പുതിയ പിതാക്കന്മാര്‍ക്കായി ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

Date:

spot_img

പുതുതായി പിതാവാകുക എന്നാല്‍ ഭീതി ഉളവാക്കുന്ന ഒരു ഉത്തരവാദിത്തം തന്നെയാണ്. എന്നാല്‍, നിങ്ങളെയും, നിങ്ങളുടെ കുഞ്ഞിനേയും, നിങ്ങളുടെ വൈവാഹിക ജീവിതത്തിനെയും സഹായിക്കുന്ന വിധത്തിലുള്ള ഏതാനും കാര്യങ്ങള്‍ മനസ്സില്‍ വെച്ചാല്‍, നിങ്ങള്‍ക്ക്‌ അതേറെ ഗുണം ചെയ്യും:-

  1. സമയം & സഹനശക്തി

ഏറ്റവും പരമപ്രധാനമായ കാര്യം നിങ്ങളുടെ നവജാതശിശുവുമൊത്ത് സമയം ചിലവഴിക്കുക എന്നത് തന്നെയാണ്. കാലം മുന്നോട്ടു പോകുന്നതിനനുസരിച്ച്, നിങ്ങള്‍ക്ക്‌ കുറേക്കൂടി സഹനശക്തി ഉണ്ടാവേണ്ടത് ആവശ്യമാണ്‌. അങ്ങനെ നിങ്ങളും നിങ്ങളുടെ പുതിയ സൃഷ്ടിയുമായി അന്യോന്യം അടുത്തറിയാന്‍ സാധിക്കും. ഇതാദ്യമായാണ് നിങ്ങള്‍ അച്ഛന്‍ ആവുന്നത്. അതുപോലെ, ഇതാദ്യമായാണ്, നിങ്ങളുടെ മകന്‍ / മകള്‍ ഒരു മനുഷ്യജീവി ആകുന്നത്. അതുകൊണ്ട്, നിങ്ങള്‍ സ്വയം ആര്‍ദ്രത ഉണ്ടാക്കിയെടുക്കണം, സൌമ്യരാകണം. അതുപോലെ, ഇതേക്കുറിച്ച് പഠിക്കുക, പരീക്ഷണങ്ങള്‍ നടത്തുക, അന്യോന്യം ക്ഷമിക്കുക. ഇതേക്കുറിച്ച് പഠിക്കാനും, അപ്രകാരം പുതിയ റോളിലേയ്ക്ക് വളരുന്നതിനും വേണ്ടത്ര സമയം സ്വയം അനുവദിക്കുക.

2. കണ്ണുകള്‍ തമ്മിലുള്ള ബന്ധം

ഏറെ കാലമായി നമുക്കറിയാം, കുഞ്ഞുങ്ങളെ മുഖത്തോടടുപ്പിച്ചു ലാളിക്കുന്ന കാര്യം. കുഞ്ഞുങ്ങള്‍ നമ്മുടെ മുഖങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നവരാണ്, കണ്ണുകളിലേയ്ക്ക്‌ പ്രത്യേകിച്ചും. ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക, അവര്‍ക്ക് അവരുടെ മുന്നില്‍ ഒരടിയോളം ഉള്ള കാഴ്ചകള്‍ ആണ് വ്യക്തമായി കാണുവാന്‍ സാധിക്കുന്നത്. അതുകൊണ്ട്, അവരോടു പുഞ്ചിരിക്കുവാനും, അടുത്ത് പെരുമാറുവാനും, അവരുടെ കണ്ണുകളിലേക്ക് നോക്കി ലാളിക്കുവാനും മറക്കരുത്.

