നടുവേദനയ്ക്കുള്ള പരിഹാരങ്ങള്‍

Date:

spot_img

സ്ത്രീപുരുഷഭേദമന്യേ, പ്രായഭേദമന്യേ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ഇന്ന് നടുവേദന. പണ്ട് പ്രായം കൂടുമ്പോഴാണ് നടുവേദന ശല്യമായി മാറിയിരുന്നതെങ്കില്‍ ഇന്ന് മുപ്പതുകളില്‍ എത്തുമ്പോഴേ നടുവേദന ബുദ്ധിമുട്ടിച്ചു വരുന്നുണ്ട്.

ജോലി ചെയ്യുന്ന സാഹചര്യങ്ങളാണ് ഭൂരിഭാഗം പേരെയും നടുവേദന ബാധിക്കുന്നതിന് കാരണം. കൃത്യമായ വ്യായാമം ചെയ്‌താല്‍ തെറ്റായ ജീവിതശൈലി കൊണ്ടുണ്ടാകുന്ന നടുവേദന മരുന്നില്ലാതെ തന്നെ മാറ്റാന്‍ സാധിക്കും.

നടുവേദന ഉള്ളവര്‍ ഉപയോഗിക്കുന്ന കസേര, കിടക്ക എന്നിവ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. ദീര്‍ഘനേരം ഇരുന്നു ജോലി ചെയ്യുന്നവര്‍ റിവോള്‍വിംഗ് ചെയര്‍ ഒഴിവാക്കുക. നാലുകാലില്‍ ഉറച്ചു നില്‍ക്കുന്നതും, ആംറസ്റ്റ്‌ ഉള്ളതുമായ കസേരയാണ് നല്ലത്. ഇതില്‍ കുഷ്യന്‍ വെച്ച് ഉപയോഗിക്കാം.

നടുവിന് നല്ല താങ്ങ് നല്‍കുന്ന, അധികം കട്ടിയില്ലാത്ത, ആവശ്യത്തിനു വീതിയും, നീളവുമുള്ള കുഷ്യനാണ് നല്ലത്. ഇരിക്കുമ്പോള്‍ കാലുകള്‍ ചെറുതായി ഉയര്‍ത്തി വെക്കണം. ഇല്ലെങ്കില്‍ തുടയുടെ പിന്‍ഭാഗം കസേരയില്‍ അമരുകയും, രക്തയോട്ടം കുറയുകയും ചെയ്യും. സ്ഥിരമായി ഇരിക്കുന്നവരില്‍ തുടയിലെ പേശിയുടെ ദൃഡത കുറയാന്‍ ഇടയാക്കും. കിടക്കുമ്പോള്‍ നടുവിന്റെ വളവുകള്‍ക്ക് അനുസരിച്ച് വളയുന്ന, മൃദുവായ മെത്തകളാണ് നല്ലത്. കട്ടിയുള്ളതോ, വളരെ മൃദുവായതോ ആയ മെത്തകള്‍ ഒഴിവാക്കുക.

വ്യായാമത്തിന്റെ അഭാവം മൂലം കാലിലെ മസിലുകളുടെ പേശികള്‍ ദൃഡത കുറഞ്ഞു ചുരുങ്ങി പോകാന്‍ ഇടയാകും. അതോടെ മുട്ട് വളയും. ഇത് നമ്മള്‍ തിരിച്ചറിയുകയേയില്ല. വളഞ്ഞ മുട്ട് കൊണ്ട് നടക്കണമെങ്കില്‍ നടുവിന് കൂടുതല്‍ ആയാസമെടുക്കേണ്ടി വരുന്നതിനാല്‍ നടുവേദന ഉണ്ടാകും. സ്ഥിരമായി വ്യായാമം ചെയ്‌താല്‍ ഈ പ്രശ്നം ഉണ്ടാവില്ല.

നടുവേദന മറ്റു ചില  ആരോഗ്യപ്രശ്നങ്ങളുടെയും ലക്ഷണമാകാം. അതുകൊണ്ട് നടുവേദനയുടെ യഥാര്‍ത്ഥ കാരണം കണ്ടുപിടിച്ച ശേഷം വേണം അതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടേണ്ടത്.

More like this
Related

ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ

ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം നിരവധി ആരോഗ്യഗുണങ്ങളാണ്...

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...
error: Content is protected !!