ആകാശത്തിന് അതിരുകളില്ല

Date:

spot_img

എല്ലാവരും നടക്കുന്ന വഴിയിലൂടെ നടക്കാനായിരുന്നില്ല എന്റെ ആഗ്രഹം. എന്റെ തീരുമാനങ്ങളും ആഗ്രഹങ്ങളും വ്യത്യസ്തമായിരുന്നു.  ഇന്ത്യയിലെ  ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായ അയീഷ അസീസിന്റേതാണ് ഈ വാക്കുകൾ. ബോംബെ ഫ്ളൈയിംങ് ക്ലബിൽ നിന്ന് ഏവിയേഷനിൽ ബിരുദം നേടുമ്പോൾ അയീഷയ്ക്ക് വെറും പതിനാറ് വയസായിരുന്നു പ്രായം. 2011 ൽ സ്റ്റുഡന്റ് പൈലറ്റ് ലൈസൻസ് സ്വന്താക്കുകയും ചെയ്തു. അങ്ങനെ ഇന്ത്യയിലെ  ഏറ്റവും പ്രായം കുറഞ്ഞ സ്റ്റുഡന്റ് പൈലറ്റും കാശ്മീരിൽ നിന്നുള്ള ആദ്യ വനിതാ പൈലറ്റും എന്ന പേരു സ്വന്തമാക്കുകയായിരുന്നു അയീഷ.

 എന്റെ ജീവിതം എന്തായിത്തീരണമെന്ന് ചെറുപ്രായം മുതൽക്കേ ഞാൻ തീരുമാനിച്ചിരുന്നു. ഒരു പ്രായത്തിൽ എനിക്ക് തോന്നിയിട്ടുണ്ട് നല്ലൊരു ടീച്ചറാകണം എന്ന്. അങ്ങനെയൊരു ആഗ്രഹം കുറെക്കാലം കൊണ്ടുനടന്നിരുന്നു. പക്ഷേ കുറെക്കൂടി മുതിർന്നുകഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി പൈലറ്റായിത്തീരാനാണ് എന്റെ ജീവിതമെന്ന്. ഒരു അഭിമുഖത്തിൽ അയീഷ വ്യക്തമാക്കി. മാതാപിതാക്കൾ ആ സ്വപ്നത്തിന് കൂട്ടുനിന്നതോടെ അതിരുകളില്ലാത്ത ആകാശത്തിലേക്ക് അയീഷ പറക്കാൻ ആരംഭിച്ചു. പത്താം ക്ലാസ് പാസായതോടെ ഫ്ളൈയിംങ് ക്ലബിൽ ചേരാൻ തീരുമാനിച്ചു. എനിക്കൊരു കാര്യമേ പറയാനുള്ളൂ, നിങ്ങൾ എന്തിനെയെങ്കിലും തീവ്രമായി സ്വപ്നം കാണുകയോ ആഗ്രഹിക്കുകയോ ചെയ്തുകൊള്ളൂ… അത് സഫലമാക്കാൻ ഈ പ്രപഞ്ചം മുഴുവൻ നിങ്ങളുടെ കൂടെ  വരും, അയീഷ വ്യക്തമാക്കുന്നു. 

 നിങ്ങൾ പറക്കാൻ തുടങ്ങുമ്പോൾ മറ്റെല്ലാം ഉപേക്ഷിക്കുന്നു. ഒരു യന്ത്രത്തെക്കാൾ വേഗത കൈവരിക്കുന്നു. നിങ്ങൾക്കപ്പോൾ വേണ്ടത് മനസ്സിന്റെ സ്വസ്ഥതയാണ്. നിങ്ങൾക്കൊരിക്കലും വിരസതയുണ്ടാവില്ല. വിമാനം പറത്തുമ്പോൾ നിങ്ങൾ ഒരു സ്ത്രീയോ പുരുഷനോ എന്നുപോലും നിങ്ങൾക്ക് ധാരണയുണ്ടാവില്ല. കാരണം മിഷ്യൻ അത് അറിയുന്നില്ല,  അയീഷ പറയുന്നു. പുരുഷ മേധാവിത്വമുള്ള ഒരു സമൂഹത്തിൽ  സ്ത്രീകൾ ആത്മവിശ്വാസമുള്ളവളായിരിക്കണമെന്നും അഭിപ്രായപ്പെടുന്നു. ഇന്ന് ഇന്ത്യൻ വിമൻസ് പൈലറ്റ് അസോസിയേഷനിലെ അംഗമാണ് അയീഷ. ഫ്ളൈറ്റ് റേഡിയോ ടെലിഫോൺ ഓപ്പറേറ്റേഴ്സ് ലൈസൻസും സ്വന്തമാക്കിയിട്ടുണ്ട്. നാസയുടെ സ്പെയ്സ് ട്രെയിനിങ് കോഴ്സിന് ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് ഇന്ത്യക്കാരിൽ ഒരാളും അയീഷയായിരുന്നു.
ചെറുപ്പം മുതൽക്കേ വെല്ലുവിളികളെ നേരിടുന്നതായിരുന്നു അയീഷ കണ്ട സ്വപ്നം.  ആ സ്വപ്‌നത്തെ അവൾ എന്തുവില കൊടുത്തും കരസ്ഥമാക്കിയ
തിന്റെ തെളിവാണ് ഇന്നത്തെ ആ ജീവിതം.

എന്തു ചെയ്യുന്നുവോ അതിൽ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കുക. അതിൽ സ്ഥിരതയുള്ളവരായിരിക്കുക. പല കാര്യങ്ങളും പഠിച്ചെടുക്കാൻ സമയമെടുക്കും. പക്ഷേ ഒരിക്കലും നിരാശപ്പെടരുത്. പ്രതീക്ഷ കൈവെടിയരുത്.
അയീഷ യുവജനങ്ങളോടായി പറയുന്നു.

More like this
Related

നല്ല അമ്മയുടെ ലക്ഷണങ്ങൾ

നല്ല അമ്മയായിത്തീരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.  ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും. എന്നാൽ...

പ്രസവാനന്തര വിഷാദവും അതിജീവനവും 

നല്ലൊരു ശതമാനം സ്ത്രീകൾക്കും പ്രസവശേഷം ചെറിയതോതിലെങ്കിലും മാനസികപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.  പോസ്റ്റ്പാർട്ടം ഡിപ്രഷൻ...

അറിയണം പോസ്റ്റ് പാർട്ടം ഡിപ്രഷനെ

ഏതൊരു സ്ത്രീയുടേയും ആത്മാഭിലാഷമാണത്; പ്രസവം. താൻ സ്ത്രീയാണെന്നുള്ള അഭിമാനവും അമ്മയെന്നുള്ള വികാരവും...

വെറുതെ അല്ല ഭാര്യ

ഒരു നല്ല ഭാര്യയുടെ ലക്ഷണങ്ങൾ പറയുക എന്നത് ചിലപ്പോൾ ബുദ്ധിമുട്ടായേക്കാം. എന്നാൽ...
error: Content is protected !!