല. ഏതു പ്രതിസന്ധിയെയും രോഗത്തെയും മനോവീര്യം കൊണ്ട് നേരിടാൻ കഴിയുമെന്ന് അമ്മയെനിക്ക് കാണിച്ചുതന്നു.
അതെ, മരണം ഇസബെല്ലയുടെ തൊട്ടടുത്തെത്തിയിട്ടും ജീവിതത്തോട് കാണിച്ച സാഹസികത ആരിലും അതിശയം ജനിപ്പിക്കുന്നതാണ്. കരഞ്ഞും പിഴിഞ്ഞും രോഗത്തെ ശപിച്ചും ഏതൊരാളും കഴിഞ്ഞുകൂടേണ്ട കാലത്താണ് ഇസബെല്ല ജീവിതത്തിലെ ഏറ്റവും വലിയ സാഹസികത തിരഞ്ഞെടുത്തത്. എല്ലാവരെയും പ്രചോദിപ്പിക്കുന്നതാണ് ഇസബെല്ലയുടെ ജീവിതം.
എന്താണ് ഇസബെല്ല നമ്മോട് പറയുന്നത്? ഓരോ സമയവും ഫലപ്രദമായി വിനിയോഗിക്കുക, സ്വന്തം കഴിവുകളും ശക്തിയും തിരിച്ചറിയുക, നാം സ്നേഹിക്കുകയും നമ്മെ സ്നേഹിക്കുകയും ചെയ്യുന്നവരുടെ ഒപ്പം ആയിരിക്കുക, രോഗങ്ങളെ ഇല്ലാതാക്കാൻ കഴിയാതെ വരുമ്പോഴും അവയ്ക്ക് മുമ്പിൽ തളർന്നുപോകാതിരിക്കുക. ആത്മധൈര്യം കൊണ്ട് നേരിടാൻ ആവാത്തതായി യാതൊന്നും ഇല്ലെന്ന് സ്വയം വിശ്വസിക്കുക. ആ വിശ്വാസത്തി
നൊപ്പം പ്രവർത്തിക്കുക.