മനസിന് ശക്തിയില്ലാത്തവർ എപ്പോഴും എല്ലാത്തിനോടും പ്രതികരിച്ചും കലഹിച്ചും എല്ലാത്തിലും അഭിപ്രായം പറഞ്ഞുകൊïേയിരിക്കും. മൗനം വിദ്വാനു ഭൂഷണമെന്നത്, മൗനം മïനു ഭൂഷണമെന്ന ആലങ്കാരികതയേറെയുള്ള ചൊല്ലിനേക്കാളുപരി പ്രായോഗികചൊല്ലായി മാറുന്ന അവസ്ഥ. രï് വാക്ക് തിരിച്ചു പറഞ്ഞില്ലെങ്കിൽ, അല്ലെങ്കിൽ അക്കാര്യത്തെപ്പറ്റി അഭിപ്രായം പറഞ്ഞില്ലെങ്കിൽ സ്വസ്ഥതയില്ലാത്ത ആളുകളാണ് നമ്മിൽ ഭൂരിപക്ഷവും. നമ്മുടെ പ്രതികരണം മറ്റുള്ളവരെ വേദനിപ്പിക്കുന്നതാണോയെന്നൊന്നും നാം ഗൗനിക്കാറില്ല. യാഥാർത്ഥ്യമെന്തെന്നാൽ, ഇത് നമ്മുടെ വ്യക്തി ജീവിതത്തിലും കുടുംബത്തിലും എന്തിനേറെ സമൂഹത്തിലുമുïാക്കുന്ന ഉതപ്പിന്റെ അനുരണനങ്ങൾ അളക്കാൻ മാനകങ്ങളില്ലെന്നതാണ് യാഥാർത്ഥ്യം.
ഒരിക്കൽ ബസിൽ യാത്ര ചെയ്തുകൊïിരുന്ന യൂറോപ്യൻ വംശജനായ ഒരു അമേരിക്കൻ വിദ്യാർത്ഥിയുടെ സീറ്റിൽ കറുത്ത് തടിച്ച ഒരു നീഗ്രോ വന്നിരുന്നു. കറുത്തിരുï ഒരു ആഫ്രിക്കൻ വംശജൻ തന്റെ സീറ്റിൽ, തന്നോട് തൊട്ടുരുമ്മിയിരിക്കുന്നത് വർണ്ണവെറിയുടെ ആ കാലഘട്ടത്തിൽ ആ യുവാവിന് അൽപ്പം പോലും ഇഷ്ടപ്പെട്ടില്ല. അക്കാരണം കൊï് തന്നെ, അവൻ തന്റെ നീരസം പ്രകടമാക്കിക്കൊï് അടുത്തിരിക്കുന്ന ആ തടിച്ച മനുഷ്യനെ ആവുന്ന വിധത്തിൽ തള്ളിനീക്കാൻ തുടങ്ങി. വിദ്യാർത്ഥിയുടെ ഈ നടപടിയിൽ ഒന്നും തന്നെ പ്രതികരിക്കാതെ അയാൾ പരമാവധി ജനൽ സീറ്റിനോട് ഒതുങ്ങിക്കൂടിയിരുന്നു. വയസ്സനെ കീഴ്പ്പെടുത്തിയെന്ന അഹന്തയിൽ, ആവേശംമൂത്ത കൗമാരക്കാരൻ തന്റെ അസഹ്യത കുറെകൂടി പരസ്യമായി തന്നെ പ്രകടിപ്പിച്ചുകൊï് പിറുപിറുക്കാനും അടുത്തിരിക്കുന്ന ആഫ്രിക്കൻ വംശജനായ മനുഷ്യനെ കുറെക്കൂടി ബലമുപയോഗിച്ച് തള്ളിനീക്കാനും ശ്രമിച്ചു. ഇങ്ങനെയൊക്കെ പ്രകോപിപ്പിച്ചിട്ടും അദ്ദേഹം അൽപ്പം പോലും നീരസം പ്രകടിപ്പിച്ചില്ലെന്നു മാത്രമല്ല; ഇതിനോടൊന്നും പ്രതികരിക്കാൻ നിൽക്കാതെ അദ്ദേഹം പരമാവധി ഒതുങ്ങി ചേർന്നിരുന്നു.
