ആരോഗ്യത്തോടെ ജീവിക്കാൻ…

Date:

spot_img

ശരീരം ക്ഷേത്രമാണെന്ന് എല്ലാ മതങ്ങളും ഒന്നുപോലെ പറയുന്നുണ്ട്. ആദരവോടും പൂജ്യമായും ശരീരത്തെ സൂക്ഷിക്കണം എന്നുതന്നെയാണ് ഇതിന്റെ അർത്ഥം. ആരോഗ്യപരമായ ശീലങ്ങൾ വഴി ജീവിതം മെച്ചപ്പെടും. ശരീരത്തിന്റെ ആരോഗ്യം മാത്രമല്ല  മനസ്സിന്റെ ആരോഗ്യവും സന്തോഷവും ഇതിലൂടെ ലഭ്യമാകും. അതുകൊണ്ട്  താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ഉറക്കം
പലരുടെയും ഉറക്കം  നാലും അഞ്ചും മണിക്കൂർ മാത്രമേയുള്ളൂ. എന്നാൽ ആരോഗ്യപരമായ ജീവിതശൈലിക്ക്  ഒരാൾ ഏഴുമുതൽ എട്ടുമണിക്കൂർ വരെ  ഉറങ്ങേണ്ടത് അത്യാവശ്യമാണ്. ഭക്ഷണം നന്നായി കഴിക്കാനും മസിലുകളുടെ രൂപീകരണത്തിനുമെല്ലാം ഉറക്കം അത്യാവശ്യമാണ്.

പ്രോട്ടീൻ സമ്പുഷ്ടമായ പ്രഭാതഭക്ഷണം
പ്രോട്ടീൻ സമ്പുഷ്ടമായ പ്രഭാതഭക്ഷണം തൂക്കം ഉണ്ടാവാനും ദിവസം മുഴുവനുമുള്ള വിശപ്പ് കുറയ്ക്കാനും സഹായിക്കും. ശരീരത്തിലെ പഞ്ചസാരയുടെ അളവും സ്ഥിരമായി നിലനിർത്തും.

പുകവലി ഉപേക്ഷിക്കുക
പുകവലി പലപ്പോഴും ഹൃദ്രോഗം, ആസ്തമ, കാൻസർ , ഇൻഫെക്ഷൻ എന്നിവയ്ക്ക് കാരണമാകാറുണ്ട്. അതിനാൽ ഇതൊഴിവാക്കണം.

ധ്യാനം 
ദിവസം പത്തു മുതൽ 20 മിനിറ്റുവരെ ധ്യാനം ശീലിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. ശരീരം മാത്രമല്ല മനസ്സും സ്വസ്ഥമാകും.

ചായ 
ചായയിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഫ്‌ളൂയിഡ് കൺസംപ്ഷൻ വർദ്ധിപ്പിക്കുകയും സർക്കുലേറ്ററി സിസ്ററത്തിന് ഗുണം പ്രദാനം ചെയ്യുകയും ചെയ്യുന്നു. തൂക്കം കുറയ്ക്കാനും പല്ലുകളുടെ ആരോഗ്യത്തിനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ചായ സഹായിക്കും.

നാരുകളടങ്ങിയ ഭക്ഷണം 
നാരുകളടങ്ങിയ ഭക്ഷണം നിത്യവും കഴിക്കണം. ദഹനത്തെ സഹായിക്കുന്നതിനൊപ്പം കൊളസ്ട്രോൾ ലെവലിനെയും ഇത് സ്വാധീനിക്കും.

ലഘുനിദ്ര
ഇരുപതോ മുപ്പതോ മിനിറ്റ്നേരം ഉറങ്ങുന്നത് വളരെ നല്ലതാണെന്നാണ് നാഷനൽ സ്ലീപ് ഫൗണ്ടേഷന്റെ അഭിപ്രായം. ഇത് തലച്ചോറിന് ഏറെ ഗുണം ചെയ്യുമെത്ര.

പ്ലാസ്റ്റിക് കുപ്പികളിലെ പാനീയങ്ങൾ ഒഴിവാക്കുക 
കെമിക്കലുകൾ അടങ്ങിയ കുപ്പിപ്പാനീയങ്ങൾ നിർബന്ധമായും ഒഴിവാക്കണം. ഉല്പാദനക്ഷമതയെയും സർക്കുലേറ്ററി സിസ്റ്റത്തെയും ഇവയുടെ ഉപയോഗം പ്രതികൂലമായി ബാധിക്കും.

