ജോലിയിൽ ശോഭിക്കാൻ നാല് കാര്യങ്ങൾ

Date:

spot_img
ജോലി കിട്ടുക എന്നത് ഇന്നത്തെ കാലത്ത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിലേറെ ബുദ്ധിമുട്ടാണ് മനസ്സിനിണങ്ങിയ ജോലി കണ്ടെത്തുന്നത്. ഇനി അങ്ങനെയൊരു ജോലി കിട്ടിയാലോ അവിടെ എപ്പോഴും ശോഭിക്കാൻ  കഴിയണമെന്നുമില്ല. സ്‌പെയിനിലെ  കരിയർ വിദഗ്ദനായ
ഫെർനാഡോ അബാദിയ പറയുന്നത് ഐഡിയൽ ആറ്റിറ്റിയൂഡും മൈൻഡ്സെറ്റും കൃത്യമാണെങ്കിൽ ജോലി കിട്ടുന്നതോ ബോസിന്റെ ഇഷ്ടം പിടിച്ചുപറ്റുന്നതോ ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നാണ്. ഒരു ഉദ്യോഗാർത്ഥിക്ക് അല്ലെങ്കിൽ ജോലിക്കാരന്  നിർബന്ധമായും നാലു തരം മനോഭാവങ്ങൾ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഇദ്ദേഹം അക്കമിട്ടു നിരത്തുന്നു.
പോസിറ്റിവിറ്റി: എല്ലാറ്റിനെയും ശുഭാപ്തി വിശ്വാസത്തോടെ കാണുന്ന ഒരാളെയാണ് ബോസ് ഇഷ്ടപ്പെടുന്നത്. ഒരു  കോൺഫറൻസിൽ പങ്കെടുക്കുമ്പോൾ, ഒരു ആശയം പങ്കുവയ്ക്കുമ്പോൾ അപ്പോഴെല്ലാം ആദ്യം തന്നെ തികച്ചും നിരാശാജനകമായ പ്രതികരണമാണ് ഉണ്ടാകുന്നതെങ്കിലും അത് പലപ്പോഴും ആവർത്തിക്കുകയാണ് ചെയ്യുന്നതെങ്കിലും അയാളുടെ മനോഭാവം ശുഭാപ്തിവിശ്വാസത്തോടെയുള്ളതല്ല എന്ന് മനസ്സിലാവും. എല്ലാറ്റിന്റെയും ദോഷം ആദ്യം കാണുന്നതോ നിരാശാജനകമായി സംസാരിച്ച് മറ്റുള്ളവരുടെ കൂടി ഊർജ്ജം നഷ്ടപ്പെടുത്തുന്നതോ  നല്ല സ്വഭാവമല്ല.
എന്തെങ്കിലുമൊക്കെ സംഭാവന ചെയ്യാനുള്ള സന്നദ്ധത: താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വളർച്ചയ്ക്കായി ക്രിയാത്മകമായ എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യാൻ സന്നദ്ധതയുള്ളവരെയോ ആശയങ്ങൾ പങ്കുവയ്ക്കാൻ മനസ്സുള്ളവരെയോ ആണ് മേലധികാരികൾക്ക് ഇഷ്ടം.
പ്രതിബദ്ധത: ജോലിയോട്, ഓഫീസിനോട്, ആത്മാർത്ഥതയുള്ളവരെയാണ് കമ്പനികൾക്ക് ആവശ്യം. സമയം പാഴാക്കുന്നവരെയോ ഓഫീസിനും അധികാരികൾക്കും എതിരെ സംസാരിക്കുന്നവരെയോ അവർക്ക് താല്പര്യമില്ല. ആത്മാർത്ഥയുണ്ടായിരിക്കട്ടെ എല്ലാ കാര്യങ്ങളിലും. പറയുന്ന കാര്യങ്ങളിലും ചെയ്യുന്ന കാര്യങ്ങളിലും.
മാന്യമായ പെരുമാറ്റം: കസ്റ്റമേഴ്സിനോടും ക്ലയന്റ്സിനോടും മറ്റ് സഹപ്രവർത്തകരോടും മാന്യമായി പെരുമാറുക. തികഞ്ഞ അന്തർമുഖരായും സാമൂഹ്യജീവിതം തെല്ലുമേ ഇല്ലാതെയും കഴിയുന്ന ഒരാളെ ഇഷ്ടപ്പെടാൻ പലർക്കും കഴിയണമെന്നില്ല. ജോലി എന്നത് ഒരു ടീം വർക്കാണ്. ഒപ്പമുള്ളവരെ പരിഗണിക്കാനും അവരെ വളർത്താനും കഴിയണം. ആശയവിനിമയം ആദരവോടെയും സഹാനുഭൂതിയോടെയും ആയിരിക്കണം.
നല്ല ഒരു അന്തരീക്ഷം ഓഫീസിനുള്ളിൽ സൃഷ്ടിക്കാൻ നിങ്ങൾക്ക് കഴിയണം. മറ്റുള്ളവർക്ക് അനാവശ്യമായ സ്‌ട്രെസ് നല്കുകയും അരുത്. നിങ്ങളുടെയൊപ്പമുള്ള ആളെ മോട്ടിവേറ്റ് ചെയ്യുക. അയാൾക്ക് കൂടുതൽ അവസരങ്ങൾ നല്കുക. മറ്റുള്ളവരെ സഹായിക്കാൻ കിട്ടുന്ന അവസരം സാധിക്കുന്നിടത്തോളം പ്രയോജനപ്പെടുത്തുക. മറ്റുള്ളവർ നിങ്ങൾക്ക് ചെയ്തു തന്ന  നന്മകളെയോർത്ത് നന്ദി പറയാനും മടിക്കരുത്.
ഇങ്ങനെ പലവിധ സ്വഭാവനന്മകൾ ചേരുന്നതോടെ നിങ്ങളുടെ ജോലിയും നിങ്ങളുടെ സേവനവും ഓഫീസിനും സഹപ്രവർത്തകർക്കും ഒരുപോലെ ഇഷ്ടമാകുകയും നിങ്ങൾ സർവ്വജനസമ്മതനാകുകയും ചെയ്യും. പ്രസന്നമായ പുതിയൊരു മുഖത്തോടെ പുതുവർഷത്തിൽ ഓഫീസിൽ എത്തിച്ചേരാൻ ആഗ്രഹിക്കുന്നുവെങ്കിൽ മേല്പ്പറഞ്ഞ സ്വഭാവപ്രത്യേകതകൾ ജീവിതത്തിൽ നടപ്പിൽ വരുത്താൻ ശ്രമിച്ചുനോക്കൂ.

