ആര്‍ക്കാണ് ചോക്ലേറ്റ് ഇഷ്ടമില്ലാത്തത്? ചോക്ലേറ്റ് എന്ന് കേള്‍ക്കുമ്പോഴേ മുഖത്തൊരു ചിരിവരും. വായില്‍ മധുരം നിറയും. ചോക്ലേറ്റ് കഴിക്കുന്നതു കൊണ്ട് ശാരീരികവും മാനസികവുമായ നിരവധി ഗുണങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്നാണ് ചില ഗവേഷകരുടെ അഭിപ്രായം. ചോക്ലേറ്റ് ഓഫീസ് മണിക്കൂറുകളില്‍ കഴിക്കുന്നതു കൊണ്ടും പ്രയോജനമുണ്ടാകും എന്നും ഇവര്‍ പറയുന്നു. ഒന്നാമതായി ചോക്ലേറ്റ് കഴിക്കുമ്പോള്‍ നല്ല മൂഡ് ലഭിക്കുന്നു. ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന serotonin സ്വഭാവികമായ ആന്റി ഡിപ്രസന്റ് ആണ്. അത് എന്‍ഡോര്‍ഫിന്‍സ് ഉല്പാദിപ്പിക്കുന്നു തന്മൂലം നമ്മുടെ മൂഡ് നിലനിര്‍ത്തുകയും വിഷാദത്തിലേക്ക് വീഴാതെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. അതുപോലെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും പ്രശ്‌നം പരിഹരിക്കാനും ചോക്ലേറ്റിന് കഴിവുണ്ട്. തന്മൂലം ജോലിയില്‍ കാര്യക്ഷമത വര്‍ദ്്ധിക്കുന്നു ജോലിയുടെ സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാനും ചോക്ലേറ്റ് കഴിക്കുന്നത് സഹായിക്കും. മഗ്നീഷ്യമാണ് ഇവിടെ സ്‌ട്രെസ് കുറയ്ക്കാന്‍ കാരണമായി മാറുന്നത്. സ്ഥിരമായി ചോക്ലേറ്റ് കഴിക്കുന്നത് സ്മാര്‍ട്ട് ആകാനും വഴിയൊരുക്കും. തലച്ചോറിനും ഞരമ്പുകള്‍ക്കും ഗുണം ചെയ്യുന്നതുകൊണ്ട് ചോക്ലേറ്റ് കഴിക്കുമ്പോള്‍ ബുദ്ധിശക്തിയും കൂടും.
ബിസി 1900 മുതല്ക്കാണ് ചോക്ലേറ്റിന്റെ കഥ ആരംഭിക്കുന്നത്. എങ്കിലും ഇരുപതാം നൂറ്റാണ്ടു തുടങ്ങിയാണ് ഭക്ഷണത്തിന്റെ പ്രധാനപ്പെട്ട ബാഗമായി ചോക്ലേറ്റ് മാറിയത്. യുദ്ധകാലത്ത് യുഎസ് പട്ടാളക്കാരുടെ ഭക്ഷണത്തില്‍ ചോക്ലേറ്റ് ഉള്‍പ്പെടുത്തിയിരുന്നു.