പച്ചക്കറികൾ ഒലിവ് ഓയിലിൽ പാകം ചെയ്യുക
കാൻസറിനെയും പ്രമേഹത്തെയും പ്രതിരോധിക്കാൻ പച്ചക്കറികൾ ഒലിവ് ഓയിലിൽ കഴിക്കണമെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.

ഫാസ്റ്റ്ഫുഡുകളും ജങ്ക് ഫുഡുകളും ഉപേക്ഷിക്കുക
ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളും ഉപേക്ഷിക്കണമെന്ന് യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയ്ൽസ് പ്രസിദ്ധീകരിച്ച ലേഖനം പറയുന്നു.

ഫ്ളോസ് ചെയ്യുക 
വായയുടെ ആരോഗ്യത്തിന് മാത്രമല്ല ശരീരം മുഴുവന്റെയും ആരോഗ്യത്തിന് ഫ്ളോസ് ചെയ്യണമെന്ന് വിദഗ്ദർ പറയുന്നു. ശരീരത്തിലുണ്ടാകുന്ന പല ഇൻഫെക്ഷനുകളെയും ഒഴിവാക്കാൻ ഇതിലൂടെ സാധിക്കുന്നു.

പച്ചിലകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
പച്ചിലകളും പച്ച നിറമുള്ള പച്ചക്കറികളും ഭക്ഷണത്തിൽ ഉപേക്ഷിക്കുമ്പോൾ നമുക്ക് ലഭിക്കാതെ പോകുന്നത് പ്രധാനപ്പെട്ട പല പോഷകങ്ങളുമാണ്.

ചൂടുവെള്ളത്തിൽ നാരങ്ങ ചേർത്തു ഉപയോഗിക്കുക
നിർജ്ജലീകരണം തടയുക മാത്രമല്ല വിറ്റമിൻ സി നേടാനും ഇതുവഴി സാധിക്കും. ത്വക്കിന് നല്ലതാണ് എന്നതിന് പുറമെ ദഹനത്തെയും സഹായിക്കും. തൂക്കം കുറയാനും.

ത്വക്കിനെ പരിരക്ഷിക്കുക
ശരീരസൗന്ദര്യത്തിന് വേണ്ടി ഉപയോഗിക്കുന്ന സാധനസാമഗ്രികളിൽ ശ്രദ്ധ വേണം. പല സ്‌കിൻ കെയർ പ്രോഡക്ടസിലും ദോഷകരമായ പല കെമിക്കലുകളും അടങ്ങിയിട്ടുണ്ട്.

പഴവർഗ്ഗങ്ങൾ കഴിക്കുക
പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് മരണസാധ്യത പോലും കുറയ്ക്കാൻ സഹായിക്കുമെന്നാണ് ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജിലെ ഗവേഷകർ നടത്തിയ പഠനം വ്യക്തമാക്കിയത്.

വ്യായാമം
വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലെന്ന് തോന്നുന്നു. കാരണം വ്യായാമരഹിതമായ ജീവിതശൈലിയാണ് ഇന്ന് പലരോഗങ്ങൾക്കും കാരണമായിരിക്കുന്നതെന്ന കാര്യം പരക്കെ എല്ലാവർക്കും അറിവുള്ളതാണല്ലോ.

സൺ  ഗ്ലാസ് ധരിക്കുക
പലരും സൺഗ്ലാസ് ഉപയോഗിക്കുന്നതിൽ വൈമുഖ്യം ഉള്ളവരാണ്. എന്നാൽ സൺഗ്ലാസ് ഉപയോഗിക്കുന്നത് തിമിരം, സ്‌കിൻ കാൻസർ തുടങ്ങിയവയിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുമെന്നാണ് ഗവേഷകർ അഭിപ്രായപ്പെട്ടിരിക്കുന്നത്.

സ്വയം തൂക്കം പരിശോധിക്കുക
മാൻചെസ്റ്റർ യൂണിവേഴ്സിറ്റി നടത്തിയ പഠനം പറയുന്നത് നിത്യവും സ്വയം തൂക്കം നോക്കണമെന്നാണ്. ഇത് ആരോഗ്യകാര്യങ്ങളെക്കുറിച്ച് കൂടുതൽ കരുതലുള്ളവരായി മാറ്റും.


More like this
Related

ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ

ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം നിരവധി ആരോഗ്യഗുണങ്ങളാണ്...

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...
error: Content is protected !!