ഹൃദയാരോഗ്യവും ഭക്ഷണവും

Date:

spot_img

അമേരിക്കയിൽ ഒരു ദിവസം നടക്കുന്ന മൂന്നു മരണങ്ങളിൽ ഒന്ന് ഹൃദയസംബന്ധമായ രോഗങ്ങൾ മൂലം ഉണ്ടാകുന്നവയാണ് എന്നാണ് കണക്കുകൾ പറയുന്നത്. 2017 ലെ ഒരു റിപ്പോർട്ട് അനുസരിച്ച് ഓരോ നാല്പതു സെക്കന്റിലും ഒരാൾ ഹൃദ്രോഗം മൂലം മരണമടയുന്നു. അപകടകരമായ ഒരു കണക്കാണ് ഇത്. എങ്ങനെയാണ് ഈ മരണസംഖ്യ കുറയ്ക്കാൻ കഴിയുന്നത്? അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ഇതിലേക്കായി നിർദ്ദേശിക്കുന്നത് എയറോബിക്സ് എക്സർസൈസുകളാണ്. ആഴ്ചയിൽ 150 മിനിറ്റെങ്കിലും എക്സർസൈസ് ചെയ്താൽ ഹൃദ്രോഗത്തിന് കാരണമായേക്കാവുന്ന പല സാഹചര്യങ്ങളിൽ നിന്നും ഒരു പരിധി വരെ ഒഴിഞ്ഞുനില്ക്കാമെന്ന് പറയപ്പെടുന്നു. എന്നാൽ അതുകൊണ്ടുമാത്രം പൂർണ്ണമായി എന്നു കരുതാനും പാടില്ല. ഭക്ഷണകാര്യങ്ങളിലുള്ള ശ്രദ്ധ ഇതിൽ പ്രധാനമാണ്.  കൊളസ്ട്രോൾ, ബ്ലഡ് പ്രഷർ എന്നിവയുടെ മേൽ നിയന്ത്രണം വേണമെങ്കിൽ ചില ഭക്ഷണപദാർത്ഥങ്ങൾ പ്രിയപ്പെട്ട മെനുവിൽ നിന്ന് ഒഴിവാക്കേണ്ടതാണ്. ഉരുളക്കിഴങ്ങ് ചിപ്സ് പലർക്കും ഇഷ്ടപ്പെട്ട ഒന്നാണ്.

അലസസായാഹ്നങ്ങളിൽ അത് കൊറിച്ചിരിക്കുന്നവർ ധാരാളമുണ്ട്. പക്ഷേ ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നതാണ് സത്യം. 2300 മില്ലിഗ്രാം പൊട്ടറ്റോ ചിപ്സ് കഴിക്കുമ്പോൾ ഉള്ളിലേക്ക് പോകുന്നത് ഒരു ടീസ്പൂൺ ഉപ്പാണ്. ഇതിന്റെ ഫലമായി ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകുന്നുണ്ട്.ഹൃദ്രോഗങ്ങൾക്ക് പിന്നിലെ പ്രധാനപ്പെട്ട കാരണം  ഉയർന്ന തോതിലുള്ള രക്തസമ്മർദ്ദമാണല്ലോ. അതുകൊണ്ട്  പൊട്ടറ്റോ ചിപ്സ് ഒഴിവാക്കുന്നത്  ഹൃദയാരോഗ്യത്തിന് അത്യാവശ്യമാണ്. ബേക്കറികളിൽ നിന്ന് വാങ്ങുന്ന കേക്ക് ആണ് മറ്റൊരു വില്ലൻ. പഞ്ചസാരയും ഓയിലും വലിയ തോതിൽ അടങ്ങിയിരിക്കുന്ന കേക്ക് കൊഴുപ്പിന്റെ ഉറവിടമാണ്. 

