ഒരുമിച്ചിരിക്കൂ ഒരുമിച്ചായിരിക്കൂ…

Date:

spot_img

ഭിത്തിയിൽ സ്ഥിരമായി പ്രതിഷ്ഠിച്ചിരിക്കുന്ന മനോഹരമായ ഒരു പെയ്ന്റിങിൽ മിനുക്കുപണികൾ നടത്താൻ കഴിയാത്തതുപോലെ ഒന്നല്ല വിവാഹജീവിതം. ഓരോ ദിനവും ഓരോ നിമിഷവും മാറ്റങ്ങളും പുതുമകളും അതിൽ വരുത്തേണ്ടിയിരിക്കുന്നു. കാരണം വളരെ അതിശയകരമായ ഒരു സംഗതിയാണ് വിവാഹം. ഓരോ നിമിഷവും അതിൽ ചില മിനുക്കുപണികൾ നടത്തേണ്ടതുണ്ട്. ഓയിൽ ഒഴിച്ചുകൊടുത്തില്ലെങ്കിൽ തുരുമ്പെടുക്കുകയോ പ്രവർത്തിക്കാൻ ബുദ്ധിമുട്ടുകയോ ചെയ്യുന്ന ഒരു യന്ത്രത്തോട് വേണമെങ്കിൽ വിവാഹജീവിതത്തെയും ഉപമിക്കാം. യാന്ത്രികമാണ് എന്നല്ല അതിന്റെ അർത്ഥം. മറിച്ച് സുഗമമായ പ്രവർത്തനത്തിന് ചില പൊടിക്കൈകൾ ആവശ്യമാണ് എന്നു മാത്രമാണ്.

കിടക്കയിൽ ഒരുമിച്ച് സമയം പങ്കിടുക
കിടക്കയെന്ന് വായിക്കുമ്പോഴേ സെക്സ് എന്ന് കരുതരുത്. ലൈംഗികത ദാമ്പത്യത്തിൽ പ്രധാനപ്പെട്ടതാണ്. പക്ഷേ കിടക്കയിൽ ദമ്പതികൾ ചെലവഴിക്കേണ്ടത് സെക്സിന് വേണ്ടി മാത്രമായിരിക്കരുത്. ഭർത്താവിന്റെ കൈത്തണ്ടയിൽ മുഖം ചേർത്ത് കിടന്നുറങ്ങുന്നതും ഭാര്യയെ കെട്ടിപ്പിടിച്ചുറങ്ങുന്നതും ദമ്പതികൾ തമ്മിലുള്ള സ്നേഹബന്ധം ഊട്ടിയുറപ്പിക്കുന്നവയാണ്. ഹൃദ്യമായ ബന്ധമാണ് ഇവിടെ ഉടലെടുക്കുന്നത്. സുഖകരമായ ഉറക്കവും ഇവിടെ ലഭിക്കും. നല്ല ഉറക്കം സെക്സ് ജീവിതത്തെയും ദൃഢമാക്കും ഉറക്കമില്ലായ്മ ടെസ്റ്റോസ്റ്റെറോൺ, ഹോർമോൺ എന്നിവയെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഏഴുമണിക്കൂറെങ്കിലും ഒരുമിച്ചുറങ്ങുന്ന ദമ്പതികൾക്കിടയിൽ വാഗ്വാദങ്ങളോ വാദപ്രതിവാദങ്ങളോ വളരെ കുറവായിട്ടാണ് കണ്ടുവരുന്നത്.

