അമ്മമാര്‍ക്ക് അവരുടെ ഡോക്ടര്‍മാര്‍, സുഹൃത്തുക്കള്‍, കുടുംബം എന്നിവരില്‍ നിന്നെല്ലാം കുഞ്ഞിന്റെ പരിചരണം സംബന്ധിച്ച് നിരവധി സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. കൂടാതെ, ആരോഗ്യരംഗം ഒട്ടാകെ മുലയൂട്ടല്‍ മൂലം അമ്മയ്ക്കും, കുഞ്ഞിനുമുള്ള ഗുണങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. ഏറ്റവും മുഖ്യമായ കാര്യം മുലയൂട്ടല്‍ അമ്മയ്ക്കും, കുഞ്ഞിനും ഒരുപോലെ അനായാസകരമാകണം എന്നത് തന്നെയാണ്. എന്നുവെച്ചാല്‍, നിങ്ങള്‍ അഥവാ മാനസികസമ്മര്‍ദ്ദത്തിലകപ്പെട്ടു ഇരിക്കുമ്പോഴോ, അസ്വസ്ഥരായിരിക്കുമ്പോഴോ ആണ് മുലയൂട്ടല്‍ നടത്തുന്നതെങ്കില്‍ അത് ആര്‍ക്കും ഗുണം ചെയ്യില്ല എന്നതാണ് വിദഗ്ധാഭിപ്രായം. അഥവാ മുലയൂട്ടല്‍ ശരിയായ രീതിയില്‍ നടക്കുന്നില്ലെങ്കില്‍, പ്രസ്തുത വിദഗ്ദ്ധരോടോ, അല്ലെങ്കില്‍ മറ്റു അമ്മമാരോടോ സഹായം ചോദിക്കാവുന്നതാണ്. അവര്‍ക്ക് നിങ്ങള്‍ക്ക് വേണ്ടുന്ന നിര്‍ദേശങ്ങള്‍ നല്‍കുവാനും, എപ്രകാരമാണ് മുലയൂട്ടുന്നതെന്നു കാണിച്ചു തരുവാനും സാധിക്കും. കാലക്രമേണ അത് ശരിയായി വരിക തന്നെ ചെയ്യും. നിങ്ങള്‍ സ്വയം ഒരു സമയപരിധി നിശ്ചയിക്കുക – ഒരു മാസത്തിനകം എന്നിങ്ങനെ. അത്രയും സമയം വേണ്ടിവരും, ഈ കാര്യങ്ങള്‍ നേരാംവണ്ണം ശരിയായി വരാന്‍.
രണ്ടാമതായി, പുതിയ അമ്മമാരില്‍ പലര്‍ക്കും ഒരു മുന്‍വിചാരം ഉടലെടുക്കും, ഒരു കുഞ്ഞുണ്ടായി കഴിഞ്ഞാല്‍, ഭര്‍ത്താക്കന്മാര്‍ അവരോടു കൂടുതല്‍ അടുപ്പത്തിലാകും എന്ന്. ഇതിനു വിപരീതമായി സംഭവിക്കുമ്പോള്‍, അവര്‍ക്കത് വളരെ വലിയ ആഘാതമാവുകയും ചെയ്യും. അത് വളരെ സ്വാഭാവികമാണ്, അതും ആദ്യവര്‍ഷത്തെയ്ക്ക് മാത്രം. എത്ര ശക്തമായ ഭാര്യാ-ഭര്‍തൃബന്ധമാണെങ്കിലും, മാതാപിതാക്കള്‍ എന്ന പുതിയ റോളില്‍ പൊരുത്തപ്പെട്ടുവരുന്നതിനു ഒരുപാട് മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വരും. ഇരുപത്തിനാലു മണിക്കൂറും കുഞ്ഞിനെ ശ്രദ്ധിക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണ് എന്ന് ഭര്‍ത്താക്കന്മാര്‍ മനസ്സിലാക്കുന്നില്ല എന്ന് പുതിയ അമ്മമാര്‍ക്ക് തോന്നിയേക്കാം. വീട്ടുകാര്യങ്ങളും, കുഞ്ഞിന്റെ കാര്യങ്ങളും എല്ലാം കൂടി ഒന്നിച്ചു കൊണ്ടുപോകുന്നതിന്റെ സമ്മര്‍ദ്ദം അമ്മമാരെ കൂടുതല്‍ അകല്‍ച്ചയിലേയ്ക്ക് ആനയിക്കും. മറിച്ച്, പുരുഷന്മാരോ, ജോലിയും, സ്വന്തം കുടുംബത്തിനു സാമ്പത്തിക പിന്തുണ നല്‍കുന്ന കാര്യവും മറ്റും ചിന്തിച്ചു സമ്മര്‍ദ്ദത്തിലാകുന്നു. അതുകൊണ്ടുതന്നെ, കുടുംബാന്തരീക്ഷം കലുഷിതമായാല്‍ അതില്‍ അത്ഭുതപ്പെടാനില്ല. ആദ്യമായി ഒരു കാര്യം ചിന്തിക്കുക, നിങ്ങളുടെ പങ്കാളി ആള്‍ക്ക് പറ്റാവുന്ന രീതിയിലൊക്കെ സഹകരിക്കുന്നുണ്ട്. രണ്ടാമതായി, ഒരു കുഞ്ഞിനെ വളര്‍ത്തിക്കൊണ്ട് വരിക എന്നത് വളരെ പ്രയാസകരമായ ഒരു ദൌത്യം ആണെന്നത് സ്വയം ബോധ്യപ്പെടുത്തുക. ഈയൊരു അവസരത്തില്‍ നിങ്ങള്‍ ചെയ്യേണ്ടത്, എന്താണ് നിങ്ങളെ അലോസരപ്പെടുത്തുന്നത് എന്ന കാര്യം ഭര്‍ത്താവിനോട് തുറന്നു പറയുക എന്നതാണ്. എന്താണ് നിങ്ങള്‍ അദ്ദേഹത്തില്‍നിന്ന് പ്രതീക്ഷിക്കുന്നത് എന്ന കാര്യം അദ്ദേഹം അറിയട്ടെ. ഉദാഹരണത്തിനു, വീട്ടുജോലികളും, പാചകവും എല്ലാം കൂടി ഒറ്റയ്ക്ക് ചെയ്യേണ്ടിവരുന്നതുകൊണ്ട് നിങ്ങള്‍ക്ക് അസ്വസ്ഥത തോന്നെണ്ടതില്ല. അല്പസമയം, ഭര്‍ത്താവിനോടോത്ത് ഇരിക്കുക. എന്നിട്ട് നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്നതെന്തെല്ലാം എന്നതിനെക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കാം. ചിലപ്പോള്‍, രാത്രി നേരങ്ങളില്‍ കുഞ്ഞിനു പാല്‍ തയ്യാറാക്കി കൊടുക്കുക എന്നത് ഭര്‍ത്താവ് ഏറ്റെടുക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് കുറച്ചുനേരം കൂടി ഉറക്കം സുഗമമാക്കാമല്ലോ. അത്തരത്തില്‍ ദൈനംദിനകാര്യങ്ങള്‍ ചര്‍ച്ച ചെയ്തു ക്രമീകരിച്ചാല്‍ ഒരുപാട് സമയം ലാഭിക്കാന്‍ സാധിക്കും, നിങ്ങള്‍ക്ക് നിങ്ങളുടേതായ ഒഴിവുസമയവും ലഭിക്കും.