തുടർച്ചയായി സോഡ ഉപയോഗിക്കുന്നവരുണ്ട്. ഇതിന്റെ തുടർച്ചയായ ഉപയോഗം ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നു. തൂക്കക്കൂടുതൽ ഉണ്ടാക്കുകയും മെറ്റബോളിക് ഡിസോർഡറുകൾക്ക് കാരണമാകുകയും ചെയ്യുന്നതിൽ സോഡ പ്രധാനപ്പെട്ടപങ്കുവഹിക്കുന്നതായിട്ടാണ് പഠനങ്ങൾ പറയുന്നത്. സോഡയിൽ അടങ്ങിയിരിക്കുന്ന ഷുഗർ കാർഡിയോ വാസ്‌കുലർ ഡിസീസിലേക്ക് നയിക്കുമ്പോൾ ഇതിലെ തന്നെ ഫോസ്ഫോറിക് ആസിഡ് കാൻസറിനും കാരണമാകുന്നുണ്ട്. വൈറ്റ് ബ്രഡിന്റെ ഉപയോഗവും ഹൃദയാരോഗ്യത്തിന് പ്രതികൂലമാണ്. ബട്ടർ അടങ്ങിയ ബിസ്‌ക്കറ്റ്, ഐസ്‌ക്രീം, വെള്ളച്ചോറ് എന്നിവയും ഹൃദയത്തിന്റെ ആരോഗ്യത്തിന് ദോഷം ചെയ്യുന്നവ തന്നെയാണ്.  മിൽക്ക് ഷേക്ക് ഇഷ്ടമില്ലാത്തവരായി ആരും തന്നെയുണ്ടാവില്ല. ഐസ്‌ക്രീമും പാലും ചേർത്ത്… ഹാ എന്താ രുചി. പക്ഷേ അരക്കെട്ടിൽ കൊഴുപ്പ് അടിഞ്ഞുകൂടാനും ഹൃദയത്തെ രോഗാതുരമാക്കാനും മിൽക്ക് ഷേയ്ക്കിന്റെ സ്ഥിരോപയോഗത്തിന് കഴിവുണ്ട്. ഇക്കൂട്ടത്തിൽ പെടുന്നതാണ് ബോട്ടിലിലുള്ള ഫ്രൂട്ട് ജ്യൂസുകളും. അമേരിക്കയിൽ ഹൃദയത്തെ അപകടപ്പെടുത്തുന്നതിൽ മുമ്പിൽ നില്ക്കുന്ന ഒരു മെനു ചീസ് ആണ്. രണ്ടാമത്തേതാകട്ടെ പിസയും. അതുകൊണ്ട് ചീസും പിസയും ഹൃദ്രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ ആഗ്രഹിക്കുന്നവർ ഒഴിവാക്കുക തന്നെ വേണം. റെസ്റ്റോറന്റുകളിൽ നിന്ന് സൂപ്പ് കഴിക്കുന്നതും സൂക്ഷിക്കണമെന്നാണ് വിദഗ്ദർ പറയുന്നത്. 

ഫ്രൈഡ് ചിക്കനിൽ 910 മില്ലിഗ്രാം  സോഡിയവും 19 ഗ്രാം കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗത്തിലേക്ക് നയിക്കാൻ സാധ്യതകൂട്ടുന്നവയാണ് ഇവ രണ്ടും.  വിറ്റമിനുകൾ അടങ്ങിയിട്ടുള്ള പ്രിയപ്പെട്ട ജ്യൂസാണ് തക്കാളിയെങ്കിലും അതിൽ വലിയ തോതിൽ സോഡിയം അടങ്ങിയിട്ടുള്ളതിനാൽ അത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ദോഷം ചെയ്യുന്നുണ്ടാണ് പഠനം പറയുന്നത്.

ഹൃദ്രോഗികളോ ഹൃദ്രോഗസാധ്യത അനുഭവപ്പെടുന്നവരോ ആയ വ്യക്തികൾഇത്തരം ഭക്ഷണപദാർത്ഥങ്ങളിൽ നിന്ന് ആരോഗ്യപരമായ അകലം പാലിക്കേണ്ടത് അവരുടെ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.

More like this
Related

ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ

ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം നിരവധി ആരോഗ്യഗുണങ്ങളാണ്...

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...
error: Content is protected !!