അസുഖകരമായ സാഹചര്യങ്ങളെ സുതാര്യതയോടെ അഭിമുഖീകരിക്കുക
ആരോഗ്യകരമായ ബന്ധത്തിന് നല്ല ആശയവിനിമയം അത്യാവശ്യമാണ്. നമ്മുടെ ബലഹീനതകൾ പങ്കാളിയോട് തുറന്നുപറയാനുള്ള ധൈര്യം ഉണ്ടായിരിക്കണം. ഇതിന്റെ അർത്ഥം കംഫർട്ട് സോണിൽ നിന്ന് പുറത്തുകടന്ന് ഒരുപ്രശ്നത്തെക്കുറിച്ചുള്ള നമ്മുടെ യഥാർത്ഥ ഫീലിംങ്സ് എന്താണ് എന്ന് പങ്കാളിയോട് തുറന്നുപറയുക എന്നതാണ്. ഈ നിമിഷങ്ങളിൽ, ഈസംഭവത്തിൽ എനിക്ക് എന്താണ് തോന്നുന്നത്. അത് തുറന്നുപറയുക, സ്വന്തം പരിമിതികളെക്കുറിച്ച് ബോധമുള്ള ഒരാൾക്ക് മാത്രമേ ഇങ്ങനെ തുറന്നുപറയാനാവൂ. തുറന്നുപറയുക എന്നത് പലപ്പോഴും വേദന നല്കുന്ന ഒന്നാണ്. ആരോടും അതുവരെ പറയാത്തതും വേദനിപ്പിക്കുന്നതുമായിരിക്കും പലപ്പോഴും അത്.

അതുപോലെ സ്വന്തം തെറ്റുകൾ തുറന്നു സമ്മതിക്കാൻ എളിമയും ഉണ്ടായിരിക്കണം. പരസ്പരമുള്ള ബന്ധം വികസിക്കുന്നതിൽ ഇത് പ്രധാനപ്പെട്ട ഒരു മുന്നേറ്റമാണ്. പരസ്പരം എന്താണ് വേണ്ടതെന്ന് മനസ്സിലാക്കിയും പരസ്പരം സഹായിച്ചും സഹകരിച്ചും മുന്നേറുക.

ഉത്തരവാദിത്തങ്ങളിൽ സഹകരിക്കുക
ഉത്തരവാദിത്തങ്ങൾ പരസ്പരം ഏറ്റെടുക്കുകയും അത് നിർവഹിക്കാൻ സഹകരിക്കുകയും ചെയ്യുക. വീട്ടുജോലികൾ സ്ഥിരമായി പങ്കിട്ടു ചെയ്തുകഴിയുമ്പോൾ അതൊരു ശീലമായി മാറുന്നു. നല്ല ശീലം മൂല്യങ്ങൾ പങ്കിടുന്നതിന് സഹായകരമാണ്.പങ്കാളികൾ തമ്മിലുള്ള ബന്ധം സുദൃഢമാകുകയും ചെയ്യുന്നു.

More like this
Related

വിവാഹിതരാണോ? യുദ്ധം ചെയ്യാൻ റെഡിയായിക്കോളൂ

ഇന്ത്യ ടുഡേ കോൺക്ലേവ് 2024 ൽ പങ്കെടുത്ത സുധാ മൂർത്തി ദാമ്പത്യജീവിതത്തെക്കുറിച്ചു...

സർവീസ് ചെയ്യാറായോ?

ബന്ധങ്ങളിൽ പരിക്കേല്ക്കാത്തവരും പരിക്കേല്പിക്കാത്തവരുമായി ആരാണുള്ളത്? വളരെ സ്മൂത്തായി പോകുന്നുവെന്ന് വിചാരിക്കുമ്പോഴായിരിക്കും ചില...

സ്വാർത്ഥത ബന്ധങ്ങളെ തകർക്കുമ്പോൾ…

രവി ഓഫീസിൽ നിന്ന് ഇറങ്ങിയത്  വൈകിയായിരുന്നു. പിന്നെ വീട്ടിലേക്കുള്ള വണ്ടി പിടിക്കാനുള്ള...

ഇങ്ങനെയാവണം ദമ്പതികൾ!

പരസ്പരം സ്നേഹവും താല്പര്യവുമൊക്കെയുണ്ട്. എന്നാൽ അതൊക്കെ ചില നിർദ്ദിഷ്ട അവസരങ്ങളിലും വേളകളിലും...
error: Content is protected !!