3. തുടര്‍ച്ചയായുള്ള സ്വരങ്ങള്‍

ബ്ലാ ബ്ലാ എന്ന് പറയപ്പെടുന്ന സ്വരങ്ങള്‍ ആണ് ശിശുക്കള്‍ ആദ്യമായും, സാധാരണയായും ഉണ്ടാക്കുന്നത്‌ – പാ – പാ, മാ – മാ, ബാ – ബാ എന്നിങ്ങനെയുള്ള ശബ്ദങ്ങള്‍. ഇവ വളരെ ലളിതമായ ശബ്ദങ്ങളാണ്. കാരണം, ചുണ്ടുകള്‍ രണ്ടും ചേര്‍ത്ത്‌ വെച്ച് ഒന്ന് ശ്വാസം പുറത്ത് വിട്ടാല്‍ മതിയാകും. അതുകൊണ്ടാണ്, ആഗോളതലത്തില്‍ പോലും, ആദ്യം ഉച്ചരിക്കുന്ന വാക്കുകള്‍ അമ്മ, അച്ഛന്‍, പാല്‍കുപ്പി എന്നിവയോട് ബന്ധപ്പെട്ടു വന്നത്. അവ പറയാന്‍ വളരെ എളുപ്പമാണ്. കൂടാതെ കുഞ്ഞുങ്ങള്‍ക്ക്‌ ദ്രുതഗതിയില്‍ ഭാഷാ നിയന്ത്രണം ഉണ്ടാവുകയും ചെയ്യും, അവരുടെ ചുറ്റുപാടുകളില്‍നിന്ന് തന്നെ ഇതിന്റെ പ്രതികരണം ലഭിക്കുകയും ചെയ്യും.


4. കുഞ്ഞുങ്ങള്‍ ചലനങ്ങളുടെ ആരാധകര്‍

കുഞ്ഞുങ്ങള്‍ക്ക്‌ ഏറെ ഇഷ്ടമുള്ള, കൊതിയുള്ള, ആവശ്യമുള്ള കാര്യമാണത്. അവര്‍ക്ക് പിടിച്ചുനില്‍ക്കുക, മുട്ടിലിഴയുക, കുതിക്കുക എന്നിവയൊക്കെ വളരെ പ്രിയമുള്ള കാര്യമാണ്. അതിനു ഒരു നല്ല കാരണവുമുണ്ട്.  ഈ ചലനങ്ങള്‍ അവരുടെ തലച്ചോറ് മുതല്‍ സമതുലനാവസ്ഥ വരെ എല്ലാത്തിനെയും വളര്‍ത്താന്‍ സഹായിക്കുന്നു. നിങ്ങള്‍ സ്വന്തം കുഞ്ഞിനെ എടുക്കുമ്പോള്‍ അവര്‍ക്ക്‌ ഒരു സുരക്ഷിതത്വബോധം പകര്‍ന്നു നല്‍കുക. കൂടുതല്‍ മുറുക്കെയോ, കൂടുതല്‍ അയച്ചോ പിടിക്കരുത്. അവരെ പിടിക്കുവാനും, ആട്ടുവാനും, കൊഞ്ചിക്കുവാനും ഒട്ടും മടിക്കാതിരിക്കുക. അവന് / അവള്‍ക്ക് എന്താണ് ഇഷ്ടമെന്ന് തിരിച്ചറിയുക. എന്നിട്ട് അതിനനുസരിച്ച് അവരുടെ ചലനങ്ങള്‍ വളര്‍ത്തിയെടുക്കുക. കുഞ്ഞിനു ചലിക്കാനുള്ള ഒരു മാന്ത്രികശക്തി വേണം എന്നുണ്ടെങ്കില്‍, നിങ്ങള്‍ അതനുസരിച്ചുള്ള ഒരു മാന്തിക സ്പര്‍ശം ഉണ്ടാക്കിയെടുക്കുക.

5.ഡയപ്പര്‍ മാറ്റുക!

