സൗഹൃദങ്ങള്‍ നിലനിര്‍ത്താന്‍

Date:

spot_img

ജീവിതത്തില്‍ സൗഹൃദങ്ങള്‍ വളരെ ആവശ്യമാണ്‌. വീട്ടുകാരോടും, കുടുംബാംഗങ്ങളോടും തുറന്നു പറയാന്‍ പറ്റാത്ത പലതും കൂട്ടുകാരോട് പങ്കു വെയ്ക്കാന്‍ സാധിക്കും. ഒരേ ചിന്താഗതിയുള്ളവര്‍ ആണ് സുഹൃത്തുക്കള്‍ എങ്കില്‍ ആ സൗഹൃദങ്ങള്‍ എക്കാലവും നിലനില്‍ക്കുകതന്നെ ചെയ്യും.

സന്തോഷത്തിലും, സങ്കടത്തിലും കൈവിടാത്ത, ചൂഷണം ചെയ്യാത്ത സുഹൃത്ത്. ഏത് ജീവിതച്ചൂടിലും ചെന്നിരിക്കാനുള്ള ചങ്ങാതിതണല്‍. അത് നിങ്ങളുടെ ഏറ്റവും വലിയ ഫിക്സഡ് ഡെപ്പോസിറ്റ് തന്നെയാണ്.

സൗഹൃദത്തെക്കുറിച്ച് അമേരിക്കന്‍ ചിന്തകന്‍ ഡിക്സി വിത്സണ്‍ പറഞ്ഞത് ഇപ്രകാരമാണ്:”നിങ്ങളുടെ ജന്മദിനത്തില്‍ വയസ്സ് കണക്കാക്കേണ്ടത് നേടിയ സുഹൃത്തുക്കളുടെ അടിസ്ഥാനത്തിലാണ്, അല്ലാതെ വര്‍ഷങ്ങള്‍ എണ്ണിയല്ല”.

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സൗഹൃദങ്ങള്‍ക്ക് ആയുസ്സ് വര്‍ധിക്കും:-

  • കൂട്ടുകെട്ടുകളും, സൗഹൃദങ്ങളും ഒന്നാണെന്ന് തെറ്റിധരിക്കരുത്. എപ്പോള്‍ വേണമെങ്കിലും അഴിയാവുന്ന കെട്ടാണ് കൂട്ടുകെട്ട്. എന്നാല്‍ യഥാര്‍ത്ഥ സൗഹൃദം അങ്ങനെയല്ല. അത് ഹൃദയങ്ങള്‍ തമ്മിലുള്ള അടുപ്പമാണ്.
  • യഥാര്‍ത്ഥ സുഹൃത്തുക്കള്‍ എന്തെങ്കിലും നേട്ടത്തിനു വേണ്ടിയാവില്ല നമ്മോടൊപ്പം കൂടുക. നമ്മുടെ കുടുംബമഹിമയോ, സമ്പത്തോ, പദവിയോ ഒന്നുമാവില്ല അടുപ്പം സൂചിപ്പിക്കുന്ന അളവുകോല്‍. അതിനെല്ലാം എത്തിപ്പിടിക്കാവുന്നതിനും എത്രയോ ഉയരത്തിലാകും, അവരുടെ മനസ്സില്‍ നമ്മുടെ സ്ഥാനം. അത് മനസ്സിലാക്കി കഴിഞ്ഞാല്‍ ആ സൌഹൃദങ്ങളെ അമൂല്യമായി കരുതി മുന്നോട്ടു കൊണ്ടുപോകണം.
  • നല്ല സുഹൃത്തുക്കള്‍ ആരെന്നറിയാന്‍ എളുപ്പമാര്‍ഗ്ഗമൊന്നുമില്ല. കാത്തിരിക്കുക. നമ്മുടെ ജീവിതത്തില്‍ ചില അടിയന്തിരഘട്ടങ്ങള്‍ വന്നെത്തുമ്പോള്‍ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ തന്നെയാകും നമ്മുടെ അരികില്‍ അടിയുറച്ചു നില്‍ക്കുന്നുണ്ടാവുക.
  • ചങ്ങാത്തത്തിനു മുന്നില്‍ അഭിനയിക്കാതിരിക്കുക. സൗഹൃദം തരുന്ന പ്രതീക്ഷയും, ആത്മാര്‍ത്ഥതയും വളരെ വലുതാണ്‌. അതുകൊണ്ട് തുറന്ന മനസ്സോടെ പരസ്പരം ഇടപെട്ടാല്‍ സൌഹൃദങ്ങള്‍ക്ക് കൂടുതല്‍ തിളക്കമേറും.
  • സുഹൃത്തുക്കളോടുള്ള ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ പോലും തുറന്നു പറയുക, പരിഹരിക്കുക.
  • നിങ്ങളുടെ കുടുംബത്തിലെ എല്ലാവരുമായും ചങ്ങാതികളുടെ വിശേഷങ്ങള്‍ പങ്കു വെയ്ക്കുക. അവരുമായി ചങ്ങാതിമാരെ അടുപ്പിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തുക.
  • ഓഫീസ്, വീട്, സൗഹൃദം – ഇത് മൂന്നും വിപരീത ദിശകളിലോടുന്ന വാഹനങ്ങള്‍ ആവാതിരിക്കാന്‍ ശ്രദ്ധിക്കുക. മൂന്നിനും സമയം കൊടുത്തുകൊണ്ട് പരസ്പരം കൂട്ടിമുട്ടാതെ മുന്നോട്ടു കൊണ്ടുപോവുക.

More like this
Related

ചുമ്മാതെ കൊണ്ടുനടക്കുന്ന ബന്ധങ്ങൾ

ബന്ധങ്ങൾക്ക് വിലയുണ്ട്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ ബന്ധങ്ങൾ എന്നു പേരിട്ടു...

സ്‌നേഹിക്കുന്നത് എന്തിനുവേണ്ടി?

നീ ഒരാളെ സ്നേഹിക്കുന്നതു എന്തിനുവേണ്ടിയാണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആത്യന്തികമായി നമ്മൾ ഒരാളെ...

ഓർമ്മകളും സൗഹൃദങ്ങളും

ജീവിതം ഓർമകളുടെ കൂടിചേരലാണ്. ശരിക്കും ഒന്ന് ചിന്തിച്ചു  നോക്കിയാൽ അത് തന്നെ...

സ്‌നേഹമെന്ന താക്കോൽ

താക്കോൽ എന്തിനുള്ളതാണെന്ന് നമുക്കറിയാം. അത് പൂട്ടിവയ്ക്കാൻ മാത്രമല്ല തുറക്കാൻ കൂടിയുളളതാണ്. വില...
error: Content is protected !!