പൈനാപ്പിള്‍ കഴിക്കൂ, കാന്‍സര്‍ തടയൂ

Date:

spot_img

പൈനാപ്പിളിനെ നിസ്സാരക്കാരനാക്കിയാണോ നാം പലപ്പോഴും കണ്ടിട്ടുള്ളത്? കാരണം ചില വീടുകളിലൊക്കെ പൈനാപ്പിള്‍ ധാരാളമായിട്ടുണ്ടാകും. വീട്ടുമുറ്റത്തുള്ളതിന് വില കല്പിക്കാത്ത രീതി മലയാളികള്‍ക്ക് പൊതുവായിട്ടുള്ളതുകൊണ്ട സ്വഭാവികമായും പൈനാപ്പിളിനെയും ആ രീതിയിലേ കണ്ടിട്ടുണ്ടാകൂ. പക്ഷേ പൈനാപ്പിള്‍ നിസ്സാരക്കാരനല്ല.  ലോകത്ത് ഏറ്റവും കൂടുതല്‍ കഴിക്കപ്പെടുന്ന പഴങ്ങളില്‍ രണ്ടാം സ്ഥാനമാണത്രെ പൈനാപ്പിളിന്. അതിന് കാരണം അതില്‍ അടങ്ങിയിരിക്കുന്ന ഗുണങ്ങളും. മൂന്നുതരം കാര്‍ബോ ഹൈഡ്രേറ്റുകള്‍  പൈനാപ്പിള്‍ അഥവാ കൈതച്ചക്കയില്‍ അടങ്ങിയിട്ടുണ്ട്.  ചിലര്‍ പൈനാപ്പിളിനെ ഇഷ്ടപ്പെടാത്തതിന്റെ കാരണം അത് കഴിക്കുമ്പോള്‍ വായ്ക്കകം ചൊറിയുന്നതാണ്. പക്ഷേ വൃത്തിയായി തൊലിയും മുള്ളുകളും കളഞ്ഞ് കഴിച്ചാല്‍ ഈ  പ്രശ്‌നം ഉണ്ടാകുന്നതല്ല. അതിന്റെ പേരില്‍ പൈനാപ്പിളിനെ അകറ്റിനിര്‍ത്തുകയും വേണ്ട. ഇനി പൈനാപ്പിളിന്റെ ചില ഗുണങ്ങള്‍ അറിയൂ. ഒരു ചെറിയ കഷ്ണം പൈനാപ്പിള്‍ കഴിക്കുമ്പോള്‍ തന്നെ 2-7 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് നമ്മുടെ ശരീരത്തിന് കിട്ടിക്കഴിഞ്ഞു. ഇതിന് പുറമെ ജീവകങ്ങള്‍, എന്‍സൈമുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവയും കൈതച്ചക്കയിലുണ്ട്. വൈറ്റമിന്‍ സി, മാംഗ്നീഷ്യം,എന്നിവയും പൈനാപ്പിളിലുണ്ട്.

പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും എല്ലുകളെ ബലപ്പെടുത്താനും ഇതിന് കഴിവുണ്ട്. ആര്‍ത്തവ വിരാമത്തിന് ശേഷം സ്ത്രീകള്‍ കൂടുതലായി പൈനാപ്പിള്‍ കഴിക്കുന്നത് നല്ലതാണ് എന്നാണ് വിദഗ്ദരുടെ അഭിപ്രായം. കാരണം എല്ലുകളുടെ തേയ്മാനം കുറയ്ക്കാന്‍ ഇതിലൂടെ കഴിയുന്നു.  കാന്‍സറിനെ നേരിടാനും പൈനാപ്പിളിന് കഴിവുണ്ട്. കൈതച്ചക്കയിലെ നാരുകളും വൈറ്റമിനുകളുമാണ് കാന്‍സര്‍ പ്രതിരോധത്തിന് സഹായകരമാകുന്നത്. പ്രത്യുല്പാദന ശേഷി വര്‍ദ്ധിപ്പിക്കാനും പൈനാപ്പിളിന് കഴിവുണ്ട്. ആസ്തമ കുറയ്ക്കുക, ദഹനത്തെ സഹായിക്കുക തുടങ്ങിയവിലും പൈനാപ്പിള്‍ പ്രധാനപങ്കുവഹിക്കുന്നു. പൈനാപ്പിളിന്റെ ഗുണങ്ങള്‍ ഇന്ന് പരക്കെ വ്യാപകമായിട്ടുണ്ട്. അതുകൊണ്ട് ഇന്ന് നമ്മുടെ നാട്ടില്‍ തന്നെ വലിയതോതില്‍ പൈനാപ്പിള്‍ കൃഷി ചെയ്യുകയും കയറ്റുമതി നടത്തുകയും ചെയ്യുന്നുണ്ട്. ജൂണ്‍ 27 പൈനാപ്പിള്‍ ദിനമാണ് എന്നുകൂടി അറിയിച്ചുകൊള്ളട്ടെ…

More like this
Related

ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ

ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം നിരവധി ആരോഗ്യഗുണങ്ങളാണ്...

ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണോ?

മുട്ടയെക്കുറിച്ച് പല അബദ്ധധാരണകളും നിലവിലുണ്ട്. മുട്ട ദിവസവും കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടുമെന്നാണ്...

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...
error: Content is protected !!