ഓട്ടിസമെന്നാല്‍ ബുദ്ധിമാന്ദ്യമാണോ?

Date:

spot_img

ഇന്ന് ഏപ്രില്‍ രണ്ട്. ലോക ഓട്ടിസം ദിനം. പലരുടെയും ധാരണ ഓട്ടിസമെന്നാല്‍ ബുദ്ധിമാന്ദ്യം എന്നുകൂടിയാണ്. പക്ഷേ ഇത് ശരിയല്ല. 

കാരണം ഓട്ടിസമുള്ള കുട്ടികള്‍ക്കെല്ലാം ബുദ്ധിമാന്ദ്യം ഉണ്ടാകണമെന്നില്ല. ബുദ്ധിമാന്ദ്യമുളള കുട്ടികള്‍ക്ക് ഓട്ടിസം ഉണ്ടാകണമെന്നുമില്ല.

ഭ്രൂണാവസ്ഥയില്‍ തലച്ചോറിന് സംഭവിക്കുന്ന വൈകല്യമാണ് ഓട്ടിസം. ശരിയായ രീതിയില്‍ ആശയവിനിമയം നടത്താന്‍ കഴിയാതെ വരിക, മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ സാധിക്കാതിരിക്കുക, ചില പ്രവൃത്തികളും വാക്കുകളും ആവര്‍ത്തിച്ചു ചെയ്തുകൊണ്ടിരിക്കുക എന്നിവയെല്ലാം ഓട്ടിസത്തിന്റെ ലക്ഷണങ്ങളാണ്.
മൂന്നുവയസിനുള്ളില്‍ കുട്ടികള്‍ക്ക് ഓട്ടിസമുണ്ടോ എന്ന് മാതാപിതാക്കള്‍ക്ക് തിരിച്ചറിയാന്‍ കഴിയും എന്നാണ് വിദഗ്ദരുടെ അഭിപ്രായം. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കുട്ടികള്‍ അതാതു പ്രായത്തിന് അനുസരിച്ച് പ്രതികരണങ്ങള്‍ രേഖപ്പെടുത്താതെ പോകുകയാണെങ്കില്‍ അക്കാര്യം മാതാപിതാക്കള്‍ തിരിച്ചറിയേണ്ടതുണ്ട്. 

മാതാപിതാക്കളുടെ മുഖത്തുനോക്കാതിരിക്കുക, ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ശ്രദ്ധിക്കാതിരിക്കുക തുടങ്ങിയവയൊക്കെ കണ്ടുപിടിച്ചാല്‍ ഡോക്ടറെ കാണേണ്ടതും കൂടുതല്‍ നിരീക്ഷണങ്ങള്‍ നടത്തേണ്ടതുമാണ്. ഈ ലക്ഷണങ്ങളെല്ലാം ചിലപ്പോള്‍ ഓട്ടിസത്തിന്റെ പ്രകടമായ ലക്ഷണങ്ങളാണെന്ന് വരാം. എന്നാല്‍ ഇവ ഏതെങ്കിലും കണ്ട് അത് ഓട്ടിസമാണെന്ന് ധരിക്കുകയും വേണ്ട. ഇവിടെയാണ് ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ അത്യാവശ്യമായി വരുന്നത്. 

ഓട്ടിസം നേരത്തെ കണ്ടെത്തുന്നതുവഴി പെരുമാറ്റത്തിലെ ചില വൈകല്യങ്ങളെ പരിശീലനത്തിലൂടെ മാറ്റിയെടുക്കാം. പ്ലേ തെറാപ്പി, ഒക്കുപ്പേഷനല്‍ തെറാപ്പി എന്നിവയിലൂടെ ഓട്ടിസത്തിന്റെ ചില മേഖലകളില്‍ വ്യത്യാസം വരുത്താന്‍ കഴിയും. 

ഓട്ടിസവും ബുദ്ധിമാന്ദ്യവും തമ്മില്‍ ബന്ധമുണ്ടെന്ന ധാരണ പരക്കെയുണ്ടെന്ന് മുകളിലെഴുതിയല്ലോ. ഓട്ടിസമുള്ള കുട്ടികളില്‍ 67 ശതമാനത്തിന് ബുദ്ധിവളര്‍ച്ച കുറവ് കാണാറുണ്ട് എന്നതും യാഥാര്‍ത്ഥ്യമാണ്. ബാക്കിയുള്ള ശതമാനം കുട്ടികളില്‍ സ്വഭാവിക ബുദ്ധിവളര്‍ച്ച കണ്ടുവരാറുമുണ്ട്.

ഓട്ടിസത്തെക്കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ലോക ഓട്ടിസം ദിനം ആചരിക്കുന്നത്.

More like this
Related

ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ

ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം നിരവധി ആരോഗ്യഗുണങ്ങളാണ്...

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...
error: Content is protected !!