നല്ല ഭര്‍ത്താവാകാന്‍

Date:

spot_img

പെണ്‍കുട്ടികള്‍ക്ക് വിവാഹപ്രായമാകുമ്പോള്‍ വീട്ടുകാര്‍ നിരവധി ഉപദേശങ്ങളും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കൊടുക്കാറുണ്ട്. എന്നാല്‍, ആണ്മക്കള്‍ക്ക് എത്ര പേര്‍ വേണ്ടുന്ന കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാറുണ്ട്? മകന്റെ കാഴ്ചപ്പാടുകളില്‍ എന്തെങ്കിലും തകരാറുകള്‍ ഉണ്ടെങ്കില്‍ അത് വേണ്ട സമയത്ത് തിരുത്തിയില്ലെങ്കില്‍ ഭാവിയില്‍ അവരുടെ കുടുംബജീവിതത്തില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. വിവാഹപ്രായമായ പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ട ചില അടിസ്ഥാനകാര്യങ്ങളുണ്ട്. അവ ഇതാണ്:-

  • ഭാര്യയെന്നാല്‍ ഭര്‍ത്താവിന്റെ കാര്യങ്ങളെല്ലാം നോക്കാനുള്ള ഒരാള്‍ മാത്രമാണെന്ന് കരുതരുത്. വ്യക്തിയെന്ന നിലയില്‍ തുല്യതയോടെ ബഹുമാനിച്ചു വേണം ഭാര്യയെ പരിഗണിക്കേണ്ടത്.
  • ഭര്‍ത്താവിന്റെ വീട്ടില്‍ പരിചയക്കുറവുകൊണ്ട് പെണ്‍കുട്ടിയ്ക്ക് തെറ്റുകള്‍ സംഭവിക്കാം. ഇത് മനസ്സിലാക്കി കൂടെ നില്‍ക്കുകയാണ് ഭര്‍ത്താവ് ചെയ്യേണ്ടത്. അനാവശ്യമായ പരിഹാസങ്ങള്‍ ഒഴിവാക്കുക.
  • ഭാര്യയ്ക്കും, ഭര്‍ത്താവിനും താല്പര്യങ്ങളിലും, ഇഷ്ടങ്ങളിലും, സ്വഭാവത്തിലുമെല്ലാം വ്യത്യാസങ്ങളുണ്ടാവും. അത് മനസ്സിലാക്കിതന്നെ പൊതുവായ താല്പര്യങ്ങളും ഇഷ്ടങ്ങളും കണ്ടെത്തുക.
  • വിട്ടുവീഴ്ചാമനോഭാവം ആണിനും വേണം. ഭൂമിയോളം ക്ഷമയുമായി പെണ്‍കുട്ടികള്‍ എല്ലാം സഹിക്കണം എന്ന പഴയ ചിന്താഗതി മാറ്റുക തന്നെ വേണം. ഭര്‍ത്താവിനു തുറന്ന മനസ്സുണ്ടാവുക പ്രധാനമാണ്.
  •  നല്ല ഭര്‍ത്താവ് ആകണമെങ്കില്‍ ആദ്യം നല്ല ശ്രോതാവാകാന്‍ പ്രേരിപ്പിക്കാം. വെറുതെ കേള്‍ക്കുകയല്ല, മനസ്സിലാക്കാനുള്ള മനസ്സോടെ കേള്‍ക്കുന്നവരാകണം. പറഞ്ഞു പകുതിയാകുമ്പോഴെ മറുപടി പറയുക, പ്രശ്നം കേള്‍ക്കും മുമ്പേ പരിഹാരം പറയുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഒഴിവാക്കുക.
  • വീട്ടുജോലികള്‍ പെണ്ണിന്റെ ഉത്തരവാദിത്തമാണ് എന്നാണ് ഇപ്പോഴും പലരുടെയും കാഴ്ചപ്പാട്. അത് ഇന്നത്തെ കാലത്ത് അത്ര പ്രായോഗികമാകില്ല. ആണ്‍കുട്ടികളും അത്യാവശ്യം അടുക്കളജോലികളും, വീട്ടുകാര്യങ്ങളും ശീലിക്കുകതന്നെ വേണം.
  • ഭാര്യ ഉദ്യോഗസ്ഥ ആണെങ്കില്‍ ശമ്പളം തന്റെ കയ്യിലാണ് തരേണ്ടത്, ആവശ്യങ്ങളുണ്ടെങ്കില്‍ ചോദിച്ചാല്‍ പണം നല്‍കും എന്നിങ്ങനെയുള്ള കടുംപിടുത്തം ഒഴിവാക്കുക. ഒരുമിച്ചിരുന്നു സാമ്പത്തികകാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനമാക്കുകയാണ് നല്ലത്.
  • വിവാഹശേഷം പഠനം തുടരാന്‍ പെണ്‍കുട്ടിയ്ക്ക് താല്പര്യമുണ്ടെങ്കില്‍ അത് തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കണം. തന്നെക്കാള്‍ ഭാര്യ കൂടുതല്‍ പഠിക്കുന്നത് നാണക്കേടാണ് എന്ന് ചിന്തിക്കേണ്ട കാര്യവുമില്ല.
  • ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ പരസ്പരം പറഞ്ഞു തീര്‍ക്കുക. വീട്ടുകാരോട് പങ്കാളിയുടെ കുറ്റംപറച്ചില്‍ വേണ്ട. തനിയെ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ രണ്ടു പേര്‍ക്കും സുസമ്മതരായ സുഹൃത്തുക്കളോട് സംസാരിക്കാം. ഇതൊന്നും വിജയിക്കാതെ വരുമ്പോള്‍ മാത്രം വീട്ടുകാരെ അറിയിക്കാം.
  • പരസ്പര വിശ്വാസത്തിലൂടെ സ്നേഹം ഊട്ടിയുറപ്പിക്കുക. പരസ്പരം താങ്ങായി മാറുക. പരസ്പരം സുതാര്യത ഉറപ്പുവരുത്തുക.

More like this
Related

ഫാമിലി OR ഫാലിമി..?

Familക്ക് Google നൽകുന്ന നിർവചനം ഇങ്ങനെയാണ്,  "Family is the smallest...

നല്ല മാതാപിതാക്കളുടെ ലക്ഷണങ്ങൾ

നല്ല മാതാപിതാക്കൾ മക്കളുടെ ആത്മാഭിമാനം വളർത്തുന്നവരായിരിക്കും. കുറ്റപ്പെടുത്തലോ പരിഹാസങ്ങളോ ശിക്ഷയോ താരതമ്യപ്പെടുത്തലുകളോഅവരുടെ...

ഭക്ഷണ മേശയിൽ പെരുമാറേണ്ട വിധം

കുടുംബത്തിലെ ഭക്ഷണമേശ പ്രധാനപ്പെട്ട ഒരു ഇടമാണ്. കുടുംബാംഗങ്ങൾ തമ്മിൽസ്നേഹത്തിലും ഐക്യത്തിലും വളരാൻ...

ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല

'ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല.' ആർ ജെ അമൻ  നടിയും...
error: Content is protected !!