എങ്ങനെയാണ് സോറി പറയേണ്ടത്?

Date:

spot_img



 തെറ്റ് ചെയ്താല്‍ സോറി പറയണമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ശരിക്കുമുള്ള സോറി പറച്ചില്‍ എങ്ങനെയാണെന്നോ എങ്ങനെയായിരിക്കണമെന്നോ കാര്യത്തില്‍ പലര്‍ക്കും വേണ്ടത്ര ധാരണകളില്ല. എന്തെങ്കിലും പറയുകയോ പ്രവൃത്തിക്കുകയോ ചെയ്തിട്ട് സോറി പറഞ്ഞതോടെ എല്ലാം രമ്യതയിലായി എന്നാണ് പലരുടെയും ധാരണ. പക്ഷേ യഥാര്‍ത്ഥ സോറി പറച്ചില്‍ അങ്ങനെയൊന്നുമല്ല.

അയാം സോറി എന്ന് പറയുമ്പോള്‍ ആദ്യം സംഭവിക്കേണ്ടത്് നമ്മള്‍ നമ്മുടെ പശ്ചാത്താപം അല്ലെങ്കില്‍ മനസ്താപം വ്യക്തമാക്കുകയാണ്. സ്വയം കുറ്റം സമ്മതിക്കുകയാണ് അവിടെ ചെയ്യുന്നത്. മറ്റെയാളെ മുറിപ്പെടുത്തിയതില്‍ ലജ്ജയുണ്ടെന്നും സമ്മതിക്കുന്നു. നമ്മുടെ പ്രവൃത്തിയോ സംസാരമോ മൂലം മറ്റേയാള്‍ക്ക് മുറിവുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം നമ്മള്‍ ഏറ്റെടുക്കണം.

സോറി പറയുമ്പോള്‍ സംഭവിക്കുന്ന മറ്റൊരു കാര്യം നാം മറ്റൊരു കാര്യം സമ്മതിക്കുകയാണ്. എനിക്ക് തെറ്റ് പറ്റി എന്നതാണ് അത്. മറ്റെയാളെ വിഷമിപ്പിക്കുകയോ സങ്കടപ്പെടുത്തുകയോ ചെയ്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതാണ് അത്. പലര്‍ക്കും സോറി പറയാന്‍ ബുദ്ധിമുട്ടാണ്. കാരണം അവര്‍ തങ്ങളുടെ വീഴ്ചകളോ കുറവുകളോ സമ്മതിക്കാന്‍ സന്നദ്ധരല്ല നിനക്ക് വിഷമമുണ്ടായി പക്ഷേ എന്റെ ഭാഗത്ത് തെറ്റൊന്നും ഇല്ല എന്ന മട്ടിലുളള ന്യായീകരണമാണ് കൂടുതലാളുകള്‍ക്കുമുള്ളത്. ഇവിടെ സോറിയുടെ അര്‍ത്ഥം നഷ്ടമാകുകയാണ് ചെയ്യുന്നത്.

മൂന്നാമത്തെ പടി, എനിക്കെങ്ങനെ ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്നു എന്ന് ചിന്തിക്കുന്നതാണ്. എന്റെ തെറ്റ് തിരുത്താന്‍ ഞാന്‍ സ്വയം വഴികള്‍അേേന്വഷിക്കുകയാണ്. എനിക്ക് എങ്ങനെ നല്ലത് ചെയ്യാന്‍/ പറയാന്‍ കഴിയുമായിരുന്നു. ഇത് ക്ഷമ ചോദിക്കലിന്റെ ഭാഗമായി വരേണ്ട നല്ല ചിന്തകളിലൊന്നാണ്.

മാപ്പ് പറയേണ്ട സന്ദര്‍ഭം ഒരു വ്യക്തിയിലുണ്ടാക്കേണ്ട മറ്റൊരു ചിന്ത ഞാന്‍ മാറേണ്ടിയിരിക്കുന്നു എന്നതാണ്. എനിക്ക് മാറ്റം ആവശ്യമാണ്. ഇത് തിരിച്ചറിവാണ്. ആത്മാവിന്റെ നഗ്നത മനസിലാക്കലാണ്. പലരും ഇതും സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു.

സോറി ചോദിച്ചാല്‍ മാത്രം പോരാ ക്ഷമ കിട്ടുകയും ചെയ്തിരിക്കണം. അപ്പോഴേ ബന്ധം പഴയതുപോലെയാകൂ. അതുകൊണ്ട് നിന്റെ ഹൃദയത്തില്‍ ഇപ്പോഴും എന്നോട് ദേഷ്യമുണ്ടോ നീരസമുണ്ടോ എന്ന് ആരായണം. എന്നോട് ക്ഷമിക്കാന്‍ അപേക്ഷിക്കുകയും വേണം.

അതുകൊണ്ട് ഇനി ആരോടെങ്കിലും വെറുതെ ഒരു രസത്തിന് സോറി എന്ന് പറയാതെ അര്‍ത്ഥമറിഞ്ഞും ആത്മാര്‍ത്ഥമായും മേല്‍പ്പറഞ്ഞ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിച്ചും സോറി പറയാന്‍ ശ്രമിക്കണം.

More like this
Related

സേവിങ്ങ്‌സ് എത്ര ഉണ്ട്..? 

ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്‌സ് അഥവാ നിക്ഷേപം...

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും...

പോസിറ്റീവാകൂ നല്ലതുപോലെ…

കേൾക്കുമ്പോൾതന്നെ ഉള്ളിൽ സന്തോഷം നിറയുന്ന ഒരു വാക്കാണ് പോസിറ്റീവ്. പോസിറ്റീവ് കാര്യങ്ങൾ...
error: Content is protected !!