മൂന്നാമതായി, പല സ്ത്രീകള്‍ക്കും കുഞ്ഞുണ്ടായശേഷം ഉദ്യോഗത്തില്‍ തിരികെ പ്രവേശിക്കുന്ന തീരുമാനിക്കുന്നത് വളരെ ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണ്. നിങ്ങളുടെ കുടുംബത്തിനു നിങ്ങളുടെ വരുമാനം നല്ലൊരു സഹകരണമായിരിക്കും. അതുപോലെ, ജോലി ചെയ്തുവന്ന അമ്മമാര്‍ക്ക് കുഞ്ഞിനോടൊപ്പം മുഴുവന്‍ സമയവും ഒറ്റയ്ക്ക് വീട്ടില്‍ കഴിയുക എന്നത് പലപ്പോഴും ചില സമയത്ത് പ്രശ്നമാകാം. എന്നുവെച്ചാല്‍, ഒപ്പം ജോലി ചെയ്തു വന്നവരുടെ കൂട്ടായ്മയില്‍ പങ്കു ചേരാന്‍ കഴിയാതെ വരികയും, ജോലിയുടെ ഉത്തരവാദിത്തങ്ങള്‍ നിറഞ്ഞ ആ ത്രില്‍ ആസ്വദിക്കാനാവാതെ വരികയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥത ഉണ്ടാകുന്നു. ഇതേ സമാന സാഹചര്യം കൈകാര്യം ചെയ്തുവരുന്ന അമ്മമാരോട് ചര്‍ച്ച ചെയ്യാം. നിങ്ങളുടെ തൊഴിലുടമയോട് നിങ്ങള്‍ക്ക് സൌകര്യപ്രദമായ രീതിയില്‍ ഒരു ജോലിസമയം നിശ്ചയിക്കാന്‍ ആവശ്യപ്പെടാം. അതല്ലെങ്കില്‍, നിങ്ങള്‍ക്ക് വീട്ടുകാര്യങ്ങള്‍ ഒപ്പം നോക്കാന്‍ പാകത്തില്‍ ഒരു പാര്‍ട്ട് ടൈം ജോലി അന്വേഷിക്കാം.
അമ്മമാര്‍ ഒരുപാട് സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണ്. അവര്‍ ഒരുപാട് വിഷമതകള്‍ അനുഭവിക്കുന്നവര്‍ ആകരുത്. അവരുടെ കുട്ടികള്‍ സന്തോഷത്തോടെ വളരണം. വീട് എപ്പോഴും വൃത്തിയായിരിക്കുകയും വേണം. എന്നാല്‍, ഈയെല്ലാ കാര്യങ്ങളും പൂര്‍ണ്ണതയോടെ ഒത്തുവരുന്ന കാര്യം നിങ്ങളെ വല്ലാതെ വേറിപിടിപ്പിക്കും. പകരം, നല്ല ഒരു അമ്മയാവുക എന്ന കാര്യത്തില്‍ ലകഷ്യമിടുക. എന്നുവെച്ചാല്‍, നിങ്ങളുടെ കുഞ്ഞിനായി സുരക്ഷിതവും, സ്നേഹപൂര്‍ണ്ണവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുക. നിങ്ങളുടെ കുഞ്ഞിനെ പകല്‍സമയത്തു കുറച്ചു സമയത്തെയ്ക്കെങ്കിലും അവരുടെ ഇരിപ്പിടത്തില്‍ ഇരുത്തെണ്ടി വരുന്നതില്‍ കുറ്റബോധമൊന്നും തോന്നേണ്ടതില്ല. കുട്ടികള്‍ എപ്പോഴും കരയുകയും, വാശി പിടിക്കുകയും ചെയ്യും. കുട്ടിയെ പെട്ടെന്നുതന്നെ സമാധാനിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍, അതിനര്‍ത്ഥം അമ്മ എന്ന നിലയില്‍ നിങ്ങള്‍ ഒരു പരാജയമാണ് എന്നല്ല.
കൂടാതെ, നിങ്ങളുടെ കുടുംബം, സുഹൃത്തുക്കള്‍, അപരിചിതര്‍ എന്നിവരില്‍നിന്നും നിങ്ങളുടെ മാതൃകാപരമായ കഴിവുകളെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഉണ്ടായാല്‍ അവയെ തീര്‍ത്തും അവഗണിക്കുകതന്നെ ചെയ്യുക. നിങ്ങള്‍ക്ക് ശരി എന്നുതോന്നുന്നത് മാത്രം ചെയ്യുക.