സന്തുഷ്ടകരമായ ദാമ്പത്യജീവിതം വേണോ.. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

Date:

spot_img

സ്‌നേഹം: കുടുംബജീവിതത്തില്‍ ഏറ്റവും അധികം പോഷിപ്പിക്കേണ്ട ഒരു പുണ്യമാണ് സ്‌നേഹം. എല്ലാ മനുഷ്യരുടെയും ഉള്ളിലുള്ള പൊതുവികാരമാണ് സ്‌നേഹിക്കപ്പെടുക എന്നത്. എന്നാല്‍ സ്‌നേഹത്തെ വെറും  വൈകാരിക തലത്തില്‍ മാത്രമായി ഒതുക്കിനിര്‍ത്തരുത്. പക്ഷേ പല ദമ്പതികളും സ്‌നേഹിക്കുന്നത് വൈകാരിക തലത്തില്‍ മാത്രമാണ്. ദമ്പതികളുടെ സ്‌നേഹം സുതാര്യവും സത്യസന്ധവുമായിരിക്കണം. ഏത് അവസ്ഥയിലും ആശ്രയിക്കാനും വിശ്വസിക്കാനും കഴിയുന്ന വിധത്തിലുള്ളതാണ് പങ്കാളിയുടെ സ്‌നേഹമെന്ന് തിരിച്ചറിയുമ്പോള്‍ മാത്രമേ അവിടെ ദാമ്പത്യത്തിലുള്ള സ്‌നേഹത്തിന്റെ വളര്‍ച്ചയും സ്ഥിരതയുമുണ്ടായിരിക്കൂ.

ദയ: പരസ്പരം ദയവോടും ഉദാരതയോടും കൂടി പെരുമാറുക. കുടുംബം പുലര്‍ത്താന്‍ കഷ്ടപ്പെടുന്ന ഭര്‍ത്താവും വീട്ടുജോലികള്‍ ചെയ്യുന്ന ഭാര്യയും അവരുടെ ഉത്തരവാദിത്തങ്ങള്‍ ഉദാരതയോടെ നിര്‍വഹിക്കുന്നവരായിരിക്കണം. അന്യോന്യം ദയയോടെ കാണുകയും പെരുമാറുകയും ചെയ്യുക.

എളിമ: എളിമയുള്ള വ്യക്തികളെ എല്ലാവരും ഇഷ്ടപ്പെടും. അഹങ്കാരമാകട്ടെ ആളുകളെ എല്ലാവരും ്അകറ്റുകയും ചെയ്യും. വ്യക്തിബന്ധങ്ങളിലും സുഹൃദ്ബന്ധളിലും അപകടകരമായ സ്വഭാവപ്രത്യേകതയാണ് അഹങ്കാരം. ഇത് ദാമ്പത്യത്തിലും പലപ്പോഴും പ്രശ്‌നം  സൃഷ്ടിക്കാറുണ്ട്.

ക്ഷമ: ക്ഷമ കാണിക്കുകയും ക്ഷമ നല്കുകയും ചെയ്യുക. തെറ്റുകള്‍ പറ്റാത്ത വ്യക്തികളില്ല. ദാമ്പത്യത്തിലും പലതരം തെറ്റുകള്‍ സംഭവിക്കാം. വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ. പക്ഷേ ക്ഷമിക്കാന്‍ മനസ്സുണ്ടായിരിക്കണം. ക്ഷമ ചോദിക്കുമ്പോള്‍ ക്ഷമ നല്കാന്‍ മനസ്സു കാണിക്കണം.

പരസ്പര സേവനം: സേവിക്കാന്‍ തയ്യാറാകണം ദമ്പതികള്‍. സേവിക്കുന്നതാകട്ടെ സന്തോഷത്തോടെയുമായിരിക്കണം. മുഖം കനപ്പിച്ചും പിറുപിറുത്തും പരാതിപറഞ്ഞും ശപിച്ചുമൊക്കെയുള്ള സേവനങ്ങള്‍ ദാമ്പത്യജീവിതത്തില്‍ കല്ലുകടിയാകും.

സത്യസന്ധത: ദമ്പതികള്‍ തമ്മിലുളള ബന്ധത്തില്‍ സത്യസന്ധതയുണ്ടായിരിക്കണം. ഒരിക്കല്‍ പറഞ്ഞത് നുണയാണെന്നോ ഇടപെടലുകള്‍ സത്യസന്ധമല്ലെന്നോ തെളിയിക്കപ്പെട്ടുകഴിഞ്ഞാല്‍ പിന്നീട്  വിശ്വാസ്യത നഷ്ടപ്പെടും. അതുകൊണ്ട് ദമ്പതികള്‍ എല്ലാ കാര്യങ്ങളിലും സത്യസന്ധത പുലര്‍ത്തുക.

More like this
Related

വിവാഹിതരാണോ? യുദ്ധം ചെയ്യാൻ റെഡിയായിക്കോളൂ

ഇന്ത്യ ടുഡേ കോൺക്ലേവ് 2024 ൽ പങ്കെടുത്ത സുധാ മൂർത്തി ദാമ്പത്യജീവിതത്തെക്കുറിച്ചു...

സർവീസ് ചെയ്യാറായോ?

ബന്ധങ്ങളിൽ പരിക്കേല്ക്കാത്തവരും പരിക്കേല്പിക്കാത്തവരുമായി ആരാണുള്ളത്? വളരെ സ്മൂത്തായി പോകുന്നുവെന്ന് വിചാരിക്കുമ്പോഴായിരിക്കും ചില...

സ്വാർത്ഥത ബന്ധങ്ങളെ തകർക്കുമ്പോൾ…

രവി ഓഫീസിൽ നിന്ന് ഇറങ്ങിയത്  വൈകിയായിരുന്നു. പിന്നെ വീട്ടിലേക്കുള്ള വണ്ടി പിടിക്കാനുള്ള...

ഇങ്ങനെയാവണം ദമ്പതികൾ!

പരസ്പരം സ്നേഹവും താല്പര്യവുമൊക്കെയുണ്ട്. എന്നാൽ അതൊക്കെ ചില നിർദ്ദിഷ്ട അവസരങ്ങളിലും വേളകളിലും...
error: Content is protected !!