വാവു ദിവസങ്ങളില്‍ ആസ്തമ കൂടുമോ?

Date:

spot_img

വാവു ദിവസങ്ങളില്‍ കുട്ടികള്‍ക്ക് വലിവ് അഥവാ ആസ്തമ കൂടും എന്നൊരു വിശ്വാസം പരക്കെയുണ്ട്. എന്നാല്‍ ആധുനിക മെഡിക്കല്‍ സയന്‍സിന് ഇങ്ങനെയൊരു അഭിപ്രായമില്ല. ശാസ്്ത്രീമായി തെളിയിച്ചിട്ടില്ലാത്ത ഒരു കാര്യമാണ് ഇതെന്നാണ് മെഡിക്കല്‍ വിദഗ്ദരുടെ അഭിപ്രായം. അതുപോലെ  ആസ്തമ വരും എന്ന് ഭയന്ന് പല അമ്മമാരും മക്കളെ  കുളിപ്പിക്കാന്‍ മടിക്കാറുമുണ്ട്. ഇളം ചൂടു വെള്ളത്തില്‍ കുട്ടികളെ കുളിപ്പിക്കുന്നതില്‍ അപകടമില്ല എന്നാണ് വിദഗ്ദര്‍ പറയുന്നത്.

ആസ്തമ കുട്ടികളില്‍

കുട്ടികളില്‍ പരക്കെ കണ്ടുവരുന്ന ഒരു അസുഖമാണ് ആസ്തമ. അഞ്ചു വയസില്‍ താഴെയുള്ള  20 ശതമാനം മുതല്‍ 30 ശതമാനം വരെ കുട്ടികളില്‍ ആസ്തമ കണ്ടുവരുന്നുണ്ടെന്നാണ് കണക്ക്. വന്‍നഗരങ്ങളില്‍ താമസിക്കുന്ന കുട്ടികളിലാണ് ആസ്തമ കൂടുതലായും കണ്ടുവരുന്നത്. അന്തരീക്ഷ മലിനീകരണവും ജീവിതശൈലിയിലുള്ള മാറ്റങ്ങളുമാണ് ഇതിന്റെ കാരണമായി വിലയിരുത്തപ്പെടുന്നത്

ആസ്തമയും പ്രായഭേദവും

ആസ്തമ വരികയാണെങ്കില്‍ അത് 80% കുട്ടികള്‍ക്കും ആറു വയസിന് മുമ്പ് വന്നിരിക്കും. എന്നാല്‍ ഇതില്‍ 20% കുട്ടികള്‍ക്ക് മാത്രമേ പ്രായം വര്‍ദ്ധിക്കുമ്പോഴും ആസ്മത ഉണ്ടായിരിക്കുകയുള്ളൂ. കുട്ടികളിലെ ആസ്തമ ഒരു പാരമ്പര്യ രോഗം കൂടിയാണ്. അച്ഛനമ്മമാര്‍ക്ക് ആസ്തമയുണ്ടെങ്കില്‍ മുതിര്‍ന്നുകഴിയുമ്പോഴും കുട്ടികളില്‍ ആസ്തമ കണ്ടുവരാറുണ്ട്.

കാരണങ്ങള്‍

ആസ്തമയുടെ പ്രധാന കാരണം വൈറസ് അണുബാധയാണ്. അന്തരീക്ഷത്തിലുള്ള പൊടിപടലങ്ങളും രാസവസ്തുക്കളും വീട്ടിലുള്ളവരുടെ പുകവലി, അടുക്കളയിലെ പുക എന്നിവയെല്ലാം ആസ്തമയ്ക്ക് കാരണമാകാറുണ്ട്

ഒഴിവാക്കേണ്ടവ

തണുത്ത വെള്ളം, ഐസ്‌ക്രീം, ഷേയ്ക്ക്, എന്നിവയെല്ലാം ഒഴിവാക്കേണ്ടവയാണ്. എസിയുടെ അമിത ഉപയോഗവും കുട്ടികള്‍ക്ക് നല്ലതല്ല. ചന്ദനത്തിരി, പെര്‍ഫ്യൂമുകള്‍, പൗഡറുകള്‍ തുടങ്ങിയവ കുട്ടികള്‍ മാത്രമല്ല വീട്ടുകാരും ഉപേക്ഷിക്കണം. പടക്കം പൊട്ടിക്കുമ്പോഴുണ്ടാകുന്ന പൊടിയും പുകയും കുട്ടികള്‍ക്ക് ആസ്മത കുട്ടുന്നതായി കണ്ടുവരുന്നു. പഞ്ഞികൊണ്ടുള്ള തലയണയും കിടക്കയും ഒഴിവാക്കേണ്ടവയില്‍ പെടുന്നു

More like this
Related

അപ്പ ആരാ അപ്പേ?

കഴിഞ്ഞ ദിവസം കട്ടിലിൽ കിടന്ന് ഒരു പുസ്തകം വായിച്ചുകൊണ്ടിരുന്നപ്പോൾ ആറുവയസുകാരനായ രണ്ടാമൻ...

കുട്ടികൾ മോഷ്ടിച്ചാൽ…?

മകന്റെ ബാഗ് തുറന്നുനോക്കിയ അമ്മ അതിനുള്ളിൽ കണ്ടത് മകന്റേതല്ലാത്ത ഒരു പെൻസിൽ....

കുട്ടികളുടെ ആത്മാഭിമാനവും സംരക്ഷിക്കപ്പെടണം

കുട്ടികളെ നാം വേണ്ടത്ര ഗൗരവത്തിലെടുക്കാറില്ലെന്ന് തോന്നുന്നു. അതുകൊണ്ടാണ് നാം അവരുടെ ആത്മാഭിമാനത്തെ...

കൈയടിക്കാം,കുട്ടികള്‍ക്കു വേണ്ടിയുള്ള നല്ല രണ്ട് തീരുമാനങ്ങള്‍ക്ക്

കുട്ടികളാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും യഥാര്‍ത്ഥ സമ്പാദ്യം. നാളെയ്ക്കുള്ള ലോകത്തെ കെട്ടിയുയര്‍ത്തുന്നത് അവരാണല്ലോ....
error: Content is protected !!