ഒന്നാം പിറന്നാളിന്റെ സന്തോഷം

Date:

spot_img


ഒരു വർഷം മുമ്പാണ് വായനയുടെ ലോകത്ത് ഒപ്പം പിച്ചവച്ചു തുടങ്ങിയത്. വലിയ പിൻബലമോ പിന്തുണയോ അപ്പോൾ ഒപ്പത്തിനുണ്ടായിരുന്നില്ല. പക്ഷേ ഞങ്ങൾ കുറെ സ്വപ്നങ്ങൾ ഉള്ളിൽ സൂക്ഷിച്ചിരുന്നു; പ്രതീക്ഷകളും. ആ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും ഒരു വയസ് പൂർത്തിയാകുന്നു. ഇത് ഒപ്പത്തിന്റെ പന്ത്രണ്ടാം ലക്കമാണ്. അതായത് ഒപ്പം പ്രസിദ്ധീകരണത്തിന്റെ ഒന്നാം വർഷം
പൂർത്തിയാക്കിയിരിക്കുന്നു.

ഈ ചെറിയ വലിയ വിജയത്തിന് ആദ്യമായി ഞങ്ങൾ ദൈവത്തിന് നന്ദി പറയുന്നു. പിന്നെ നിങ്ങളോരോരുത്തരോടും. നിങ്ങളുടെ പ്രോത്സാഹനവും നല്ല വാക്കുകളും ക്രിയാത്മകമായ വിമർശനങ്ങളും ഒപ്പത്തിന്റെ വളർച്ചയിൽ വഹിച്ച പങ്ക് വളരെ വലുതായിരുന്നു.

വായന കുറയുന്നുവെന്ന് പരിതപിക്കുമ്പോഴും അച്ചടി മാധ്യമങ്ങളുടെ എണ്ണത്തിലും കോപ്പിയിലും കുറവ് സംഭവിക്കുമ്പോഴും ഒപ്പം മാസികയോട് നിങ്ങൾ കാണിച്ച സ്നേഹവും ആദരവും പലപ്പോഴും ഞങ്ങളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇ- മാഗസിൻ, പ്രിന്റ്, ഓൺലൈൻ എന്നിങ്ങനെയുള്ള രൂപങ്ങളിൽ ഓരോ മാസവും പുറത്തിറങ്ങുന്ന ഈ പ്രസിദ്ധീകരണത്തിന് ദിനംപ്രതി വായനക്കാർ ഏറിവരുന്നത് ഞങ്ങളുടെ ഉത്തരവാദിത്തം വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. നിങ്ങൾ ആഗ്രഹിക്കുന്നത് ആവും വിധത്തിൽ നല്കാൻ കഴിയുന്നതുകൊണ്ടാവാം ഈ ഇഷ്ടമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. കുടുംബങ്ങൾക്കും യുവജനങ്ങൾക്കും ഒപ്പം നടന്നുനീങ്ങാനും മൂല്യാധിഷ്ഠിതമായ സംസ്‌കാരവും വ്യക്തിസാമൂഹ്യജീവിതവും രൂപപ്പെടുത്താനുമാണ് ഒപ്പം ശ്രമിക്കുന്നതെന്ന ഞങ്ങളുടെ ആദർശം ഒന്നാം വാർഷികത്തിൽ ഒരിക്കൽക്കൂടി ആവർത്തിക്കുന്നു. ഇനിയും കൂടുതൽ ആളുകളിലേക്ക് ഒപ്പത്തെ എത്തിക്കാനുള്ള ശ്രമങ്ങളിൽ പങ്കുചേരണമെന്ന് ഓർമ്മിപ്പിക്കാൻ കൂടി ഈ അവസരം പ്രയോജനപ്പെടുത്തട്ടെ.

നന്ദി…
ആദരവോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

More like this
Related

ടാ..റ്റാ 

ഒരു ഇതിഹാസമാണ് കഴിഞ്ഞമാസം വിടവാങ്ങിയത്. രത്തൻ ടാറ്റ.  അരങ്ങൊഴിഞ്ഞപ്പോഴാണ് എന്തുമാത്രം വലിയവനായിരുന്നു...

പച്ചമുറിവുകൾ

അടുത്ത പേജുകളിലായി ചേർത്തിരിക്കുന്ന ഒരു ലേഖനത്തിൽ ഹൃദയത്തെ തൊടുന്ന ഒരു സംഭവവും...

നഷ്ടം

നഷ്ടപ്പെടില്ലെന്ന് ഉറപ്പുള്ള എന്തെങ്കിലുമുണ്ടോ ഈ ലോകത്ത്? പേരു നഷ്ടപ്പെടാം, പണം നഷ്ടപ്പെടാം,...

ദുഃഖത്തിന്റെ കാരണം

ഒരു കഥ ചുരുക്കിപ്പറയാം തന്റെ നിറം കറുത്തുപോയതോർത്തും സ്വരം പരുഷമായതോർത്തും വിഷമിച്ചുനടക്കുകയായിരുന്നു...
error: Content is protected !!