വൃത്തിയാക്കാന്‍ ചില എളുപ്പവഴികള്‍

Date:

spot_img

ഫ്ലാസ്ക് വൃത്തിയാക്കാന്‍ പഴയ ന്യൂസ് പേപ്പര്‍ ചെറിയ കഷ്ണങ്ങളാക്കി കീറിയിട്ടു മീതെ ഇളംചൂടുള്ള വെള്ളമൊഴിച്ച് ഫ്ലാസ്ക്ക് അടച്ചു നന്നായി കുലുക്കുക. പിന്നീട് തണുത്ത വെള്ളത്തില്‍ കഴുകുക. ഫ്ലാസ്ക്കിന്റെ ഉള്‍വശം നന്നായി വൃത്തിയായി കിട്ടും.

·        ഗ്യാസ് സ്റ്റോവ് ബര്‍ണറുകളിലെ ദ്വാരങ്ങള്‍ വൃത്തിയാക്കാന്‍ നൂലില്‍ സൂചി കോര്‍ത്ത് ഓരോ ദ്വാരത്തില്‍ കൂടെയും കടത്തിയാല്‍ മതി.

·        സ്റ്റീല്‍ പാത്രങ്ങള്‍ക്ക് മങ്ങലാണോ? കറിയ്ക്ക് പിഴിഞ്ഞ പുളിയുടെ ചണ്ടി കൊണ്ട് തേച്ചാല്‍ മതി, പാത്രങ്ങള്‍ നല്ലപോലെ വൃത്തിയാകും.

· കണ്ണട വൃത്തിയാക്കുമ്പോള്‍ പോറലുകള്‍ വീഴാതിരിക്കാന്‍ വൃത്തിയാക്കുന്നതിനു മുമ്പേ ഒരു തുള്ളി വിനാഗിരി ചില്ലുകളില്‍ ഒഴിച്ച് തുടയ്ക്കുക.

·   കറ പിടിച്ചു ചായപ്പാത്രം അഴുക്കായി എങ്കില്‍ പാത്രത്തില്‍ വെള്ളം നിറച്ച് ഒരു ടീസ്പൂണ്‍ സോഡാപ്പൊടി ഇട്ടു ഒരു മണിക്കൂര്‍ വെക്കുക. എന്നിട്ട് നന്നായി കഴുകി എടുക്കുക. പത്രം പുത്തന്‍ പോലെ തിളങ്ങും.

·        നനഞ്ഞ തുണിയില്‍ അല്പം ഉപ്പു വിതറി അലുമിനിയം ജനല്‍ ഫ്രെയിം തുടച്ചാല്‍ നല്ല തിളക്കം ലഭിക്കും.

·        ഫര്‍ണിച്ചറുകളില്‍ പേപ്പര്‍ ഒട്ടിപ്പിടിച്ചാല്‍ അല്പം എണ്ണ പുരട്ടുക. അല്‍പസമയം കഴിഞ്ഞു തനിയെ ഇളകി വരും.

·        കുളിമുറിയിലെ തറയില്‍ പാടുകള്‍ വീണോ? എങ്കില്‍ ആദ്യം നാരങ്ങാനീരും, ഉപ്പും ചേര്‍ന്ന മിശ്രിതം പാടുള്ള ഭാഗത്ത് ഒഴിക്കുക. പത്ത് മിനിട്ടിനു ശേഷം ഒരു കപ്പ്‌ ചൂടുവെള്ളത്തില്‍ ബ്രഷ് മുക്കി ഉരച്ചു, മൃദുവായ തുണി കൊണ്ട് തുടച്ചാല്‍ പാടുകള്‍ പോയി കിട്ടും.

·        അല്പം പെട്രോളിലോ, സ്പിരിറ്റിലോ മുക്കിയ തുണി കൊണ്ട് തുടച്ചാല്‍ മാര്‍ബിള്‍ തറയിലെ പാടുകള്‍ വൃത്തിയാക്കാന്‍ സാധിക്കും.

More like this
Related

മനസ്സമാധാനം വേണോ…

കൂടുതൽ സമയം സോഷ്യൽ മീഡിയായിൽ ചെലവഴിക്കുന്നവരാണോ, എന്നാൽ സ്വഭാവികമായും നിങ്ങൾ മാനസികമായി...

ചെറുപ്പമാകാൻ മനസ് സൂക്ഷിച്ചാൽ മതി

മനസ്സിനാണോ ശരീരത്തിനാണോ പ്രായം വർദ്ധിക്കുന്നത്? ശരീരത്തിന് പ്രായം വർദ്ധിക്കുന്നത് സ്വഭാവികമാണ്. ഓരോ...

സന്തോഷം പണിതുയർത്തുന്ന തൂണുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ?

സ്വന്തം ജീവിതത്തിലെ സന്തോഷങ്ങൾക്ക് കാരണക്കാർ മറ്റുളളവരാണെന്ന് കരുതരുത്. തീർച്ചയായും മറ്റുള്ളവർക്ക് നമ്മുടെ...

മനസ്സേ ശാന്തമാകാം

ടെൻഷൻ കൊണ്ട് ജീവിക്കാൻ വയ്യാതായിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കൊച്ചുകുട്ടികൾ...
error: Content is protected !!