ഇംഗ്ലീഷ് മരുന്നും ആയുര്‍വേദ മരുന്നും ഒരുമിച്ചു കഴിക്കാമോ?

Date:

spot_img

പല രോഗികളുടെയും ഉള്ളിലുള്ള ഒരു സംശയമാണ് ഇത്. ഇംഗ്ലീഷ് മരുന്നും ആയുര്‍വേദ മരുന്നും ഒരുമിച്ചു കഴിക്കാമോ? കാരണം രണ്ടും രണ്ടുരീതിയിലുള്ള ചികിത്സാസമ്പ്രദായങ്ങളാണല്ലോ. അതുകൊണ്ടു അവ ഒരുമിച്ചു കഴിച്ചാല്‍ ദോഷം ചെയ്യുമെന്നാണ്  ധാരണ. എന്നാല്‍ ഈ ധാരണ ശരിയല്ലെന്നാണ് ആയുര്‍വേദചികിത്സാരംഗത്തെ വിദഗ്ദരുടെ അഭിപ്രായം. മേല്പ്പറഞ്ഞ രണ്ടുതരം മരുന്നുകള്‍ ഒരുമിച്ചു കഴിച്ചാല്‍ റിയാക്ഷന്‍ ഉണ്ടാകുമെന്നാണ് രോഗികളുടെ ആശങ്ക. പക്ഷേ രണ്ടു മരുന്നുകളും തമ്മില്‍ കൃത്യമായ ഇടവേള പാലിച്ചുകൊണ്ട് കഴിച്ചാല്‍ ദോഷങ്ങളൊന്നും ഉണ്ടാവുകയില്ലത്രെ. അതായത് ആയുര്‍വേദ മരുന്നും അലോപ്പതി മരുന്നും കഴിക്കുമ്പോള്‍ രണ്ടു മരുന്നുകളും തമ്മില്‍ 30 മിനിറ്റിന്റെയെങ്കിലും ഇടവേള ഉണ്ടായിരിക്കണം. ഈ ഇടവേളയില്‍ രണ്ടുമരുന്നുകളും ശരീരം സ്വീകരിക്കുകയും അവ രോഗത്തിനും ശരീരത്തിനും ഗുണകരമാവുകയും ചെയ്യും.


രണ്ടുമരുന്നുകളും കൂടി ഇടവേളയില്ലാതെ കഴിക്കുമ്പോള്‍ ഗുണമേന്മ കുറയുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ ഇടവേള നല്കുമ്പോള്‍ അത് ആരോഗ്യപ്രദമായി മാറുകയാണ് ചെയ്യുന്നത്. അതുകൊണ്ട് അരമണിക്കൂറെങ്കിലും ഇടവേളയില്‍ ഈ രണ്ടുതരം മരുന്നുകളും കഴിക്കുന്നതുകൊണ്ട് യാതൊരുവിധ പാര്‍ശ്വഫലങ്ങളും ഉണ്ടാവുകയില്ലെന്നാണ് ആയുര്‍വേദം അവകാശപ്പെടുന്നത്. മാത്രവുമല്ല ഇത്തരമൊരു മാറ്റം ആയുര്‍വേദത്തിന്റെ ആധുനികമുഖത്തിന് ഏറെ ഗുണം ചെയ്യുമെന്നും ഇവര്‍ കരുതുന്നു.  കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് ചികിത്സാരീതികളും മാറുമ്പോള്‍ മാത്രമേ അത്തരം സമ്പ്രദായങ്ങള്‍ക്ക് കാലത്തിനൊപ്പം നീങ്ങാനുള്ള കഴിവു ലഭിക്കുകയുള്ളൂവെന്നും ആയുര്‍വേദ വിദഗ്ദര്‍ സമ്മതിക്കുന്നുണ്ട്. അതുകൊണ്ട് ഇനിമുതല്‍ ഇടവേളകളോടെ ആയുര്‍വേദവും അലോപ്പതിയും കഴിച്ചുതുടങ്ങാം.

More like this
Related

ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ

ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം നിരവധി ആരോഗ്യഗുണങ്ങളാണ്...

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...
error: Content is protected !!