1. വ്യക്തി ശുചിത്വം പാലിക്കുക
* കൈ കാലുകൾ സോപ്പുതേച്ച് വൃത്തിയായി കഴുകുക.
* നഖങ്ങൾ വൃത്തിയായി സൂക്ഷിക്കുക.
* ദേഹശുദ്ധി ഉറപ്പുവരുത്തുക.
* തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്താതിരിക്കുക.
2. തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കുക
* വെള്ളം ഒരു മിനിറ്റ് നന്നായി തിളപ്പിച്ചതിനുശേഷം ആറ്റി കുടിക്കുക
* മലിന ജലത്തിൽ നിന്നും ഉണ്ടാക്കുന്ന പാനീയങ്ങൾ, ഐസ് എന്നിവ ഉപേക്ഷിക്കുക.
3. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുക
* ഭക്ഷണസാധനങ്ങൾ കഴുകിമാത്രം ഉപയോഗിക്കുക.
* പാകം ചെയ്തശേഷം അവ അടച്ച് സൂക്ഷിക്കുക.
* ഭക്ഷ്യ അവശിഷ്ടങ്ങൾ ശരിയായി സംസ്‌കരിക്കുക.
* മത്സ്യം, മാംസം എന്നിവ നല്ലവണ്ണം പാകം ചെയ്ത് കഴിക്കുക.
4. ജലസ്രോതസുകളുടെ സംരക്ഷണം
* കൃത്യമായ ഇടവേളകളിൽ കിണർ ക്ലോറിനേറ്റ്
ചെയ്യുക.
* ജലസ്രോതസുകളുടെ നിശ്ചിത അകലത്തിൽ
മാത്രം വളക്കുഴി, കക്കൂസ് ടാങ്ക് എന്നിവ പണിയുക.
* ജലസ്രോതസുകളുടെ അരികിൽ നിന്ന് കുളിക്കുന്നതോ കന്നുകാലികളെ കുളിപ്പിക്കുന്നതോ ഉപേക്ഷിക്കുക.
5. മലിനജലത്തിന്റെ വ്യാപനം തടയുക
* വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക. ചിരട്ടകൾ, ചട്ടികൾ, പൊട്ടിയ പാത്രങ്ങൾ, ഉപയോഗശൂന്യമായ സംഭരണികൾ എന്നിവയിൽ വെള്ളം കെട്ടിക്കിടക്കുന്നത് തടയുക. വെള്ളം കെട്ടിനിർത്തൽ അനിവാര്യമാണെങ്കിൽ അതിൽ ഗപ്പി, ഗാമ്പൂസിയ തുടങ്ങിയ മത്സ്യങ്ങളെ വളർത്തുക. ഇവ കൊതുകിന്റെ കൂത്താടികളെ നശിപ്പിക്കുന്നു.
* ജലസംഭരണികൾ അടച്ചു സൂക്ഷിക്കുക.
6. കൊതുകുകളുടെ വ്യാപനം തടയുക
* കൃത്യമായ ഇടവേളകളിൽ കൊതുകുനിവാരണം നടത്തുക.
* കൊതുകുകടിയേൽക്കാതിരിക്കാൻ കൊതുകുവല, നീളമുള്ള വസ്ത്രങ്ങൾ എന്നിവ ഉപയോഗിക്കുക.
* ഓടകളിലും അഴുക്കുചാലുകളിലും ഫോഗിങ് നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുക
7. സ്വയം ചികിൽസ അരുത്
* പകർച്ചവ്യാധികളുടെ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടൻതന്നെ ഡോക്ടറെ കാണുകയും ചികിൽസ ആരംഭിക്കുകയും ചെയ്യുക.
* സ്വയം ചികിത്സ ആപത്താണെന്ന് തിരിച്ചറിയുക.