പ്രണയമുണ്ടണ്ടായിരിക്കട്ടെ…

Date:

spot_img

ഫെബ്രുവരി പ്രണയത്തിന്റെ മാസമാണെന്നാണ് വയ്പ്. അതിന്റെ കാരണമാകട്ടെ വാലന്റൈൻസ് ഡേയും. ഇന്ന് കൺസ്യൂമറിസത്തിന്റെ കളങ്ങളിൽ വാല ന്റൈൻസ് ഡേ കുരുങ്ങിക്കിടക്കുന്നതുകൊണ്ട് അതിന് പ്രത്യേക നിറം കലർന്നിട്ടുണ്ട്. പക്ഷേ കുടുംബവ്യവസ്ഥകൾക്ക് ഇളക്കം തട്ടുന്ന വിധത്തിലുള്ള മുറവിളികളും നിയമനിർമ്മാണങ്ങളും നടന്നുകൊണ്ടിരിക്കുന്ന വർത്തമാനകാലത്തിൽ വാലന്റൈൻസ് ഡേയുടെ പിന്നിലെ യഥാർത്ഥകാരണം അത്രയധികമൊന്നും പ്രചരിപ്പിക്കപ്പെട്ടിട്ടില്ലെന്ന് തോന്നുന്നു.വിവാഹം എന്ന വ്യവസ്ഥയ്ക്ക് ഭീഷണിയും വിവാഹസമ്പ്രദായം നിരോധിക്കപ്പെടുകയും ചെയ്തിരുന്ന കാലത്ത് അതിസാഹസികമായി വിവാഹം നടത്തിക്കൊടുത്ത പുരോഹിതനായിരുന്നു വാലന്റൈൻ.

ഏ.ഡി. മൂന്നാം നൂറ്റാണ്ടിലായിരുന്നു സംഭവങ്ങൾക്ക് തുടക്കം. റോമൻ ചക്രവർത്തിയായ ക്ലോഡിയസാണ്  സൈന്യനിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിവാഹം നിരോധിച്ചുകൊണ്ട് നിയമം പാസാക്കിയത്. വിവാഹം കഴിയുന്നതോടെ ചെറുപ്പക്കാർക്ക് വീടും ഭാര്യയുമൊക്കെ പ്രധാനപ്പെട്ടതാകുന്നതെന്നും അത്  യുദ്ധപരാജയം നല്കുമെന്നുമായിരുന്നു രാജാവിന്റെ ഭീതി.   ഒരു രാജ്യത്ത് വിവാഹം നിരോധിക്കുമ്പോൾ ഉണ്ടാകാവുന്ന ധാർമ്മികാധപ്പതനവും സാമൂഹ്യപുഴുക്കുത്തുകളും വാലന്റൈനെ വേട്ടയാടി. രാജാജ്ഞയെ വെല്ലുവിളിച്ച് അദ്ദേഹം  മെഴുതിരി വെട്ടത്തിൽ വളരെ രഹസ്യമായി വിവാഹം നടത്തിക്കൊടുത്തു. അങ്ങനെ വിവാഹത്തിന്റെ, കുടുംബവ്യവസ്ഥയുടെ സംരക്ഷകനായി അദ്ദേഹം മാറി.

കാലം കഴിഞ്ഞപ്പോൾ അത് വിസ്മരിക്കപ്പെട്ടു. പ്രണയത്തിന്റെ മാത്രം പേരിൽ അദ്ദേ ഹം പരാമർശിതനായി.  എന്തൊക്കെയായാലും  പ്രണയമില്ലാത്ത ജീവിതം; അതെത്രയോ വിരസമായിരിക്കും. ഏതൊരു ബന്ധത്തെയും മനോഹരമാക്കുന്നത് അതിൽ എത്രത്തോളം പ്രണയം അടങ്ങിയിട്ടുണ്ട് എന്നതനുസരിച്ചാണ്.  എന്നും എപ്പോഴും പ്രണയമുണ്ടായിരിക്കട്ടെ. ജീവിതത്തോട്, വ്യക്തികളോട്, മഴയോട്, മഞ്ഞിനോട്, പ്രണയത്തിലായിരിക്കുക എന്നതാണ് മുഖ്യം.പ്രണയം നഷ്ടപ്പെടുമ്പോൾ ജീവിതത്തിന്റെ അർത്ഥം നഷ്ടമാകും.
അതുണ്ടാകരുത്.  

ദിനാചരണങ്ങൾക്ക് അപ്പുറത്തേക്ക് നമ്മുടെ പ്രണയം പെയ്തിറങ്ങട്ടെ. 
പ്രണയത്തിലായിരിക്കാൻ ശ്രമിക്കുക.

പ്രണയപൂർവ്വം
വിനായക് നിർമ്മൽ 
എഡിറ്റർ ഇൻ ചാർജ്

More like this
Related

സമാധാനം

കണക്കറ്റ സ്വത്തിന് ഉടമയായ ഒരു വ്യക്തിയുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു...

ടാ..റ്റാ 

ഒരു ഇതിഹാസമാണ് കഴിഞ്ഞമാസം വിടവാങ്ങിയത്. രത്തൻ ടാറ്റ.  അരങ്ങൊഴിഞ്ഞപ്പോഴാണ് എന്തുമാത്രം വലിയവനായിരുന്നു...

പച്ചമുറിവുകൾ

അടുത്ത പേജുകളിലായി ചേർത്തിരിക്കുന്ന ഒരു ലേഖനത്തിൽ ഹൃദയത്തെ തൊടുന്ന ഒരു സംഭവവും...

നഷ്ടം

നഷ്ടപ്പെടില്ലെന്ന് ഉറപ്പുള്ള എന്തെങ്കിലുമുണ്ടോ ഈ ലോകത്ത്? പേരു നഷ്ടപ്പെടാം, പണം നഷ്ടപ്പെടാം,...
error: Content is protected !!