ഇരുവരുമൊരുമിച്ചുള്ള യാത്ര പിന്നെയും കുറെ ദൂരം പിന്നിട്ടു കഴിഞ്ഞു. കൗമാരക്കാരൻ തന്റെ അസഹിഷ്ണുത പ്രകടിപ്പിച്ചു കൊïിരുന്നെങ്കിലും അദ്ദേഹം യാതൊന്നും പ്രതികരിച്ചിരുന്നില്ല. അല്പം കഴിഞ്ഞപ്പോൾ തടിച്ച മനുഷ്യന് ഇറങ്ങാനുള്ള സ്ഥലമായി. ബസിൽനിന്ന് ഇറങ്ങുന്നതിനുമുൻപ് അദ്ദേഹം പോക്കറ്റിൽനിന്ന് തന്റെ ബിസിനസ് കാർഡ് എടുത്ത്, ചിരിച്ചു കൊï് വിദ്യാർത്ഥിക്ക് നല്കി. ഇതിനെല്ലാം സാക്ഷ്യം വഹിച്ചിരുന്ന ബസ്സിലെ മറ്റു സഹയാത്രികരെ നോക്കി പുഞ്ചിരിച്ചുകൊï് ബസിൽനിന്ന്, ഒന്നും പറയാതെ അദ്ദേഹം ഇറങ്ങിപ്പോവുകയും ചെയ്തു.അൽപ്പം പുച്ഛത്തോടെ തന്റെ കൈയിലിരിക്കുന്ന ബിസിനസ് കാർഡിലേക്ക് അലസഭാവത്തിൽ നോക്കിയ കൗമാരക്കാരൻ ഞെട്ടിപ്പോയി. അതിൽ പ്രിന്റ് ചെയ്തിരുന്നത് ഇപ്രകാരമായിരുന്നു:
‘ജോ ലൂയിസ് , ലോക ഹെവിവെയ്റ്റ് ബോക്സിംഗ് ചാമ്പ്യൻ.’ ജോ ലൂയിസ് എന്ന ചുരുക്കപ്പേരിൽ ലോകമെമ്പാടും അറിയപ്പെട്ടിരുന്ന ജോസഫ് ലുയീസ് ബാരോ, 1934 മുതൽ 1951 വരെ ലോക ബോക്‌സിംഗ് മൽസരങ്ങളിലെ നിറസാന്നിധ്യമായ കറുത്ത വംശജനായ അമേരിക്കൻ പൗരനായിരുന്നു.1937 മുതൽ 1949 വരെ തുടർച്ചയായി ലോക ബോക്സിംഗ് ചാമ്പ്യൻപട്ടം നേടിയ ജോ ലൂയിസിനു വേണമെങ്കിൽ തന്നെ തള്ളിനീക്കാൻ ശ്രമിക്കുന്ന കൗമാരക്കാരനെ തിരിച്ച് തള്ളി മലർത്തിയിടാമായിരുന്നു. തന്റെ കരുത്തേറിയ മസിലിന്റെ ശക്തി ഏതുവിധത്തിൽ വേണമെങ്കിലും പ്രകടിപ്പിച്ച് ആ കൗമാരക്കാരനോട് മധുരപ്രതികാരം ചെയ്യാമായിരുന്നു. പക്ഷേ, അദ്ദേഹം ഒന്നും ചെയ്തില്ലെന്നു മാത്രമല്ല;തികഞ്ഞ ക്ഷമയോടെ ആ യുവാവിനോട് ഒന്നു കയർക്കുക പോലും ചെയ്യാതെ തന്റെ സഹനം ആസ്വദിച്ചിരുന്നു. കഴിവില്ലാത്തതുകൊïല്ല തിരിച്ചടിക്കാത്തതെന്ന് മനസിലാക്കാനായി താൻ ലോകത്തിലെ ഏറ്റവും കരുത്തനായ ഗുസ്തിക്കാരനാണെന്ന് മനസിലാകുംവിധം തന്റെ അഡ്രസ് കാർഡ് നല്കുകമാത്രം ചെയ്ത് യുവാവിന്റെ ആശ്ചര്യ മുഖം ഒന്നുകാണാൻ പോലും നിൽക്കാതെ അദ്ദേഹം ഇറങ്ങിപ്പോയി.
എന്താണിതിന് കാരണം? ഉത്തരം വളരെ ലളിതമാണ്; ജോ ലൂയിസിന്റെ ശരീരത്തെക്കാൾ കൂടുതൽ കരുത്ത്, അദ്ദേഹത്തിന്റെ മനസിനുïായിരുന്നു. തിരിച്ചടിക്കാൻ ശക്തിയും ബലവും അതിനേക്കാളുപരി ന്യായവും ഉïായിരിക്കുമ്പോഴും തിരിച്ചടിക്കാതിരിക്കണമെങ്കിലും തികഞ്ഞ അവധാനതയോടെ അവ സഹിക്കണമെങ്കിലും മനസ്സിന് ശക്തമായ ആന്തരികബലം ഉïാകണം. ഈ ആന്തരിക ബലം പെട്ടെന്ന് നേടിയെടുക്കാവുന്ന ഒന്നല്ല; മറിച്ച് സ്വന്തം കഴിവിൽ മതിമറന്ന് അഹങ്കരിക്കാതെ, വ്യത്യസ്ത ആളുകളുമായുള്ള നിരന്തര സമ്പർക്കം മൂലം സ്വയം വളർത്തിയെടുക്കുന്ന ഒരു പുണ്യമാണ്. അനാവശ്യമായി കാണുന്നതിനോടും കേൾക്കുന്നതിനോടും എപ്പോഴും പ്രതികരിച്ചുകൊïിരുന്നാൽ നമ്മുടെ ജീവിതം മാത്രമല്ല, മറ്റുള്ളവരുടെ ജീവിതം പോലും ദുരിതപൂർണമാകുമെന്നത് സമൂഹം തൊട്ടറിഞ്ഞ യാഥാർത്ഥ്യമാണ്.