വളരെ മുമ്പ് തന്നെ ഗവേഷകര്‍ കണ്ടെത്തിയ ഒരു കാര്യമാണ് തങ്ങളുടെ കുഞ്ഞിന്റെ ഡയപ്പര്‍ മാറ്റുവാനും, അണിയിക്കുവാനും സഹായിക്കുന്ന പിതാക്കന്മാര്‍ അവരുമായി വളരെ ശക്തമായ, മികച്ച ബന്ധം ഉണ്ടാക്കുന്നു, കൂടാതെ, കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ദാമ്പത്യബന്ധവും ഉണ്ടാകുന്നു. അതുകൊണ്ട്, നിങ്ങള്‍ക്ക്‌ അഥവാ നിങ്ങളുടെ കുഞ്ഞുമായും, കുഞ്ഞിന്റെ അമ്മയുമായുമുള്ള ബന്ധത്തില്‍ കൂടുതല്‍ മികവ് നേടണം എങ്കില്‍ ഡയപ്പര്‍ മാറ്റുക എന്ന കല തീര്‍ച്ചയായും അറിഞ്ഞിരിക്കണം. അതുപോലെ, അത് കുഞ്ഞിന്റെ അമ്മയുമായി പങ്കു വെയ്ക്കെണ്ടുന്ന ഒരു കടമ ആയും കരുതുക.

6. നിങ്ങളുടെ കുഞ്ഞിനായി കളിക്കാനുള്ള ഒരു ദിവസം തീരുമാനിച്ചു വെയ്ക്കുക

നിങ്ങളുടെ സമയം അനുവദിക്കുന്നതനുസരിച്ച്, നിങ്ങളുടെ കുഞ്ഞിന്‍റെ പരിചരണ ഏറ്റെടുക്കുക. തമ്മില്‍ തമ്മില്‍ നല്ലൊരു ബന്ധം സ്ഥാപിച്ചെടുക്കുക എന്നത് വളരെ മുഖ്യമാണ്. നിങ്ങള്‍ക്ക്‌ കുഞ്ഞുമായുള്ള ആത്മബന്ധത്തിന്റെ ആഴം അളക്കുന്നതിന് വേണ്ടുന്ന സമയമെടുക്കുക. അത് വളരെ പ്രധാനമാണ്. നിങ്ങള്‍ ഒറ്റയ്ക്ക് കുഞ്ഞിനെ പരിചരിക്കാന്‍ പഠിക്കുക. ഈ അനുഭവം ഉണ്ടാക്കിയെടുക്കുന്നതിനു മറ്റൊരു മാര്‍ഗ്ഗവുമില്ല തന്നെ.

7. നിങ്ങളുടെ വാഗ്ദാനങ്ങള്‍ പാലിക്കുക

കുഞ്ഞ് വളര്‍ന്നു വരുന്നതിനനുസരിച്ച് നിങ്ങളുടെ കുടുംബവും പുരോഗമിക്കുകയാണ്. അപ്പോള്‍ ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക, അച്ഛന്‍മാര്‍ ഒരു കാര്യം വളരെയധികം ഉറപ്പു വരുത്തേണ്ടതുണ്ട് – അവരുടെ വാഗ്ദാനങ്ങള്‍ പാലിക്കുന്ന കാര്യം. നിങ്ങള്‍ അഥവാ നിങ്ങളുടെ ഭാര്യയോട് വൈകീട്ട് ആറര മണിയ്ക്ക് വീട്ടില്‍ എത്തും എന്ന് വാക്ക് പറഞ്ഞിട്ടുണ്ടെങ്കില്‍, നിങ്ങളുടെ ജീവിതത്തിലെ അന്നെ ദിവസത്തില്‍ അക്കാര്യത്തിനു മുന്‍ഗണന കൊടുക്കുവാന്‍ ശ്രമിക്കുക. നിങ്ങളുടെ കുഞ്ഞ് വളര്‍ന്നു വരുംതോറും, അവനോടു / അവളോടുള്ള ഈ വാഗ്ദാനങ്ങള്‍ നിങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ നട്ടെല്ല് ആയാണ് പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ എന്ത് വാഗ്ദാനം ചെയ്യുന്നുവോ, അത് പാലിക്കുക. ഇതിനു വിപരീതമായി തുടരെ തുടരെ പാളിച്ചകള്‍ സംഭവിച്ചു കൊണ്ടിരുന്നാല്‍, നിങ്ങളുടെ ആഗ്രഹങ്ങള്‍ക്ക്‌ വിപരീതമായി പലതും സംഭവിക്കാന്‍ ഇടയുണ്ട്. മാതാപിതാക്കള്‍ എപ്പോഴും അവര്‍ക്ക് പാലിക്കാന്‍ കഴിയുന്ന വാഗ്ദാനങ്ങള്‍ മാത്രം നല്‍കാന്‍ ശ്രദ്ധിക്കുക. മറ്റൊരു പ്രധാന കാര്യം, ഒരേസമയം ഒരു വാഗ്ദാനം മാത്രം വെച്ചുനീട്ടുക. മൂന്നെണ്ണം വെച്ച് നീട്ടിയിട്ടു രണ്ടെണ്ണം മാത്രം പാലിക്കുന്നതും ശരിയല്ല.

