വിശ്വാസിയായിരിക്കുന്നതിന്റെ ഗുണങ്ങള്‍

Date:

spot_img

നിങ്ങള്‍ ഏതു മതത്തില്‍ വിശ്വസിക്കുന്നു എന്നതിനെക്കാള്‍ പ്രധാനപ്പെട്ടതാണ് നിങ്ങള്‍ ഏതെങ്കിലും മതത്തിലോ മതാചാരങ്ങളിലോ വിശ്വസിക്കുന്നുണ്ടോ എന്നത്. ഒരാള്‍ വിശ്വാസിയായിരിക്കുന്നത് വിശ്വാസിയല്ലാതിരിക്കുന്നതിനെക്കാള്‍ ഏറെ നല്ലതാണ് എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. സന്തോഷപ്രകൃതിയുള്ളവനും ദീര്‍ഘായുസ് ഉള്ളവനുമാക്കിത്തീര്‍ക്കാന്‍ മതവിശ്വാസങ്ങള്‍ക്കും ആചാരക്രമങ്ങള്‍ക്കും ഏറെ പങ്കുണ്ട്. ദാമ്പത്യബന്ധത്തിലും ഇതിന്റെ ഗുണഗണങ്ങള്‍ പ്രകടമാണ്. നല്ലൊരു ദാമ്പത്യബന്ധം നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ സാധിക്കുന്നത് ആത്മീയമായി ഉയര്‍ന്ന നിലയിലുള്ളവര്‍ക്കാണ്. മതാത്മകജീവിതം നയിക്കുന്നവര്‍ക്ക് ആരോഗ്യവും കൂടുതലായിരിക്കും. നല്ല രീതിയില്‍ ഭക്ഷണം കഴിക്കുക, ശരിയായ രീതിയില്‍ ഭക്ഷണം കഴിക്കുക തുടങ്ങിയവയെല്ലാം ചെയ്യുന്നതിലൂടെ പല രോഗങ്ങളും നിയന്ത്രണവിധേയമാകുന്നു.

മദ്യപാനം,  പുകവലി, വിവാഹേതര ലൈംഗികബന്ധം തുടങ്ങിയവയെല്ലാാം മതപരമായ വിശ്വാസമുള്ള ഒര ുവ്യക്തിയെ സംബന്ധിച്ച് നിഷിദ്ധമാണ് ഇത് ആരോഗ്യവും സദാചാരപരവുമായ കാര്യങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുന്നു. അമിതമായ ഉത്കണ്ഠകളും ടെന്‍ഷനുകളും ഇത്തരക്കാര്‍ക്ക് കുറവാണ്. മതവിശ്വാസികള്‍ക്ക് അല്‍ഷൈമേഴ്‌സ്, ഹൃദ്രോഗം തുടങ്ങിയവയ്ക്ക് സാധ്യത കുറവാണ്. ജീവിതത്തെക്കുറിച്ചും ജീവിതാനന്തരവും കൃത്യമായ ലക്ഷ്യങ്ങളുള്ളവരാണ് മതവിശ്വാസികള്‍. അവര്‍ക്ക് ലക്ഷ്യമുണ്ട്, ഉന്നതമായ ആദര്‍ശങ്ങളുണ്ട്. ജീവിച്ചു കെട്ടുപോകുന്നവരല്ല അതിനപ്പുറം തങ്ങളുടെയും മറ്റുളളവരുടെയും ജീവിതങ്ങള്‍ക്ക് അര്‍ത്ഥം കൊടുക്കുന്നവരാണ്. അതുകൊണ്ട് ചുറ്റുപാടുമുള്ളവര്‍ക്ക് അവര്‍ സന്തോഷം നല്കുന്നു. തങ്ങളുടെ തന്നെ സന്തോഷത്തിനും ആരോഗ്യത്തിനും ബന്ധങ്ങള്‍ക്കും വില കല്പിക്കുകയും ചെയ്യുന്നു. സാമൂഹ്യജീവികളുമായിരിക്കും ഇക്കൂട്ടര്‍. ഒറ്റപ്പെട്ടവരോ ഏകാകികളോ ആകാതെ സൗഹൃദങ്ങള്‍, രക്തബന്ധങ്ങള്‍ എന്നിവയോട് ആഭിമുഖ്യം പുലര്‍ത്തുകയും അവ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയോ ഇവര്‍ ചെയ്യുന്നു.ചുരുക്കത്തില്‍ മതവിശ്വാസി തന്റെയും മറ്റുള്ളവരുടെയും ജീവിതങ്ങളില്‍ ശുഭപ്രതീക്ഷകള്‍ നിറയ്ക്കുന്നു.

ജീവിതത്തിന്റെ നല്ലവശങ്ങള്‍ കാണുന്നതില്‍ അവര് ഉത്സുകരുമായിരിക്കും. തന്മൂലം ചുറ്റുപാടും സംഗീതം ഉയര്‍ത്തുകയും സന്തോഷം പ്രസരിപ്പിക്കുകയും ചെയ്യും. അത് അവരുടെ കുടുംബജീവിതത്തിലും പ്രതിഫലിക്കും.

More like this
Related

ദൗർബല്യങ്ങളുടെ കഥ പറയുന്ന ക്രിസ്മസ് രാവ്

ചിലപ്പോൾ നാം ദൈവത്തോട് പറഞ്ഞു പോകാറുണ്ട്. നീ വിചാരിച്ചാൽ ഏതു കാര്യവും...

ഏതറ്റത്തുനിന്നും മടക്കിയെടുക്കാവുന്ന കിടക്കവിരിയാണോ ജീവിതം?

ഒന്ന് ഇടയ്ക്ക് ബസിന്റെ അരികു സീറ്റിൽ ഇരുന്ന് വെറും വെറുതെ പുറം കാഴ്ചകളിലേക്ക്...

സുഖത്തിന്റെ പ്രലോഭനങ്ങൾക്ക് മരണത്തിന്റെ മൗനത്തേക്കാൾ തീവ്രതയുണ്ടോ?

ഇടക്കൊക്കെ മരണത്തേക്കുറിച്ച് അതി തീവ്രമായി  ആലോചന ചെയ്യാറുണ്ട്. മരണമാണല്ലോ എല്ലാ തത്വചിന്തകളുടെയും...

ചിരിക്കാൻ പിശുക്ക് വേണ്ടേ വേണ്ട!

ചിരി. മനുഷ്യന് മാത്രം സാധിക്കുന്ന വലിയൊരു സിദ്ധിയാണ് അത്. മനുഷ്യരെയും മൃഗങ്ങളെയും...
error: Content is protected !!