വായ് യുടെ ആരോഗ്യത്തില്‍ എന്തുമാത്രം ശ്രദ്ധയുണ്ട് നിങ്ങള്‍്ക്ക് ? വിശദീകരണത്തിലേക്ക് കടക്കും മുമ്പ് ഒരു കാര്യം ആദ്യമേ പറയട്ടെ. വായ് യുടെ ആരോഗ്യം ശ്ര്ദധിച്ചില്ലെങ്കില്‍ ഹൃദ്രോഗം, സ്‌ട്രോക്ക്, പ്രമേഹം, എന്നു തുടങ്ങി ലിവര്‍ കാന്‍സര്‍ വരെ ഉണ്ടാകാന്‍ സാധ്യതയുണ്ടത്രെ. യുനൈറ്റഡ് യൂറോപ്യന്‍ ഗ്യാസ്‌ട്രോഎന്ററോളജി ജേര്‍ണലിലാണ് സുപ്രധാനമായ ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഞ്ചു ലക്ഷത്തോളം പേരില്‍ പഠനം നടത്തിയതിന്റെ വെളിച്ചത്തിലാണ് റിപ്പോര്‍ട്ട്. യുകെയിലെ ആളുകളെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. വായ് യുടെ ആരോഗ്യവും ഉദരവുമായി ബന്ധപ്പെട്ട പല കാന്‍സറുകളും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനം പറയുന്നത്. വായ് യുടെ ആരോഗ്യം എന്നത് വായ് വൃത്തിയാക്കുന്നത് മാത്രമാണെന്ന് ധാരണയും പാടില്ല.
വായില്‍ പല്ലു നീക്കം ചെയ്തത്, അള്‍സര്‍, എന്നിവ കൂടി കണക്കിലെടുത്തുകൊണ്ടാണ് വായ് യുടെ ആരോഗ്യം വിലയിരുത്താന്‍ കഴിയൂ. വായ യുടെ അനാരോഗ്യം കൂടുതലായി ബന്ധപ്പെട്ടിരിക്കുന്നത് ലിവര്‍ കാന്‍സറുമായിട്ടാണെന്നും പഠനം വ്യക്തമാക്കുന്നു. ശരീരത്തില്‍ നിന്ന് ബാക്ടീരിയാകളെ ഓടിക്കുന്നത് ലിവറാണ്. ലിവര്‍ രോഗഗ്രസ്തമാകുമ്പോള്‍ -അതായത് ഹെപ്പറ്റൈറ്റീസ്, കാന്‍സര്‍ എന്നിവ മൂലം- ബാക്ടീരിയാകള്‍ കൂടുതലായി ഉല്പാദിപ്പിക്കപ്പെടുകയും അത് ശരീരത്തിന് മുഴുവന്‍ ഹാനികരമായിത്തീരുകയും ചെയ്യുന്നു. വായില്‍ പല്ലുകള്‍ നഷ്ടപ്പെട്ടവര്‍, പോഷകാഹാരക്കുറവ് അനുഭവിക്കുന്നവര്‍ എന്നിവര്‍ക്കും ലിവര്‍ കാന്‍സറിന് സാധ്യതയുണ്ടെന്ന് വേറൊരു പഠനവും പറയുന്നു.