നാല്പതു കഴിഞ്ഞോ സൂക്ഷിക്കണേ

Date:

spot_img

നാല്പതു കഴിഞ്ഞ സ്ത്രീകള്‍ കൂടുതല്‍ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നാണ് ആധുനിക വൈദ്യശാസ്ത്രം നല്കുന്ന മുന്നറിയിപ്പ്. കാരണം ആര്‍ത്തവവിരാമത്തോട് അടുക്കുന്ന ഈ കാലയളവിലാണത്രെ അവര്‍ക്ക് ഹൃദ്രോഗസാധ്യത വര്‍ദ്ധിക്കുന്നത്. ഹൃദ്രോഗമെന്നാല്‍ പുരുഷന്മാര്‍ക്ക് മാത്രം വരുന്ന അസുഖം എന്ന ധാരണയൊക്കെ പണ്ടേ കടപുഴകി വീണിട്ടുണ്ട്. സ്്താനാര്‍ബുദവും ഗര്‍ഭാശയ കാന്‍സറുമൊക്കെയാണ് സ്ത്രീകളെ പിടികൂടുന്നത് എന്ന ധാരണ അടുത്തകാലം വരെ പലര്‍ക്കുമുണ്ടായിരുന്നു. പക്ഷേ ഇന്നത്തെ ചില കണക്കുകള്‍ പറയുന്നത് ഒരു വര്‍ഷം ലോകമെങ്ങുമായി 9.1 ദശലക്ഷം സ്ത്രീകള്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ മൂലം മരണമടയുന്നു എന്നാണ്. അതായത് കാന്‍സര്‍, എയ്ഡ്‌സ് തുടങ്ങിയ രോഗങ്ങളെക്കാള്‍ കൂടുതലാണ് ഹൃദയാഘാതമോ ഹൃദയസംബന്ധമായ രോഗങ്ങള്‍ മൂലമോ സ്ത്രീകള്‍ മരിക്കുന്നത് എന്ന്. മറ്റൊരു കണക്ക് പറയുന്നത് ലോകത്തിലെ 35 ശതമാനം സ്ത്രീകളും മരിക്കുന്നത് ഹൃദയരോഗത്തെ തുടര്‍ന്നാണ് എന്നാണ്. നാല്പതു കഴിയുമ്പോള്‍ പല സ്ത്രീകളും അമിതമായി വണ്ണം വച്ചുതുടങ്ങുന്നു.മെറ്റബോളിക് നിരക്ക് കുറയുന്നതും ശരീരത്തിലെ കൊഴുപ്പിന്റെ ഉപാപചയം കുറയുന്നതുമാണ് ഇതിന് കാരണം. അതായത് പഴയതുപോലെ ഭക്ഷണം കഴിക്കുകയും എന്നാല്‍ ആ ഭക്ഷണം കൊഴുപ്പായി ശരീരത്തില്‍ അടിഞ്ഞുകൂടുകയും ചെയ്യുന്നു. ഇത് അമിതവണ്ണത്തിന് കാരണമാകുന്നു. അമിതവണ്ണം വന്നുകഴിയുമ്പോള്‍ സ്വഭാവികമായും രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും പ്രമേഹവും പിടികൂടും ആരോഗ്യം ഇങ്ങനെ ദിനംപ്രതി മോശമായിക്കൊണ്ടിരിക്കുമ്പോള്‍ സ്വഭാവികമായി ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ദ്ധിക്കുകയും ചെയ്യും.


 ശരീരഭാരം നിയന്ത്രിക്കുകയും ഭക്ഷണരീതികളില്‍ മാറ്റംവരുത്തുകയും ചെയ്യുക, വ്യായാമം പതിവാക്കുക, രക്തപരിശോധനകളും മറ്റ് ചെക്കപ്പുകളും നടത്തുക എന്നിവയെല്ലാം നാല്പതുകഴിഞ്ഞ സ്ത്രീകള്‍ നിര്‍ബന്ധമായും ചെയ്‌തേ തീരൂ. 2020 ഓടെ സ്ത്രീകളിലെ ഹൃദ്രോഗസാധ്യത 120 ശതമാനമായി ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ എന്ന കാര്യം കൂടി ഓര്‍മ്മയില്‍ സൂക്ഷിക്കുന്നതും നന്ന്.

More like this
Related

നല്ല അമ്മയുടെ ലക്ഷണങ്ങൾ

നല്ല അമ്മയായിത്തീരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.  ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും. എന്നാൽ...

പ്രസവാനന്തര വിഷാദവും അതിജീവനവും 

നല്ലൊരു ശതമാനം സ്ത്രീകൾക്കും പ്രസവശേഷം ചെറിയതോതിലെങ്കിലും മാനസികപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.  പോസ്റ്റ്പാർട്ടം ഡിപ്രഷൻ...

അറിയണം പോസ്റ്റ് പാർട്ടം ഡിപ്രഷനെ

ഏതൊരു സ്ത്രീയുടേയും ആത്മാഭിലാഷമാണത്; പ്രസവം. താൻ സ്ത്രീയാണെന്നുള്ള അഭിമാനവും അമ്മയെന്നുള്ള വികാരവും...

വെറുതെ അല്ല ഭാര്യ

ഒരു നല്ല ഭാര്യയുടെ ലക്ഷണങ്ങൾ പറയുക എന്നത് ചിലപ്പോൾ ബുദ്ധിമുട്ടായേക്കാം. എന്നാൽ...
error: Content is protected !!