വേനല്‍ക്കാലത്ത് രൂക്ഷമാകാനിടയുള്ള ഒരു പ്രശ്‌നമാണ്് മൂത്രാശയരോഗങ്ങള്‍. അതില്‍ പ്രധാനപ്പെട്ടതാണ് മൂത്രത്തില്‍ കല്ല് അഥവാ വൃക്കയിലെ കല്ല്. പ്രതിവര്‍ഷം അഞ്ചുകോടി ആളുകള്‍ ഈ രോഗം മൂലം ദുരിതം അനുഭവിക്കുന്നതായിട്ടാണ് ഏകദേശ കണക്ക്.
തുടക്കത്തില്‍ തന്നെ കാര്യഗൗരവത്തോടെ ഈ രോഗത്തെ കണ്ടിട്ടില്ലെങ്കില്‍ പിന്നീട് പ്രശ്‌നം ഗുരുതരമാകുകയും കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ തന്നെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഭക്ഷണകാര്യങ്ങളിലുള്ള ശ്രദ്ധ ഇക്കാര്യത്തില്‍ പ്രധാന പങ്കുവഹിക്കുന്നു. നാടന്‍ ഭക്ഷണം ശീലിക്കുന്നതിലൂടെ ഒരു പരിധിവരെ മൂത്രത്തില്‍ കല്ല് ഒഴിവാക്കാന്‍ കഴിയുമത്രെ. നാടന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് വാഴപ്പിണ്ടി. വാഴപ്പിണ്ടി കറി വച്ചോ അല്ലെങ്കില്‍ ജ്യൂസാക്കിയോ കഴിക്കുന്നത് ഈ രോഗത്തിന് ഏറെ ഗുണം ചെയ്യും. കല്ലിന്റെ വലുപ്പം കുറയ്ക്കാനും കല്ല് പോകാനുമെല്ലാം വാഴപ്പിണ്ടി സഹായകരമാണ്. ആഴ്ചയില്‍ രണ്ടുതവണയെങ്കിലും വാഴപ്പിണ്ടി കഴിക്കണമെന്നാണ് വിദഗ്ദര്‍ ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടിരിക്കുന്നത്. മൂത്രത്തിലെ കല്ല് നീക്കം ചെയ്യാന്‍ മാത്രമല്ല പ്രമേഹനിയന്ത്രണം, അമിതഭാരം കുറയ്ക്കല്‍ തുടങ്ങിയവയ്ക്കും വാഴപ്പിണ്ടി അത്യുത്തമമാണ്.
വാഴപ്പിണ്ടിയില്‍ കലോറി കുറവും നാരുകള്‍ കൂടുതലുമാണ്. ഇക്കാരണം കൊണ്ട് കൊഴുപ്പ് നീക്കം ചെയ്യാനും വാഴപ്പിണ്ടി പ്രയോജനപ്പെടുന്നു. അതുപോലെ ഹൈപ്പര്‍ അസിഡിറ്റി ഇല്ലാതാക്കാനും ഇതിന് കഴിവുണ്ട്. വീട്ടുമുറ്റത്തും തൊടിയിലുമൊക്കെ നിഷ്്പ്രയോജനകരം എന്ന മട്ടില്‍ നാം തള്ളിക്കളഞ്ഞ വാഴപ്പിണ്ടിക്ക് ഇത്രമാത്രം ഗുണങ്ങള്‍ ഉണ്ട് എന്ന് ആരറിഞ്ഞു അല്ലേ? ഇനിയെങ്കിലും വാഴപ്പിണ്ടിയെ അവഗണിക്കരുതേ.