LOW ENERGY..? പരിഹാരമുണ്ട്

Date:

spot_img

പല പുരുഷന്മാരെയും പിടികൂടാൻ സാധ്യതയുള്ള ഒന്നാണ് നിരുന്മേഷം. ജോലി ചെയ്യുന്നുണ്ടെങ്കിലും അതിൽ സന്തോഷിക്കാനോ കാര്യക്ഷമതയോടെ ജോലി ചെയ്യാനോ കഴിയാതെ വരുന്ന പുരുഷന്മാരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ജീവിതശൈലിയിൽ വന്നിരിക്കുന്ന മാറ്റങ്ങളാണ് ഇവിടെ പ്രധാന വില്ലൻ. ഉറക്കക്കുറവ്, വ്യായാമക്കുറവ്, അപര്യാപ്തമോ അനാരോഗ്യകരമോ ആയ ഭക്ഷണരീതി എന്നിവയെല്ലാം ഇതിന് കാരണമാകും. ടെസ്റ്റൊസ്റ്റിറോണിന്റെ കുറവും ഉറക്കപ്രശ്നങ്ങളും പുരുഷന്മാരിലെ ഉന്മേഷക്കുറവിന് കാരണമാകാറുണ്ട്. ഈ ലേഖനം പരിശോധിക്കുന്നത് പുരുഷന്മാരിലെ എനർജി ലെവൽ കുറയാനുള്ള കാരണങ്ങളെക്കുറിച്ചും എങ്ങനെ എനർജി കൂട്ടാം എന്നതിനെക്കുറിച്ചുമാണ്

ലോ എനർജിയുടെ ലക്ഷണങ്ങൾ

ദിവസം മുഴുവനുമുള്ള ഉറക്കം തൂങ്ങൽ, തലച്ചോറിൽ ആകെ പുക പിടിച്ചതുപോലെയുള്ള തോന്നൽ, ഒരുകാര്യം ചെയ്യാനുമുള്ള താല്പര്യമില്ലായ്മ, ഏകാഗ്രതയില്ലായ്മ, ശ്രദ്ധക്കുറവ്.

കാരണങ്ങൾ

സ്ഥിരമായി പുരുഷന്മാരിൽ കണ്ടുവരുന്ന ക്ഷീണം, തളർച്ച, ഉന്മേഷക്കുറവ് എന്നിവ താഴെ പറയുന്ന കാരണങ്ങളാൽ സംഭവിക്കാം.

DIET

എന്തെങ്കിലുമൊക്കെ വലിച്ചുവാരി കഴിക്കുന്നതുകൊണ്ട് ആരോഗ്യമുണ്ടാകണമെന്നോ അതൊക്കെ നല്ല ആഹാരമായിരിക്കണമെന്നോ നിർബന്ധമില്ല. ആരോഗ്യപ്രദമായ ഭക്ഷണത്തിൽ പച്ചക്കറികളും ധാന്യങ്ങളും പ്രോട്ടീനുകളും അടങ്ങിയിരിക്കണം. ശരീരത്തിന് ആവശ്യമായ കലോറിയുടെ കുറവ് തളർച്ചയ്ക്കും വിളർച്ചയ്ക്കും കാരണമാകും.

EXCERCISE

എക്സർസൈസ് ചെയ്യുന്നില്ലെങ്കിൽ മസിലുകൾ ദുർബലമായി തുടങ്ങും. ഇത്& ശരീരത്തിന്റെ തളർച്ച കൂട്ടും. എക്സർസൈസ് ചെയ്യാതിരിക്കുന്നതുപോലെ തന്നെയാണ് അത് അമിതമായി ചെയ്താലും. അതുകൊണ്ട് എക്സർസൈസ് ചെയ്യുന്നതിന് കൃത്യമായ ബാലൻസ് ഉണ്ടായിരിക്കണം.

LOW TESTOSTERONE

പുരുഷ ഹോർമോണാണ് ടെസ്റ്റോസ്റ്റിറോൺ. ഇത് ശാരീരികമായും മാനസികമായും പുരുഷന്റെ എനർജി ലെവലിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പ്രായമേറും തോറും പുരുഷന്മാരിൽ ഈ ഹോർമോൺ കുറഞ്ഞുവരുന്നുണ്ട്. ങമഹല വ്യുീഴീിമറശാെ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. പുരുഷന്മാരിൽ കണ്ടുവരുന്ന വിഷാദത്തിനും കാരണം ഇതാവാം. പുരുഷ ഹോർമോൺ കുറഞ്ഞുവരുന്നതോടെ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക, ഉറക്കക്കുറവ്, വിളർച്ച, ഉദ്ധാരണപ്രശ്നങ്ങൾ, വന്ധ്യത എന്നിവയും സംഭവിച്ചേക്കാം.

SLEEP APNEA

കൂർക്കം വലി സ്ത്രീകളെക്കാൾ കൂടുതൽ പുരുഷന്മാരിലാണുള്ളത്. പ്രത്യേകിച്ച് പൊണ്ണത്തടിയന്മാരിൽ. കൂർക്കംവലിയും പുരുഷന്മാരുടെ എനർജി കെടുത്തിക്കളയും.

