കൊച്ചുകുട്ടികളെ വീട്ടുജോലികള്‍ പരിശീലിപ്പിക്കാം

Date:

spot_img

ചെറിയ കുട്ടികളെ വീട്ടുജോലികളില്‍ പങ്കെടുപ്പിക്കുന്നതുവഴി അവരില്‍ ആത്മവിശ്വാസവും, ചുമതലാബോധവും വളര്‍ത്താം. മാത്രമല്ല, അമ്മമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനും ഇത് സഹായിക്കും. വീട്ടില്‍ കുട്ടികള്‍ക്ക് നല്‍കാവുന്ന ചില ജോലികള്‍ ഇവയാണ്:-

  • ഉണര്‍ന്നു എഴുന്നേല്‍ക്കുമ്പോള്‍തന്നെ കിടക്കവിരികള്‍ ചുളിവു നിവര്‍ത്തിയിടുന്നതിനും, പുതപ്പുകള്‍ യഥാസ്ഥാനത്ത് മടക്കി വെയ്ക്കുന്നതിനും പരിശീലിപ്പിക്കുക.
  • സ്വന്തം വസ്ത്രങ്ങളും, കളിപ്പാട്ടങ്ങളും, പുസ്തകങ്ങളും അടുക്കി വെയ്ക്കാനും, കുട്ടികളോട് ആവശ്യപ്പെടാം.
  • വീട് ശുചിയാക്കാനും, ചെടികള്‍ നനയ്ക്കുവാനും കുട്ടികളെ ഒപ്പം കൂട്ടാവുന്നതാണ്. വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനു കുട്ടിയെ പരിശീലിപ്പിക്കാം.
  • വിരുന്നുമേശ ഒരുക്കുമ്പോഴും, ഭക്ഷണത്തിനുശേഷം മേശ വൃത്തിയാക്കുമ്പോഴും കുട്ടിയുടെ സഹായം ആവശ്യപ്പെടാം.
  • ഇങ്ങനെയുള്ള കാര്യങ്ങളില്‍ പരിശീലനം നല്‍കുമ്പോള്‍ അമ്മമാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്:-
  • ഒരു തവണ ചെയ്തതുകൊണ്ട് മാത്രം കുട്ടി ആ ജോലി പഠിക്കണം എന്നില്ല. ഒരു ജോലി എങ്ങനെ വ്യക്തമായി ചെയ്യാമെന്ന് കുട്ടിക്ക് മനസ്സിലാക്കി കൊടുത്ത ശേഷം മാത്രം പരിശീലിപ്പിക്കുക.
  • ഏല്‍പ്പിച്ച ജോലി ചെയ്തു തീര്‍ക്കുന്നതുവരെയും കുട്ടിയെ നിരീക്ഷിക്കരുത്. ജോലി പൂര്‍ത്തിയായശേഷം മാത്രം അമ്മമാര്‍ ഇടപെട്ടാല്‍ മതിയാകും.
  • ഭാരമേറിയ ജോലികള്‍ പലതായി ഭാഗിച്ചശേഷം മാത്രം കുട്ടികളെ ഏല്‍പ്പിക്കുക.
  • സ്ക്കൂളില്‍ പോകുന്നതിനു മുമ്പും, തിരിച്ചു വന്ന ശേഷവും ചെയ്യേണ്ട ജോലികളും, അവധി ദിവസങ്ങളില്‍ ചെയ്യേണ്ട ജോലികളും തരംതിരിച്ചു നല്‍കണം.
  • ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും ജോലികള്‍ തുല്യമായി വീതിച്ചു നല്‍കാന്‍ ശ്രദ്ധിക്കണം.
  • കുട്ടി പൂര്‍ത്തിയാക്കിയ ജോലി അമ്മ ഉടന്‍തന്നെ തിരുത്തി ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. അത് അവരുടെ ആത്മവിശ്വാസം കെടുത്തും.
  • ജോലികള്‍ ഭംഗിയായി പൂര്‍ത്തിയാക്കിയാല്‍ കുട്ടികള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള ചെറിയ സമ്മാനങ്ങള്‍ നല്‍കാം.

More like this
Related

മറ്റുള്ളവരെന്തു വിചാരിക്കും!

മക്കളുടെ ചില ഇഷ്ടങ്ങൾ അംഗീകരിച്ചുകൊടുക്കാനും അനുവദിച്ചുകൊടുക്കാനും ചില മാതാപിതാക്കളെങ്കിലും മനസു കൊണ്ടു...

ടോക്‌സിക് മാതാപിതാക്കളാണോ?

'എത്ര തവണ അതു ചെയ്യരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്...''ഈ പ്രശ്നത്തിനെല്ലാം കാരണക്കാരൻ...

ടോക്‌സിക് മാതാപിതാക്കളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം? 

ടോക്സിക് മാതാപിതാക്കളെക്കുറിച്ച് ആദ്യം മനസ്സിലാക്കേണ്ട കാര്യം അവരെ ഒരിക്കലും നമുക്ക് മാറ്റിയെടുക്കാൻ...

മാതാപിതാക്കൾ സന്തോഷമുള്ളവരായാൽ…

മാതാപിതാക്കൾ അറിഞ്ഞോ അറിയാതെയോ മക്കളിലേക്ക് നിക്ഷേപിക്കുന്ന ചില സമ്പത്തുണ്ട്. പെരുമാറ്റം കൊണ്ട്,...
error: Content is protected !!