അനുശ്രീയാണ് താരം

Date:

spot_img

ഡയമണ്ട് നെക് ലേസ് കണ്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ് അനുശ്രീ എന്ന നടിയോടുള്ള ഇഷ്ടം. പിന്നെ ആദ്യകാലത്ത് എന്നോ കണ്ട ഒരു ഇന്റര്‍വ്യൂ  ആ ഇഷ്ടം വര്‍ദ്ധിപ്പിച്ചു. ഇടത്തരം കുടുംബത്തില്‍ ജനിച്ചതായതുകൊണ്ട് സ്വര്‍ണ്ണപാദസരം അണിയാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും ചേട്ടന്‍ ഗള്‍ഫില്‍ പോയപ്പോഴാണ് ആ ആഗ്രഹം പൂവണിഞ്ഞത് എന്നും മറ്റുമായിരുന്നു അനുശ്രീ ഹൃദയം തുറന്നത്.

സെലിബ്രിറ്റി ആയിക്കഴിയുമ്പോള്‍ ഏതു ഭൂതകാലവും മറക്കാന്‍ കഴിയുന്നവര്‍ക്കിടയില്‍ ആത്മാര്‍ത്ഥതയുടെയും സുതാര്യതയുടെയും ആ വാക്കുകള്‍ വെള്ളിവെളിച്ചമായി. ഒരു നടിയോടുള്ള ഇഷ്ടം എന്ന നിലയില്‍ നിന്ന്അനുശ്രീയോട്  ഒരു കൂടപ്പിറപ്പിനോടുള്ള സ്‌നേഹമായി വളര്‍ന്നത് അന്നുമുതല്ക്കാണ്. മഹേഷിന്റെ പ്രതികാരത്തില്‍ എല്ലാവരും തേപ്പുകാരിയെന്ന് അവളെ വിശേഷിപ്പിച്ചപ്പോഴും  അര്‍ഹിക്കുന്നതിനെക്കാള്‍ നല്ലൊരു ഭാവിജീവിതം തനിക്ക് കിട്ടുമെന്ന് ഉറപ്പായപ്പോള്‍ വളരെ പ്രായോഗികതയോടെ മഹേഷിനെ വേണ്ടെന്ന് വച്ചന്നെയുള്ളൂ എന്ന് ഞാന്‍ അവളെ ന്യായീകരിക്കുകപോലും ചെയ്തു. അത്  കഥാപാത്രത്തോടല്ല നടിയോടുള്ള ഇഷ്ടം കൊണ്ടുതന്നെയായിരുന്നു.  വഞ്ചനയായോ ചതിയായോ അതിനെ കണക്കാക്കാനാവില്ല എന്ന് മഹേഷിനോടുള്ള( ഫഹദിന്റെ കട്ട ഫാന്‍ ആയിരുന്നിട്ടും) എല്ലാ സ്‌നേഹം കൊണ്ടു തന്നെ ഞാന്‍ വാദിച്ചു. ഞാന്‍ സിനിമയില്‍ വന്നില്ലായിരുന്നുവെങ്കില്‍ ചേട്ടന്റെ കല്യാണം എങ്ങനെ നടക്കുമായിരുന്നോ അങ്ങനെയേ ഇതും നടത്തിയുള്ളൂ എന്ന് പറഞ്ഞ് ചേട്ടന്റെ കല്യാണം ഗംഭീരസംഭവമാക്കാതെ നടത്തിയപ്പോഴും  വ്യത്യസ്തയായ നടിയെന്ന് മനസ്സില്‍ തോന്നി. ഇപ്പോഴിതാ അനുശ്രീയെക്കുറിച്ചുള്ള മറ്റൊരു സംഭവം വൈറലായിരിക്കുന്നു. ഫുള്‍ ജാര്‍ സോഡ കുടിക്കാനെത്തിയതായിരുന്നു അനുശ്രീ. നടിയെ കണ്ട അത്ഭുതത്തിലും ടിക് ടോക്ക് ചെയ്യാനുള്ള തിരക്കിലും എങ്ങനെയോ കടക്കാരന്റെ കയ്യബദ്ധം കൊണ്ട് സോഡാക്കുപ്പി പൊട്ടി അയാളുടെ കണ്ണിന് പരിക്കേറ്റു. ഉടന്‍ തന്നെ അയാളെ ആശുപത്രിയിലെത്തിച്ചതും രണ്ട് ആശുപത്രികളില്‍ നിന്ന് മടക്കി അയച്ച അയാളെ അങ്കമാലിയിലെത്തിച്ച് വിദഗ്ദ ചികിത്സ നല്കിയതും അനുശ്രീയായിരുന്നു.

കൂടാതെ അയാളുടെ അതുവരെയുള്ള ബില്‍ പേ ചെയ്തതും. കടക്കാരന്‍ തന്നെ ഫേസ്ബുക്കില്‍ ദിവസങ്ങള്‍ക്ക് ശേഷം പോസ്റ്റിട്ടതാണ് ഇക്കാര്യം. മാത്രവുമല്ല അയാളെ പിന്നീട് അനുശ്രീ ആശുപത്രിയിലും സന്ദര്‍ശിച്ചു. ഫുള്‍ജാര്‍ സോഡ കുടിക്കാന്‍ വീണ്ടും വരാമെന്ന് പറഞ്ഞാണ് യാത്ര പറഞ്ഞതും. തിരക്കിന്റെയും പണത്തിന്റെയും ലോകത്തില്‍ ജീവിക്കുന്നവര്‍ക്ക് പലപ്പോഴും മനുഷ്യത്വം മറന്നുപോകുക സാധാരണ കാര്യമാണല്ലോ. അവിടെയാണ് അനുശ്രീ വ്യത്യസ്തയായത്. അഭിനന്ദനങ്ങള്‍… താരമായി ആകാശത്ത് ജീവിക്കുമ്പോഴും മണ്ണില്‍ കാലുകുത്തി നില്ക്കാന്‍ നിനക്കെന്നും കഴിയട്ടെയെന്ന ആശംസയോടെ..

വിനായക്‌

More like this
Related

കാഴ്ചക്കാരുടെ ശ്രദ്ധയ്ക്ക്.. ഒരു ക്യാമറാമാൻ കൂടി…

കോട്ടയം ജില്ലയിൽ മലയോരഗ്രാമമായ ഈരാറ്റുപേട്ടയോട് ചേർന്ന് മാളികയിലാണ് ഷിനൂബ് ചാക്കോയെന്ന യുവഛായാഗ്രാഹകന്റെ...

വന്ന വഴി മറക്കാത്തവർ

എന്റെ അച്ഛൻ ഒരു ടൈൽ തൊഴിലാളിയാണ്. ഈ വാക്കുകൾ നടി ഗ്രെയ്സ്...

പ്രഭാസിന്റെ സാഹോ ഓഗസ്റ്റ് 30 ലേക്ക് നീട്ടി, കാരണം അറിയണ്ടെ?

ബാഹുബലിയിലൂടെ ലോകപ്രശസ്തനായ പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം സാഹോയുടെ റീലീസ് ഓഗസ്റ്റ് 30...

അജു വര്‍ഗീസിന്റെ നായക വേഷം കമല

മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ സിനിമയിലെത്തിയ നടന്‍ അജുവര്‍ഗീസ് ആദ്യമായി ഒരു മുഖ്യധാരാ...
error: Content is protected !!