നിങ്ങള്‍ വീട്ടിലെ മൂത്ത കുട്ടിയാണോ?

Date:

spot_img

മൂത്ത കുട്ടിയാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ഇത് വായിച്ചിരിക്കണം. ഇളയ ആളാണെങ്കിലും വായിക്കേണ്ടത് അത്യാവശ്യമാണ്. കാരണം നിങ്ങള്‍ രണ്ടുപേരെയും കുറിച്ചാണ് ഇവിടെ പറയുന്നത്. മൂത്ത മക്കള്‍ വളരെയധികം കഠിനാദ്ധ്വാനികളാണ് എന്നാണ് ജേര്‍ണല്‍ ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്. കാരണം അവര്‍ മാതാപിതാക്കളുടെ ഒപ്പം ചേര്‍ന്ന് കുടുംബം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നവരും അങ്ങനെ ചെയ്യുന്നവരുമാണ്.

ഇളയവരാകട്ടെ മുതിര്‍ന്നവരെ കണ്ടുപഠിക്കുന്നവരും മുതിര്‍ന്നവരുടെ അദ്ധ്വാനം കൈപ്പറ്റി ജീവിക്കുന്നവരുമാണ്. മൂത്ത കുട്ടികള്‍ മറ്റ് മക്കളെക്കാള്‍ സ്മാര്‍ട്ടാണ് എന്നാണ് മറ്റൊരു നിഗമനം. അയ്യായിരത്തോളം കുട്ടികളെ തിരഞ്ഞെടുത്ത് യുഎസ് ചില്‍ഡ്രന്‍ ഓഫ് ദ നാഷനല്‍ ലോങിറ്റിയൂഡനല്‍ സര്‍വ്വേ ഓഫ് യൂത്ത് ആണ് ഈ പഠനം നടത്തിയത്. മാതാപിതാക്കള്‍ കൂടുതലായി പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നതും മുതിര്‍ന്ന കുട്ടികളിലാണ്. ഇളയ കുട്ടികളെ പരിപാലിക്കേണ്ടതും അവര്‍ക്ക് പല കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്നതും പലപ്പോഴും മുതിര്‍ന്ന കുട്ടികളായതുകൊണ്ട് അവര്‍ മറ്റ് കുട്ടികളെക്കാള്‍ പക്വതയുള്ളവരും അറിവ് ആര്‍ജ്ജിച്ചവരുമായി കാണാറുണ്ട്.

ഭാഷാ പ്രയോഗവും വൈദഗ്ധ്യവും ഉള്ളതും മൂത്ത മക്കള്‍ക്കാണത്രെ. നേതൃഗുണവും ഇത്തരക്കാര്‍ക്ക് കൂടുതലായുണ്ട്.  സിഇഒ, രാഷ്ട്രീയപ്രവര്‍ത്തകര്‍ തുടങ്ങിയവരില്‍ 30 ശതമാനവും മൂത്ത കുട്ടികളായിട്ടാണ് കണ്ടുവരുന്നത്. മാതാപിതാക്കളുടെ കൂടുതല്‍ സ ്‌നേഹവും പരിഗണനയും കിട്ടുന്നതും മാതാപിതാക്കളുടെ കൂടുതല്‍ സമയം അവകാശമാക്കുന്നതും ഇത്തരക്കാര്‍ തന്നെ. അതുകൊണ്ട് വീട്ടിലെ മൂത്ത കുട്ടിയായിരിക്കുന്നതില്‍ സന്തോഷിക്കുക.

More like this
Related

അപ്പ ആരാ അപ്പേ?

കഴിഞ്ഞ ദിവസം കട്ടിലിൽ കിടന്ന് ഒരു പുസ്തകം വായിച്ചുകൊണ്ടിരുന്നപ്പോൾ ആറുവയസുകാരനായ രണ്ടാമൻ...

കുട്ടികൾ മോഷ്ടിച്ചാൽ…?

മകന്റെ ബാഗ് തുറന്നുനോക്കിയ അമ്മ അതിനുള്ളിൽ കണ്ടത് മകന്റേതല്ലാത്ത ഒരു പെൻസിൽ....

കുട്ടികളുടെ ആത്മാഭിമാനവും സംരക്ഷിക്കപ്പെടണം

കുട്ടികളെ നാം വേണ്ടത്ര ഗൗരവത്തിലെടുക്കാറില്ലെന്ന് തോന്നുന്നു. അതുകൊണ്ടാണ് നാം അവരുടെ ആത്മാഭിമാനത്തെ...

കൈയടിക്കാം,കുട്ടികള്‍ക്കു വേണ്ടിയുള്ള നല്ല രണ്ട് തീരുമാനങ്ങള്‍ക്ക്

കുട്ടികളാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും യഥാര്‍ത്ഥ സമ്പാദ്യം. നാളെയ്ക്കുള്ള ലോകത്തെ കെട്ടിയുയര്‍ത്തുന്നത് അവരാണല്ലോ....
error: Content is protected !!