നീ നിന്നെ അറിയണം

Date:

spot_img

നമ്മൾ കൂടുതലായി സമയം ചെലവഴിക്കുന്നത് മറ്റുള്ളവരെ മനസ്സിലാക്കാനും അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് അവയ്ക്ക് പരിഹാരം കണ്ടെത്താനുമായിട്ടാണ്.  ഒരു പരിധിവരെ അത് ശരിയുമാണ്. കാരണം നമ്മൾ ജീവിക്കുന്നത് പലപ്പോഴും മറ്റുള്ളവരുമായി ഇടപെട്ടുകൊണ്ടാണല്ലോ. പക്ഷേ മറ്റുള്ളവരെ  അറിയാൻ ചെലവഴിക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്യുന്ന സമയത്തിന്റെ ചെറിയൊരു അംശം പോലും നമ്മൾ, നമ്മളെ അറിയാനോ നമ്മുടെ പ്രശ്നംപരിഹരിക്കാനോ നീക്കിവയ്ക്കുന്നില്ല എന്നതാണ് വാസ്തവം.

സ്വയം നന്നാകലിന്റെ ആദ്യപടിതന്നെ ഒരാൾ തന്നെത്തന്നെ അറിയുക എന്നതാണ്. സെൽഫ് അവേർനസ് എന്ന് പറയപ്പെടുന്ന ഈ കണ്ടെത്തലുകൾ ഒരു നീണ്ട യാത്രയാണ്. ആ യാത്രയിൽ വിവിധ പ്രശ്നങ്ങളെയും വെല്ലുവിളികളെയും നാം നേരിടേണ്ടതായി വരും. അവ ഏതെന്ന് തിരിച്ചറിയുന്നതും പരിഹരിക്കുന്നതും സ്വന്തം വ്യക്തിത്വത്തെ തന്നെ മനസ്സിലാക്കാൻ ഏറെ സഹായകരമാകും.സ്വയം അറിയുമ്പോഴാണ് അയാൾക്ക് തന്റെ ശക്തികൾ തിരിച്ചറിയാൻ കഴിയുന്നത്. സ്വന്തം ശക്തി തിരിച്ചറിയുന്നത് ജീവിതത്തിലെ ലക്ഷ്യങ്ങൾ നേടിയെടുക്കാനും ജീവിതത്തെ ശരിയായ പാതയിൽ നയിക്കാനും കാരണമാകും. വിജയങ്ങൾ പലപ്പോഴും സ്വന്തം ശക്തിയെ തിരിച്ചറിയുന്നതിന്റെ അനന്തരഫലമാണ്. സ്വന്തം ശക്തി തിരിച്ചറിയുന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ദൗർബല്യങ്ങൾ മനസ്സിലാക്കുന്നതും. അത് നാണക്കേടുണ്ടാക്കുന്ന കാര്യമല്ല. ശക്തികളെ തിരിച്ചറിയാൻ കഴിയുന്നവർക്കു പോലും തങ്ങളുടെ കഴിവുകേടുകളെ സ്വീകരിക്കാൻ കഴിയാറില്ല. ശക്തിയും ദൗർബല്യവും കൂടിച്ചേർന്നതാണ് വ്യക്തിത്വം.

അത്തരമൊരു തിരിച്ചറിവും ധാരണയും വ്യക്തിത്വത്തെ മനോഹരമാക്കും.സുരക്ഷിത ലാവണങ്ങൾ വിട്ടുപേക്ഷിച്ചുപോരാനുള്ള ധൈര്യം കിട്ടുന്നതും ഇത്തരത്തിലുള്ള തിരിച്ചറിവിന്റെ ഭാഗമാണ്. ജോലിയിൽ പുരോഗതിയുണ്ടാവാനും റിസ്‌ക്ക് എന്ന മട്ടിലുള്ള പല കാര്യങ്ങൾ ചെയ്യാൻ കഴിയുന്നതും ഇവിടെയാണ്. സ്വയം വെല്ലുവിളിക്കുക, ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുക.  പലപ്പോഴും കംഫർട്ട് സോണിൽ നിന്ന് പുറത്തുകടക്കുമ്പോഴായിരിക്കും ജീവിതം പുതുതായ  രീതിയിൽ ആരംഭിക്കുന്നത്.സെൽഫ് ഇംപ്രൂവ്‌മെന്റിന്റെ മറ്റൊരു പ്രധാന ഭാഗം മാനസികാരോഗ്യം മെച്ചപ്പെടുത്തുക എന്നതാണ്. ചില വൈകാരികതകളെ കീഴടക്കാനും അത്തരം ചുറ്റുപാടുകളെ ഫലപ്രദമായി നേരിടാനും കഴിയുന്നത് മാനസികാരോഗ്യം മെച്ചപ്പെടുമ്പോഴാണ്. സ്വയം മെച്ചപ്പെടുമ്പോൾ സ്വഭാവികമായും ചുറ്റുമുള്ളവരുമായുള്ള ബന്ധവും മെച്ചപ്പെടും. മുൻകോപിയും പൊട്ടിത്തെറിക്കുന്ന സ്വഭാവക്കാരനുമാണെങ്കിൽ അത്തരമൊരു തിരിച്ചറിവ് അവയെ കീഴടക്കാനും ശാന്തനാകാനും സഹായിക്കും.

സംസ്‌കാരചിത്തനായ വ്യക്തിയാണ് താനെന്ന് വിവിധ ഘട്ടങ്ങളിലൂടെ മനസ്സിലാക്കുന്ന ഒരാളിൽ സംഭവിക്കുന്ന സ്വഭാവികമായ മാറ്റമാണ് ശുഭാപ്തി വിശ്വാസം. അതിനായി നിങ്ങൾ നിങ്ങളെതന്നെ ഉത്തേജിപ്പിച്ചുകൊണ്ടിരിക്കണം. ഒരാൾക്ക് ഉചിതമായ തീരുമാനങ്ങളെടുക്കാൻ സാധിക്കുന്നത് എന്തുകൊണ്ടാണ് എന്നറിയാമോ? അയാളുടെ മനസ്സിന്റെ വ്യക്തതയും ആത്മാവബോധവും ആത്മവിശ്വാസവും കൂടിചേരുമ്പോഴാണ് ബെറ്റർ ഡിസിഷൻ എടുക്കാൻ കഴിയുന്നത്. സ്വയം മെച്ചപ്പെട്ടുകഴിയുമ്പോൾ നമുക്ക് ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും കൂടുതൽ വ്യക്തമാകും. ജീവിതത്തിന്റെയും ബന്ധങ്ങളുടെയും അർത്ഥം നഷ്ടപ്പെടുന്നതാണ് പലർക്കും ജീവിച്ചിരിക്കുന്നതിന്റെ സന്തോഷങ്ങൾ കണ്ടെത്താൻ കഴിയാതെ പോകുന്നത്. അതുകൊണ്ട് സ്വയം മെച്ചപ്പെടൂ, അത് നമ്മുടെ ജീവിതം കൂടുതൽ ആസ്വാദ്യകരമാക്കിത്തീർക്കും.

More like this
Related

ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ

ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം നിരവധി ആരോഗ്യഗുണങ്ങളാണ്...

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...
error: Content is protected !!