8. ഉത്തരവാദിത്തബോധം ഉള്ളവരാവുക

നിങ്ങളെ എത്തിപ്പിടിക്കാനുള്ള ശ്രമം, ഒരു കരച്ചില്‍, അങ്ങനെ നിങ്ങളുടെ കുഞ്ഞ് നിങ്ങളുമായി ബന്ധം വെയ്ക്കാന്‍ നടത്തുന്ന എന്ത് ശ്രമത്തെയും നിങ്ങള്‍ മാനിക്കുക തന്നെ വേണം. ഓര്‍ക്കുക – അവര്‍ ഈ ലോകത്ത് എങ്ങനെ വേണം എന്നത് പഠിച്ചു വരുന്നേയുള്ളൂ. അപ്പോള്‍, അതിനായുള്ള അവരുടെ ശ്രമങ്ങളെ നിങ്ങള്‍ അഭിനന്ദിക്കുന്നുവെന്ന് അവര്‍ അറിയട്ടെ. നിങ്ങള്‍ നല്ല രീതിയില്‍ അവരോടു ഇടപെടുന്നുവെങ്കില്‍, ആ പ്രക്രിയ കൂടുതല്‍ ഫലവത്താക്കാന്‍ ശ്രമിക്കുക.

9. സ്നേഹിക്കുക, സ്നേഹിക്കുക, പിന്നെയും കുറേക്കൂടി സ്നേഹിക്കുക

നാം സസ്തനികള്‍ എന്നാല്‍ അങ്ങേയറ്റം സ്നേഹവും, കരുതലും പരസ്പരം പകര്‍ന്നു കൊടുക്കുന്നവയാണ്. അമ്മമാര്‍ക്ക്‌ അച്ഛന്‍മാരെക്കാള്‍ ഇക്കാര്യത്തില്‍ ശുഷ്ക്കാന്തി ഉണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാവാന്‍ ഇടയില്ല. എന്നാല്‍ അച്ഛന്‍മാരില്‍ എന്താണോ അഭാവമുള്ള ഘടകങ്ങള്‍, അതവര്‍ക്ക്‌ പടിപടിയായി വളരെ എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാവുന്നതെയുള്ളൂ.

More like this
Related

ഫാമിലി OR ഫാലിമി..?

Familക്ക് Google നൽകുന്ന നിർവചനം ഇങ്ങനെയാണ്,  "Family is the smallest...

നല്ല മാതാപിതാക്കളുടെ ലക്ഷണങ്ങൾ

നല്ല മാതാപിതാക്കൾ മക്കളുടെ ആത്മാഭിമാനം വളർത്തുന്നവരായിരിക്കും. കുറ്റപ്പെടുത്തലോ പരിഹാസങ്ങളോ ശിക്ഷയോ താരതമ്യപ്പെടുത്തലുകളോഅവരുടെ...

ഭക്ഷണ മേശയിൽ പെരുമാറേണ്ട വിധം

കുടുംബത്തിലെ ഭക്ഷണമേശ പ്രധാനപ്പെട്ട ഒരു ഇടമാണ്. കുടുംബാംഗങ്ങൾ തമ്മിൽസ്നേഹത്തിലും ഐക്യത്തിലും വളരാൻ...

ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല

'ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല.' ആർ ജെ അമൻ  നടിയും...
error: Content is protected !!