വെള്ളം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണേ

Date:

spot_img

മഴക്കാലത്ത് തിളപ്പിച്ചാറിച്ച വെള്ളമാണ് കുടിക്കേണ്ടത് എന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ വെള്ളം കുടിക്കാന്‍ വരുമ്പോള്‍  നല്ല ചൂടാണെങ്കിലോ..അടുത്ത ടാപ്പില്‍ നിന്ന് കുറെ പച്ചവെള്ളം ചേര്‍ത്ത് ചൂടുവെള്ളംകുടിക്കും. ഫലമോ തിളപ്പിച്ചാറിച്ച വെള്ളം കുടിക്കുന്നതിന്റെ ഗുണം നഷ്ടപ്പെട്ടുപോയി. മാത്രവുമല്ല  പല ദോഷങ്ങള്‍ കടന്നുകൂടുകയും ചെയ്യും. വെള്ളം തിളപ്പിക്കുന്നത് തന്നെ അതിലെ രോഗാണുക്കളെ നശിപ്പിക്കുന്നതിന് വേണ്ടിയാണല്ലോ. തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം ചേര്‍ക്കുമ്പോള്‍ രോഗാണുസാധ്യത നിലനില്ക്കുകയാണ് ചെയ്യുന്നത്.

അങ്ങനെ വെള്ളം തിളപ്പിച്ചതിന്റെ പ്രയോജനം കൂടി നഷ്ടമാകുന്നു. ഇനി വേനല്‍ക്കാലത്താണെങ്കില്‍ കൂടുതലായും ഐസ് ക്യൂബിനെ നാം ആശ്രയിക്കാറുണ്ട്. വെള്ളം ഐസാക്കിയാല്‍ ബാക്ടീരിയാ നശിക്കുമെന്നാണ് നമ്മുടെ വിശ്വാസം. പക്ഷേ അതു തെറ്റാണെന്ന് വിദഗ്ദര്‍ പറയുന്നു. ഐസ് ക്യൂബുണ്ടാക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരവും പ്രധാനപ്പെട്ടതാണ്. ശുദ്ധിയായ വെള്ളമല്ല ഇതിനുപയോഗിക്കുന്നതെങ്കില്‍ രോഗാണുക്കള്‍ കടന്നുകൂടുക തന്നെ ചെയ്യും. അതുപോലെ തിളപ്പിച്ച വെള്ളം തണുപ്പിക്കാനായി ഐസ് ക്യൂബുകള്‍ ഇടരുത്. രാവിലെ അടുക്കളയിലേക്ക് തിടുക്കത്തില്‍ പാഞ്ഞുചെന്ന് ചായയ്ക്കും ചോറിനും വെള്ളം വയ്ക്കാന്‍ ടാപ്പ് തുറക്കുന്നവരാണോ നിങ്ങള്‍? അവിടെയും ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. കെട്ടിക്കിടന്ന പൈപ്പിലെ വെള്ളം അല്പനേരം തുറന്നുവിട്ടതിന് ശേഷം മാത്രമേ ഉപയോഗിക്കാനായി എടുക്കാവൂ. വാട്ടര്‍ ടാങ്കുകള്‍ കൃത്യമായ ഇടവേളകളോടെ വൃത്തിയാക്കാനും ഉപേക്ഷ വിചാരിക്കരുത്. പൈപ്പ് വെള്ളം വഴി ടാങ്കില്‍ ചെളിയും മറ്റു മാലിന്യങ്ങളും അടിഞ്ഞുകൂടാനും അത് രോഗം പരത്താനും സാധ്യതയുണ്ട്. വെള്ളമെടുക്കുന്ന പാത്രങ്ങളുടെ കാര്യത്തില്‍ പോലും ശ്രദ്ധ വേണമെന്നും ആരോഗ്യവിദഗ്ദര്‍ ഓര്‍മ്മിപ്പിക്കുന്നു.

ചുരുക്കത്തില്‍ വെള്ളമല്ലേ എന്ന മട്ടില്‍ നിസ്സാരമായി വെള്ളം ഉപയോഗിക്കരുത്. അതുപോലെ വെള്ളത്തിന്റെ ഉപയോഗകാര്യത്തിലും മിതത്വം ഉണ്ടായിരിക്കണം. ഇനി വരാന്‍ പോകുന്നത് ജലയുദ്ധത്തിന്റെ കാലമാണെന്നും മറന്നുപോകരുത്.

More like this
Related

മനസ്സമാധാനം വേണോ…

കൂടുതൽ സമയം സോഷ്യൽ മീഡിയായിൽ ചെലവഴിക്കുന്നവരാണോ, എന്നാൽ സ്വഭാവികമായും നിങ്ങൾ മാനസികമായി...

ചെറുപ്പമാകാൻ മനസ് സൂക്ഷിച്ചാൽ മതി

മനസ്സിനാണോ ശരീരത്തിനാണോ പ്രായം വർദ്ധിക്കുന്നത്? ശരീരത്തിന് പ്രായം വർദ്ധിക്കുന്നത് സ്വഭാവികമാണ്. ഓരോ...

സന്തോഷം പണിതുയർത്തുന്ന തൂണുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ?

സ്വന്തം ജീവിതത്തിലെ സന്തോഷങ്ങൾക്ക് കാരണക്കാർ മറ്റുളളവരാണെന്ന് കരുതരുത്. തീർച്ചയായും മറ്റുള്ളവർക്ക് നമ്മുടെ...

മനസ്സേ ശാന്തമാകാം

ടെൻഷൻ കൊണ്ട് ജീവിക്കാൻ വയ്യാതായിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കൊച്ചുകുട്ടികൾ...
error: Content is protected !!