ദുഃസ്വപ്നങ്ങൾക്ക് വിട

Date:

spot_img

ജെന്നിന്റെ ജീവിതത്തിലേക്ക് ദുഃസ്വപ്നങ്ങൾ കടന്നുവന്നത് എട്ടു വയസു മുതല്ക്കാണ്. അയൽക്കാരനാണ് ആ ദുഃസ്വപ്നങ്ങൾ വിതച്ചത്. ബാലികയായിരുന്ന അവളെ അയൽക്കാരൻ ലൈംഗികവൃത്തിക്കായി മറ്റുള്ളവർക്ക് വില്ക്കുകയായിരുന്നു. രക്ഷപ്പെടാൻ പലതവണ ശ്രമിച്ചു. പക്ഷേ എല്ലാതവണയും ശ്രമങ്ങൾ വിഫലമായി. ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും അവിടെയും ജീവിതം ബാക്കി നിന്നു. നിരന്തരമായ ലൈംഗികാതിക്രമങ്ങൾ അവളുടെ മനസ്സിനും ശരീരത്തിനും നല്കിയത് നിരവധി മുറിവുകൾ. പലതവണ സർജറികൾക്ക് വിധേയയായി;മാനസികരോഗചികിത്സയ്ക്കും. പതുക്കെ പതുക്കെ ജെൻ തന്നെ വരിഞ്ഞുമുറുക്കിയിരുന്ന കെട്ടുകൾ അറുത്തുമാറ്റി. മാനസികമായി കരുത്തുനേടി. ശരീരത്തിലെ മുറിവുകൾ ഉണക്കി. 

ഇന്ന് ജെൻ ഒരു നേഴ്സാണ്. ലീഗൽ മെഡിസിനിൽ സ്പെഷ്യലൈസ് ചെയ്തിരിക്കുന്ന നേഴ്സ്. ഒപ്പം ലൈംഗികപീഡനത്തിന്റെ ഇരകളായ കുട്ടികളെ സഹായിക്കുകയും ചെയ്യുന്നു. മനുഷ്യക്കടത്തിന് എതിരെയുള്ള പ്രവർത്തനങ്ങളിൽ പോലീസിനും ഉദ്യോഗസ്ഥർക്കും ഒപ്പം സഹായിയുമാണ്. 

എന്റെ അനുഭവങ്ങളാണ് ലൈംഗികപീഡനത്തിന്റെ ഇരകളെ സഹായിക്കാൻ കാരണമായത്. അതുകൊണ്ടുതന്നെ ഇതെന്റെ വിധിയാണെന്നും ദൈവം എനിക്കായി നല്കിയതാണെന്നും ഞാൻ വിശ്വസിക്കുന്നു. ദൈവത്തിൽ വിശ്വസിക്കാനും ആശ്രയിക്കാനും കഴിഞ്ഞതോടെയാണ് എനിക്കെന്നെ അംഗീകരിക്കാനും സ്വയം ആശ്വസിക്കാനുമായത്. ജെൻ  പറയുന്നു.

More like this
Related

ഒറ്റയ്ക്കും മുന്നോട്ടു പോകാം…

തനിച്ചു നിന്നിട്ടുണ്ടോ എപ്പോഴെങ്കിലും? തനിച്ചായി പോയിട്ടുണ്ടോ എപ്പോഴെങ്കിലും?  ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്ക്...

പച്ചമരത്തണലുകൾ

ജീവന്റെ നിറമാണ് പച്ച ജീവന്റെ നിറവാണ് പച്ച ജീവന്റെ ഗന്ധവും പച്ചതന്നെ....

സദാക്കോ സസാക്കിയും  ഒരിഗമിക് കൊക്കുകളും

1945 ഓഗസ്റ്റ് 6. ലിറ്റിൽ ബോയ് എന്ന് പേരിട്ട അണുബോംബ് ജപ്പാനിലെ...

പ്രായം നോക്കണ്ട, ഏതു പ്രായത്തിലും വളരാം…

വ്യക്തിത്വവികസനത്തിന് കൃത്യമായ പ്രായമുണ്ടോ? ഇന്ന പ്രായം മുതൽ ഇന്ന പ്രായം വരെ...
error: Content is protected !!