ഉത്കണ്ഠയോർത്ത് ഉത്കണ്ഠപ്പെടണ്ട…

Date:

spot_img

സാമൂഹ്യ ചുറ്റുപാടുകളിൽ ഉത്കണ്ഠ മൂലം നേരേ ചൊവ്വേ പെരുമാറാനോ സംസാരിക്കാനോ കഴിയാത്ത ഒരുപാടു പേരുണ്ട്. ഒരു പക്ഷേ ഇത് വായിക്കുന്നവരിലും അത്തരമൊരു ബുദ്ധിമുട്ട് കണ്ടേക്കാം. ഒരു സദസിനെ നോക്കി സംസാരിക്കാൻ, ക്ലാസ് എടുക്കാൻ, എന്തിന് പരസ്യമായി ഫോൺ ചെയ്യാൻ പോലും ഉത്കണ്ഠ അനുവദിക്കാത്തവരാണിവർ. ഉത്കണ്ഠ സ്വാഭാവികമാണ്. പക്ഷേ നമ്മെത്തന്നെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെങ്കിൽ അതിനെ അതിജീവിക്കേണ്ടതുണ്ട്. സ്വന്തമായി ശ്രമിച്ചാൽ ഉത്കണ്ഠ മൂലമുണ്ടാകുന്ന പല പ്രശ്നങ്ങളെയും നമുക്ക് അതിജീവിക്കാൻ കഴിയും.

സംഭവങ്ങളെ ഒഴിവാക്കാതിരിക്കുക
ഉത്കണ്ഠയുള്ളവർ സാധാരണയായി ചെയ്യുന്നത് അത്തരം സന്ദർഭങ്ങളെയും സാഹചര്യങ്ങളെയും ഒഴിവാക്കുകയാണ്. പ്രസംഗിക്കാൻ കിട്ടുന്ന സന്ദർഭങ്ങൾ, മറ്റുള്ളവരെ അഭിമുഖീകരിക്കേണ്ടിവരുന്ന സാഹചര്യങ്ങൾ ഇവയെല്ലാം അവർ സമർത്ഥമായി ഒഴിവാക്കും. പക്ഷേ അതുകൊണ്ട് ആ വ്യക്തിക്ക് പ്രത്യേക പ്രയോജനമൊന്നും ഉണ്ടാകുന്നില്ല.  ആ വ്യക്തിയുടെ കൂടെ അപ്പോഴും എപ്പോഴും ഉത്കണ്ഠയുണ്ടാകും. അതിനാൽ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യങ്ങളെ ധൈര്യപൂർവ്വം നേരിടാൻ ശ്രമിക്കുക. ആദ്യം പാളിച്ചകളുണ്ടാകും. പിഴവുകളും സംഭവിക്കാം. പക്ഷേ പല തവണ ആവർത്തിച്ചാൽ പിഴവുകൾ തിരുത്തുകയും അതുപോലെയുള്ള അനേകം സാഹചര്യങ്ങളെ നേരിടാൻ കരുത്തു ലഭിക്കുകയും ചെയ്യും.

കംഫർട്ട് സോണിൽ നിന്ന് പുറത്തുകടക്കുക
ഇത് അത്ര എളുപ്പമല്ല, പക്ഷേ അങ്ങനെ പുറത്തിറങ്ങാൻ സാധിച്ചാൽ അത് ആ വ്യക്തിയെ സംബന്ധിച്ച് ഗുണം ചെയ്യും. നിങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അതു ചെയ്യുന്നതുകൊണ്ട് നിങ്ങൾക്ക് പ്രയോജനം ഉണ്ടാകും. പക്ഷേ ചെയ്യാതിരുന്നാലും അതിന്റെ നഷ്ടം നിങ്ങൾക്ക് തന്നെ. ഇക്കാര്യം മനസ്സിലാക്കി ബുദ്ധിമുട്ടിയാണെങ്കിലും സുരക്ഷിത ഇടങ്ങൾ ഉപേക്ഷിക്കുകയും വെല്ലുവിളികൾ ഏറ്റെടുക്കുകയും ചെയ്യുക. അത്  പിന്നീട് നിങ്ങൾക്ക് മികച്ച വിജയം നേടിത്തരും.

പരിശീലിക്കുക
ഒരു ഇന്റർവ്യൂവിനെ അഭിമുഖീകരിക്കേണ്ടതുണ്ട് എന്ന് വിചാരിക്കുക. അഭിമുഖങ്ങൾ പലരുടെയും നെഞ്ചിടിപ്പ് കൂട്ടുന്ന പരിപാടിയാണ്. എന്നാൽ അതിനെ മുൻകൂട്ടി കണ്ട് വീട്ടിൽ വച്ചുതന്നെ അക്കാര്യങ്ങൾ പരിശീലിക്കുക.  കുറവുകൾ തിരുത്തുക. ആവർത്തനത്തിലൂടെ ഇത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമ്പോഴുണ്ടാകുന്ന  ഉത്കണ്ഠകളിൽ നിന്ന് മോചനം നേടാം.

റിലാക്സേഷൻ ടെക്നിക്കുകൾ ശീലിക്കുക
യോഗയും വ്യായാമവും എല്ലാത്തരം ഉത്കണ്ഠകളെയും ഇല്ലാതാക്കാൻ സഹായിക്കുന്ന ചില ഘടകങ്ങളാണ്. അതുപോലെ ചില ഭക്ഷണപദാർത്ഥങ്ങളും പാനീയങ്ങളും ഉത്കണ്ഠ വർദ്ധിപ്പിക്കുന്നവയായിട്ടുണ്ട്. കാപ്പി, സോഡ എന്നിവയെ ഇക്കൂട്ടത്തിലാണ് പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് അവയെല്ലാം ഒഴിവാക്കുക.സ്വച്ഛത കൈവരിക്കുക. അമിതമായ ഉത്കണ്ഠ അസാധ്യമായ കാര്യമൊന്നുമല്ല അതിനെ നമുക്ക് കൈകാര്യം ചെയ്യാവുന്നതേയുള്ളൂ. പക്ഷേ മനസ്സ് വെക്കണമെന്ന് മാത്രം.

More like this
Related

സേവിങ്ങ്‌സ് എത്ര ഉണ്ട്..? 

ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്‌സ് അഥവാ നിക്ഷേപം...

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും...

പോസിറ്റീവാകൂ നല്ലതുപോലെ…

കേൾക്കുമ്പോൾതന്നെ ഉള്ളിൽ സന്തോഷം നിറയുന്ന ഒരു വാക്കാണ് പോസിറ്റീവ്. പോസിറ്റീവ് കാര്യങ്ങൾ...
error: Content is protected !!