സിസേറിയന്‍ ശസ്ത്രക്രിയ

Date:

spot_img

സി – സെക്ഷന്‍ (C-Section) അഥവാ സിസേറിയന്‍ (Caesarean) ശസ്ത്രക്രിയ ഇന്ന് പ്രസവത്തോടനുബന്ധിച്ച് വ്യാപകമായ തോതില്‍ നടന്നുവരുന്നു. സ്വാഭാവികമായ പ്രസവത്തിനു ബുദ്ധിമുട്ടുകള്‍ നേരിടുമ്പോഴാണ് വയറു കീറി കുഞ്ഞിനെ പുറത്തെടുക്കുന്ന സിസേറിയന്‍ ശസ്ത്രക്രിയ നടത്തി വരുന്നത്.

സിസേറിയന്‍ ശസ്ത്രക്രിയ ഏതാണ്ട് 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ സമയദൈര്‍ഘ്യമേ നീണ്ടുനില്‍ക്കൂ. ഏതാണ്ട് 15 സെന്റിമീറ്റര്‍ (6 ഇഞ്ച്) വലുപ്പമുള്ള മുറിവാണ് ഈ ശസ്ത്രക്രിയയ്ക്ക് വേണ്ടി ഉണ്ടാക്കുക. സിസേറിയന്‍ ശസ്ത്രക്രിയയുടെ ചരിത്രം എടുത്തുനോക്കിയാല്‍ പല സംഭവങ്ങളും ഇതോടനുബന്ധിച്ച് ചരിത്രത്തിന്റെ ഏടുകളില്‍ എഴുതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്.

പണ്ടുകാലത്ത് വയറു കീറി കുഞ്ഞിനെ പുറത്തെടുക്കുന്ന ശസ്ത്രക്രിയ എന്നുപറഞ്ഞാല്‍ അമ്മയുടെ മരണം എന്നാണ് വസ്തുത. മരിയ്ക്കാന്‍ തയ്യാറാവുന്ന അമ്മമാരുടെ പ്രസവങ്ങളാണ് സിസേറിയന്‍ ശസ്ത്രക്രിയയില്‍ എത്തിനില്‍ക്കാറുള്ളത്. ഇന്ത്യയില്‍ മൗര്യന്മാരുടെ കാലഘട്ടത്തില്‍ സിസേറിയന്‍ ശസ്ത്രക്രിയ നടന്നിട്ടുള്ളതായി പറയപ്പെടുന്നു. മൗര്യസാമ്രാട്ട് രണ്ടാമന്റെ മാതാവ് ബിന്ദുസാര അദ്ദേഹത്തെ പൂര്‍ണ്ണഗര്‍ഭം പേറിയിരുന്ന അവസരത്തില്‍  അബദ്ധവശാല്‍ വിഷം കഴിക്കുകയും, അന്തരിക്കുകയും ചെയ്തു. തദവസരത്തില്‍ ചന്ദ്രഗുപ്തമൌര്യന്റെ ആചാര്യന്‍ ചാണക്യന്‍ ആ കുഞ്ഞ് ജനിക്കണം എന്ന ഉദ്ദേശത്തില്‍ ബിന്ദുസാരയുടെ വയറു കീറി കുഞ്ഞിനെ പുറത്തെടുത്തുവത്രേ. പത്താമാണ്ടില്‍ ചൈനയിലും ആറാംതലമുറയിലെ ചക്രവര്‍ത്തിയുടെ ആറു മക്കള്‍ ജനിച്ചത് ശസ്ത്രക്രിയയിലൂടെ ആണെന്നതിന് രേഖകള്‍ ഉണ്ടത്രേ.

റോമാക്കാരാണ് സിസേറിയന്‍ ശസ്ത്രക്രിയ ആവിഷ്ക്കരിച്ചത് എന്ന് കരുതപ്പെടുന്നു. കൂട്ടത്തില്‍ ഒരു ഐതിഹ്യമനുസരിച്ച് പ്രസിദ്ധനായ ജൂലിയസ് സീസറുടെ ജനനം ഇത്തരത്തിലുള്ള ഓപ്പറേഷന്‍ വഴിയാണ് നടന്നതത്രേ. അന്നുമുതലാണ് അതിനു സിസേറിയന്‍ ഓപ്പറേഷന്‍ എന്ന് പേര് വന്നത് എന്നും ചില രേഖകള്‍ നിലവിലുണ്ട്. ലാറ്റിന്‍ ഭാഷയില്‍ “മുറിക്കുക” എന്നര്‍ത്ഥം വരുന്ന “സീസര്‍” (caesar) എന്ന വാക്കില്‍നിന്നാണ് വയറു കീറി കുഞ്ഞിനെ പുറത്തെടുക്കുന്ന ശസ്ത്രക്രിയയ്ക്ക് സിസേറിയന്‍ ഓപ്പറേഷന്‍ എന്ന പേരുണ്ടായത് എന്നും കരുതപ്പെടുന്നുണ്ട്. ഐതിഹ്യമെന്തായാലും ലോകത്ത് ഇന്ന് സ്വാഭാവികപ്രസവങ്ങള്‍ക്ക് തത്തുല്യമായിതന്നെ   സിസേറിയന്‍ ശസ്ത്രക്രിയകളും നടന്നുവരുന്നുണ്ട് എന്നതാണ് വാസ്തവം.

More like this
Related

വീടിനുള്ളിലെ താരം

വീടിനെക്കുറിച്ചുള്ള പണ്ടുകാലത്തെ സങ്കല്പങ്ങളൊക്കെ എന്നേ മാറിമറിഞ്ഞിരിക്കുന്നു. കെട്ടിലും മട്ടിലും മാത്രമായിരുന്നു നേരത്തെ...

ചൈനയിലെ പുതുവർഷം

ചൈനയിലെ പുതുവർഷം മറ്റ് രാജ്യങ്ങളിലെ പുതുവർഷം പോലെയല്ല. ചാന്ദ്ര കലണ്ടർ അനുസരിച്ചാണ്...

കാരുണ്യ ആരോഗ്യ സുരക്ഷാ ഇൻഷൂറൻസ് പദ്ധതി

വർധിച്ചുവരുന്ന ചികിൽസാ ചെലവുകൾ ആരോഗ്യ ഇൻഷൂറൻസ് എന്ന ആശയത്തിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്....

വൃദ്ധമാതാപിതാക്കളുടെ കണ്ണീരിന് മറുപടിയുണ്ട്

ഏതെങ്കിലും വൃദ്ധമാതാപിതാക്കന്മാരുടെ കണ്ണ് നിറയാത്ത, ചങ്ക് പിടയാത്ത ഏതെങ്കിലും ഒരു ദിവസമുണ്ടാവുമോ...
error: Content is protected !!