INSOMNIA

ഉറക്കക്കൂടുതൽ പോലെ തന്നെ ഉറക്കമില്ലായ്മയും എനർജി നഷ്ടത്തിന് കാരണമാകും. ശാരീരികവും വൈകാരികവും മനഃശാസ്ത്രപരവുമായ കാരണങ്ങൾ കൊണ്ട് ഉറക്കമില്ലായ്മ സംഭവിക്കും

DEPRESSION

ഭൂരിപക്ഷം പുരുഷന്മാരെയും പിടികൂടുന്ന ഒന്നാണ്  വിഷാദം. വിഷാദം സ്ത്രീകളിലും പുരുഷന്മാരിലും അനുഭവപ്പെടാമെങ്കിലും രണ്ടു കൂട്ടരിലും കാണപ്പെടുന്ന ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും. പുരുഷന്മാരിൽ വിഷാദം കൂടുമ്പോൾ അവർക്ക് ജോലി, കുടുംബം, ഹോബി, ജീവിതം തുടങ്ങിയ പലകാര്യങ്ങളിലും താല്പര്യം കുറയും. സങ്കടം, ദേഷ്യം, പൊട്ടിത്തെറി, ലൈംഗികകാര്യങ്ങളിലുള്ള പ്രശ്നങ്ങൾ എന്നിവയും ലക്ഷണങ്ങളാണ്.

ANEMIA

ഇരുമ്പിന്റെ കുറവ് പുരുഷന്മാരിലെ എനർജിയെ പ്രതികൂലമാക്കിയേക്കാം. അൾസർ, ഗ്യാസ്ട്രബിൾ എന്നിവയെല്ലാം അനീമിയയ്ക്ക് കാരണമാകും.

THYROIDDISORDERS

തൈറോയ്ഡ് ഗ്രന്ഥികൾ മതിയായ ഹോർമോണുകൾ ഉല്പാദിപ്പിക്കുന്നില്ലെങ്കിലും എനർജി കുറയും.

MEDICAL CONDITIONS

പ്രമേഹം, ഹൃദ്രോഗം  ഇതര രോഗങ്ങൾ തുടങ്ങിയവ മൂലവും വിളർച്ചയും തളർച്ചയും ഉണ്ടാവാം.

ഇനിയെങ്ങനെ എനർജി ലെവൽ വർദ്ധിപ്പിക്കാം എന്ന് നോക്കാം.

ആരോഗ്യസമ്പുഷ്ടമായ ഭക്ഷണശീലം നടപ്പിലാക്കുക എന്നതാണ് അതിൽ പ്രധാനം. പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീൻ എന്നിവ ആഹാരത്തിൽ നിർബന്ധമായും ഉണ്ടായിരിക്കണം. അതുപോലെ മിതമായ രീതിയിലുള്ള എക്സർസൈസും. സ്ഥിരമായ എക്സർസൈസ് ഉറക്കവും മെച്ചപ്പെടുത്തും. ഉറക്കം ക്രമീകരിക്കുന്നതാണ് മറ്റൊരു പരിഹാരം. ദിവസം ഏഴുമുതൽ എട്ടു വരെ മണിക്കൂറുകൾ ഉറങ്ങേണ്ടത് അത്യാവശ്യമാണ്. ശരീരത്തിന് മതിയായ വെള്ളം ലഭിക്കേണ്ടത് ആവശ്യമാണ്. നിർജ്ജലീകരണം തളർച്ചയും ക്ഷീണവും കൂട്ടും. അതുകൊണ്ട് ശരീരത്തിന് ആവശ്യമായ അളവിൽ വെള്ളം കുടിക്കണം.

ചുരുക്കത്തിൽ ജീവിതശൈലിയിൽ മാറ്റംവരുത്തിയാൽ പുരുഷന്മാരിലെ ഉന്മേഷക്കുറവ് ഒരു പരിധിവരെ കുറയ്ക്കാൻ കഴിയും. മേല്പ്പറഞ്ഞവിധത്തിൽ ജീവിതക്രമത്തിൽ മാറ്റം വരുത്തിയിട്ടും ക്ഷീണം കുറയുകയോ തളർച്ച വിട്ടുപോകാതിരിക്കുകയോ ചെയ്യുന്നുവെങ്കിൽ തീർച്ചയായും ഡോക്ടറെ കാണേണ്ടതാണ്.

More like this
Related

നിങ്ങൾ വിശ്വസ്തനായ പങ്കാളിയാണോ?

വിശ്വസ്തത ഒരു ഗുണമാണ്. ആജീവനാന്തമുള്ള ഒരു ഉടമ്പടിയാണ് . പ്രതിബദ്ധതയും സത്യസന്ധതയും...

സ്വന്തം ശരീരത്തെക്കുറിച്ച് മതിപ്പുണ്ടോ? ഇല്ലെങ്കിൽ സംഭവിക്കുന്നത്…

കണ്ണാടിയിൽ നോക്കിനില്ക്കുമ്പോൾ സ്വന്തം ശരീരത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത്?  നിറം, രൂപം,...

പുരുഷന്മാരിലും ‘പ്രസവാനന്തര’വിഷാദം!

പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന വാക്ക് ഇന്ന് സാധാരണമായിക്കഴിഞ്ഞിട്ടുണ്ട്. പ്രസവാനന്തരം സ്ത്രീകളിൽ സംഭവിക്കുന്ന...

എങ്ങനെയുളള പുരുഷന്മാരെയാണ് സ്ത്രീകൾക്ക് ഇഷ്ടം?

ഒരു പുരുഷനെക്കുറിച്ചുള്ള നിങ്ങളുടെ സങ്കല്പം എന്താണ്? ധൈര്യശാലി? കരുത്തൻ? ബുദ്ധിമാൻ? സമ്പന്നൻ?...
error: Content is protected !!