More like this
Related

ബോസാണോ? ഇതൊക്കെ അറിഞ്ഞിരിക്കണേ…

പ്രശസ്തമായ കമ്പനികളുടെ തലപ്പത്തിരിക്കുന്ന,  നൂറുകണക്കിന് ജോലിക്കാരുടെ  ബോസായിരിക്കാം നിങ്ങൾ. ആ സ്ഥാനത്തിരിക്കാനുള്ള...

വൃത്തിയായി സ്വയം പരിചയപ്പെടുത്തൂ

ജോലി സംബന്ധമായ അഭിമുഖങ്ങളിൽ പലപ്പോഴും കടക്കേണ്ട കടമ്പയാണ് സെൽഫ് ഇൻട്രൊഡക്ഷൻ. മാറിയ...

നിങ്ങൾ നിങ്ങളെക്കുറിച്ച് പറയരുതാത്ത കാര്യങ്ങൾ

'ഇനി നിങ്ങളെക്കുറിച്ച് സംസാരിക്കൂ.''എന്തൊക്കെയാണ് നിങ്ങളുടെ സ്ട്രങ്ത്.''നിങ്ങളെക്കുറിച്ച് സഹപ്രവർത്തകരുടെ അഭിപ്രായം എന്താണ്?' ഇന്റർവ്യൂവിൽ പങ്കെടുക്കുമ്പോൾ...

ജോലിയിൽ സന്തോഷിക്കാം

Happiness is a direction not a place (Sydney j...
error: Content is protected !!