ഉറച്ചതും സൗന്ദര്യമുള്ളതുമായ ശരീരം ഏതൊരു പുരുഷന്റെയും സ്വപ്‌നമാണ്. സൗന്ദര്യസങ്കല്പങ്ങളില്‍ ബോഡി ഫിറ്റ്‌നസിന് മുമ്പ് എന്നത്തെക്കാളും ഇപ്പോള്‍ പ്രാധാന്യവുമുണ്ട്. ഏതൊരാളും നോക്കിനിന്നു പോകാവുന്ന വിധത്തിലുള്ള ബോഡി സ്വന്തമാക്കാന്‍ ഏതറ്റം വരെ പോകാനും നമ്മുടെ ചെറുപ്പക്കാര്‍ക്ക് മടിയില്ലാതായിരിക്കുന്നു. ഉയര്‍ന്ന തോതില്‍ സ്റ്റിറോയ്ഡ് ഉപയോഗിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം വര്‍ദ്ധിച്ചുവന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ നിരവധിയായ ദോഷവശങ്ങള്‍ ഇവ മൂലം ഉണ്ടാകുന്നുണ്ട് എന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ശക്തി ആര്‍ജിക്കാനും ശാരീരിക ക്ഷമതവര്‍ദ്ധിപ്പിക്കാനുമായി സ്റ്റിറോയ്ഡ് ഉപയോഗിക്കുന്നത് പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ് യൂറോപ്യന്‍ സൊസൈറ്റി ഓഫ് എന്‍ഡോക്രിനോളജിയുടെ വാര്‍ഷിക സമ്മേളനം വ്യക്തമാക്കിയത്. ബീജത്തിലുള്ള കുറവ്, ഉദ്ധാരണശേഷിക്കുറവ്, കഷണ്ടി, മാറിടം വലുതാകല്‍, ഹൃദ്രോഗസാധ്യത, സ്‌ട്രോക്ക്, കിഡ്‌നി രോഗങ്ങള്‍ തുടങ്ങിയവ അവയില്‍ ചിലതു മാത്രം 2014 ലെ കണക്ക് പ്രകാരം പറയുന്നത് പുരുഷ ജനസംഖ്യയില്‍ 6.4% സ്റ്റിറോയ്ഡ് ദുരുപയോഗം ചെയ്യുന്നു എന്നാണ്. ജിമ്മില്‍ സ്ഥിരമായി പോകുന്ന ചെറുപ്പക്കാര്‍ക്കിടയില്‍ നടത്തിയ പഠനപ്രകാരം അതില്‍ 30.4% ആളുകള്‍ സ്റ്റിറോയ്ഡ് സ്ഥിരമായി ഉപയോഗിക്കുന്നവരായിരുന്നു. 22-35 നും ഇടയില്‍ പ്രായമുള്ളപ്പോഴാണ് 74.3% ആളുകള്‍ സ്റ്റിറോയ്ഡ് ഉപയോഗിച്ചുതുടങ്ങിയത്. 70.2% ആളുകള്‍ പാര്‍ശ്വഫലങ്ങള്‍ അറിഞ്ഞു തന്നെയാണ് സ്റ്റിറോയ്ഡ് ഉപയോഗിച്ചത്. സ്റ്റിറോയ്ഡിന്റെ ക്രമരഹിതവും ആരോഗ്യപ്രദവുമല്ലാത്ത ഉപയോഗം ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുന്നത്.
അത് ആരോഗ്യത്തിനും ആയുസിനും അപകടം വരുത്തിവയ്ക്കുന്നു. അതുകൊണ്ട് ബോഡി ഫിറ്റ്‌നസിന് വേണ്ടി ഏതറ്റവും പോകാതെ ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നതിലേക്ക് നമ്മുടെ യുവജനങ്ങളുടെ ശ്രദ്ധ തിരിയട്ടെ.