ഏതൊരു ബന്ധവും സൂക്ഷ്മതയോടും വിവേകത്തോടും കൂടിയായിരിക്കണം നാം കൈകാര്യം ചെയ്യേണ്ടത്. ദാമ്പത്യബന്ധമാകുമ്പോള്‍ പ്രത്യേകിച്ചും. അനാരോഗ്യകരമോ വിവേകശൂന്യമോ ആയ ഇടപെടലുകള്‍ ചിലപ്പോള്‍ അതുവരെ നാം കെട്ടിയുയര്‍ത്തിക്കൊണ്ടുവന്നതിനെയെല്ലാം അമ്പേ തകര്‍ത്തുകളഞ്ഞെന്നുവരാം. അതുകൊണ്ട് ബന്ധങ്ങളെ ആരോഗ്യപരമായി നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ചില ടിപ്പ്‌സുകള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്
തുറന്ന ആശയവിനിമയം
കുടുംബജീവിതത്തിലെ സ്‌നേഹബന്ധങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് അവിടെ കൃത്യമായ രീതിയില്‍ സംസാരം നടക്കുന്നുണ്ടോ എന്ന് നോക്കി വിലയിരുത്തിയാണ്. ചില ദമ്പതികള്‍ പ്രശ്‌നത്തില്‍ അകപ്പെട്ടുകഴിയുമ്പോള്‍ പങ്കാളിയോട് തുറന്ന് സംസാരിക്കാന്‍ തയ്യാറല്ല. ഇത് പ്രശ്‌നം ഗുരുതരമാക്കും. തുറന്ന ആശയവിനിമയം ബന്ധങ്ങളെ സുരക്ഷിതവും ആരോഗ്യപ്രദവുമാക്കും.
സ്‌നേഹബന്ധം കൃത്യമായി മുന്നോട്ടുപോകുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം
സ്‌നേഹബന്ധങ്ങളില്‍ ഉരസലുണ്ടോ ചേര്‍ച്ചക്കുറവുണ്ടോ അതേക്കുറിച്ച് ആലോചിക്കണം, കണ്ടെത്തണം. സ്വയം പരിഹരിക്കാവുന്ന പ്രശ്‌നങ്ങളാണെങ്കില്‍ അങ്ങനെ ചെയ്യണം. അല്ലെങ്കില്‍ ഒരു പ്രശ്‌നപരിഹാരകനെ കണ്ടു സംസാരിക്കണം.
എതിര്‍ലിംഗത്തില്‍ പെട്ടവരുമായി ഇടപെടുമ്പോള്‍ നേരായ വഴി സ്വീകരിക്കുക
പല ദാമ്പത്യബന്ധങ്ങളും കലക്കുന്നത് പങ്കാളികളിലെ സംശയമാണ്. പങ്കാളിയുടെ സാന്നിധ്യത്തിലോ അസാന്നിധ്യത്തിലോ എതിര്‍ലിംഗത്തിലുള്ള ഒരാളുമായി സംശയത്തിന് ഇടനല്കാത്ത വിധത്തില്‍ പെരുമാറുക.
ഐ ലവ് യൂ പറയുക
പങ്കാളിയുടെ കണ്ണില്‍ നോക്കി ഒരു ഐ ലവ് യു പറയുക. അത് കേള്‍ക്കുന്നത് പങ്കാളിക്ക് സന്തോഷമാവും. പറഞ്ഞുകഴിയുമ്പോള്‍ നിങ്ങള്‍ക്കും. ഈ ടെക്‌നിക്ക് പരസ്പരസ്‌നേഹം വളര്‍ത്താന്‍ ഏറെ സഹായകരമായി കണ്ടുവരുന്നു. ആത്മാര്‍ത്ഥമായി പറയുകയും വേണം.
നീ എനിക്ക് സ്‌പെഷ്യലാണെന്ന് പറയുക
ഐ ലവ് യൂവിനൊപ്പം തന്നെ പറയേണ്ട മറ്റൊന്നാണ് നീയെനിക്ക് സ്‌പെഷ്യലാണ് എന്നത്. പറഞ്ഞാല്‍ മാത്രം പോരാ ആ രീതിയില്‍ പെരുമാറുകയും വേണം.