സ്വതന്ത്രചിന്തയാണ് മനുഷ്യവംശത്തിന്റെ വളർച്ചയുടെ അടിസ്ഥാനശില. സ്വാതന്ത്ര്യമാണ് എല്ലാ സർഗ്ഗാത്മകതയുടെയും തായ് വേര്. ഈ വേരു മുറിഞ്ഞാൽ മനുഷ്യന്റെ അന്വേഷണങ്ങൾ നിലയ്ക്കും. മാനവികതയുടെ കൂമ്പടഞ്ഞുപോകും. മതത്തിന്റെ, രാഷ്ട്രീയത്തിന്റെ, പ്രത്യയശാസ്ത്രത്തിന്റെ അടിമകളായി ജീവിക്കുന്നവർ സ്വന്തം ജീവിതം കണ്ടെത്താത്തവരാണ്.
സമൂഹത്തെ ഒന്നാകെ പിന്നോട്ടു നയിക്കാൻ ചില ശക്തികൾ ശ്രമിക്കുന്ന കാലത്ത് സ്വതന്ത്രചിന്തയ്ക്ക് പ്രാധാന്യമേറെയാണ്. ഡോ. ജെ ഗിരീഷ് എഡിറ്റു ചെയ്ത സ്വതന്ത്രചിന്തയുടെ സുവിശേഷങ്ങൾ എന്ന ഗ്രന്ഥം നാം ചർച്ച ചെയ്യേണ്ടതാണ്. തെളിവുകൾ നയിക്കട്ടെ എന്ന മുദ്രാവാക്യമുയർത്തി സ്വതന്ത്രചിന്തകരുടെ കൂട്ടായ്മ സംഘടിപ്പിച്ച ലിറ്റ്മസ് 18 ൽ അവതരിപ്പിച്ച പ്രഭാഷണങ്ങളാണ് ഈ ഗ്രന്ഥത്തിൽ സമാഹരിച്ചിരിക്കുന്നത്. ശാസ്ത്രം, മതം, യുക്തിചിന്ത, ചരിത്രം, ജൈവകൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വ്യത്യസ്തമായ വിഷയങ്ങളാണ് വിശകലന വിധേയമാകുന്നത്. ചോദ്യവും അന്വേഷണങ്ങളും തെറ്റായിക്കാണുന്ന കാലത്ത് ഈ അന്വേഷണങ്ങൾ മൂല്യവത്താണ്. ചോദ്യങ്ങളിൽ നിന്ന് ചോദ്യങ്ങളിലേക്കുള്ള പ്രയാണമാണ് ചിന്ത എന്ന വചനം ഇവിടെ സാധൂകരിക്കപ്പെടുന്നു.സ്വല്പം ചിന്തിച്ചാലെന്ത് എന്ന ചോദ്യമാണ് ഈ പുസ്തകം നമുക്ക് മുന്നിൽ വെക്കുന്ന വെല്ലുവിളി.
സ്വതന്ത്രചിന്തയുടെ സുവിശേഷങ്ങൾ
എഡിറ്റർ ഡോ. ജെ ഗിരീഷ്ഡി.
സി ബുക്സ്, വില. 170
എഡിറ്റർ ഡോ. ജെ ഗിരീഷ്ഡി. സി ബുക്സ്, വില. 170