മെല്ലിച്ച ശരീരപ്രകൃതിയുള്ളവര്‍ക്ക് തടിവയ്ക്കാന്‍ മോഹം. തടിയുള്ളവര്‍ക്കാകട്ടെ സ്ലിമ്മാകാന്‍ മോഹം. മനുഷ്യമനസ്സുകളുടെ പ്രത്യേകതയാണ് ഇവ രണ്ടും. തടി ഇല്ലാത്തവര്‍ അവരുടെ ജീവിതത്തിന്റെ ഒരു പ്രത്യേക സമയം വരെ തടി കൂട്ടാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. തടിയുള്ളവരാകട്ടെ മരണം വരെ അതിനുള്ള ശ്രമങ്ങളില്‍ മുഴുകും. അതുകൊണ്ട് ഇത് വായിക്കുന്നവരുടെ പ്രശ്‌നം വണ്ണം കുറയ്ക്കാനാണെങ്കിലും കൂട്ടാനാണെങ്കിലും രണ്ടിനും വഴികളുണ്ട്.
ഇതാ ചില പൊടിക്കൈകള്‍. ആദ്യം വണ്ണം കുറയ്ക്കാനുള്ളതാകട്ടെ. കരിങ്ങാലിക്കാതല്‍, വേങ്ങക്കാതല്‍ എന്നിവയുടെ കഷായത്തില്‍ രാത്രി മുഴുവനിട്ട് പകല്‍ മുഴുവനും ഉണക്കി ഏഴുതവണ ഭാവന ചെയ്ത ത്രിഫല പൊടിച്ച് തേനില്‍ കഴിച്ചാല്‍ എത്ര വണ്ണമുള്ളവരുടെയും വണ്ണം കുറയും.
ഇനി തടിവക്കാനുള്ള മാര്‍ഗ്ഗം. അമുക്കരത്തിന്റെ പൊടി നെയ്യില്‍ ചേര്‍ത്തു കഴിച്ചാല്‍ അത്ഭുതകരമായ മാറ്റമുണ്ടാവുമെന്നും എത്ര മെല്ലിച്ചവര്‍ പോലും വെറും പതിനഞ്ച് ദിവസം കൊണ്ട് തടിക്കുമെന്നും വിദഗ്ദര്‍ അവകാശപ്പെടുന്നു.ഓരോ ദിവസവും കടഞ്ഞെടുത്ത വെണ്ണയും ഇന്തുപ്പും രാത്രിയില്‍ നവരച്ചോറില്‍ കൂട്ടികഴിച്ചാലും ശരീരം തടിക്കും.