പല കുടുംബങ്ങളും പ്രസ്ഥാനങ്ങളും സമൂഹങ്ങളും നരകതുല്യമായ അവസ്ഥയിലെത്തിച്ചേരുന്നത് ഇത്തരം സ്വഭാവമുള്ള വ്യക്തികൾ അവിടങ്ങളിൽ ഉള്ളതുകൊïും അനാവശ്യ വാശികളിലൂടെയും അടിച്ചമർത്തലുകളിലൂടെയും അവർ നിലനിൽക്കാൻ ശ്രമിക്കുന്നതു കൊïും കൂടിയാണ്. എത്ര നന്നാക്കാൻ നാം ശ്രമിച്ചാലും പിന്നെയും ആളുകളിൽ കുറവുകളുïാകുക സ്വാഭാവികമാണ്. അതുപോലെ തന്നെ, എത്ര ശരിയാക്കിയാലും പിന്നെയും സമൂഹത്തിൽ ശരികേടുകളുïാകുന്നതും തികച്ചും പ്രകൃതിപരമാണ്. അതു കൊï് തന്നെ, വേദനയോടെയെങ്കിലും തികഞ്ഞ ക്ഷമയോടെ തന്നെ പലതിനെയും സ്വീകരിക്കാൻ നാം പഠിക്കേïതും പരിശീലിക്കേïതും അതോടൊപ്പം പുതുതലമുറയെ പരിശീലിപ്പിക്കേïതുമുï്. നൻമ ലക്ഷ്യമാക്കാതെ, എല്ലാം അസഹിഷ്ണുതയോടെ ശരിയാക്കാനും സമൂഹത്തിലെ എല്ലാവരെയും തന്റെ ശൈലിയിലാക്കാനും സ്വയം പ്രകടിപ്പിക്കാത്ത മര്യാദ, മറ്റുള്ളവരെ പഠിപ്പിക്കാൻ ബദ്ധശ്രദ്ധരാകുമ്പോഴും അതിന് ഏകാധിപത്യ സ്വഭാവത്തോടെ പരിശ്രമിക്കുമ്പോഴും ഓർക്കുക; നശിച്ചുപോകുന്നത് അവനവന്റെ സ്വത്വം തന്നെയാണ്.
ഇതുപോലെ തന്നെയാണ്, എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയുന്ന, വിവേകമതികളെന്ന് സ്വയം വിശേഷിപ്പിക്കുന്നയാളുകളുടെ കാര്യവും. ആരും ഒന്നും ചോദിക്കണമെന്നൊന്നുമില്ല; അവർ സ്വയം തീർപ്പുകൽപ്പിച്ച് അവരുടെ അഭിപ്രായം പറഞ്ഞു കൊïേയിരിക്കും. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുതരുന്ന ഒരു ഭരണഘടനയുള്ള നാട്ടിൽ അഭിപ്രായം പറയുന്നത് ഒരു തെറ്റൊന്നുമല്ല.പക്ഷേ തന്റെ അഭിപ്രായം മാത്രമാണ് ശരിയെന്ന ഇവരുടെ പക്ഷവും മറ്റൊരാളും ഇക്കാര്യത്തിൽ അഭിപ്രായം പറയേïതില്ലെന്ന ഇക്കൂട്ടരുടെ പിടിവാശിയും നീതീകരിക്കത്തക്കതല്ല. ഇക്കൂട്ടർ പറയുന്ന ഭൂരിഭാഗം അഭിപ്രായങ്ങളും, ഒരു പക്ഷേ അവരുമായി ബന്ധമുള്ളതോ, അല്ലെങ്കിൽ അവർക്ക് വ്യക്തമായ കാഴ്ചപ്പാടുള്ളതോ ആയ വിഷയങ്ങൾ പോലുമായിക്കൊള്ളണമെന്നില്ല.അവർ അഭിപ്രായം പറഞ്ഞുകൊïേയിരിക്കും. അവരെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളിലും പ്രശ്‌നങ്ങളിലും മൗനമെന്ന അവരുടെ ഇരട്ടത്താപ്പ് വിമർശനാത്മകം തന്നെ.
ഒരു കാര്യം നിസ്സംശയം പറയാം; എല്ലാത്തിനും ഉത്തരമുള്ള അവരും അവരുടെ ചിന്തകളും പൊതു സമൂഹത്തിനു ഭാരംതന്നെ. പൊതുസമൂഹത്തിലുïാകുന്ന അനാവശ്യ വിവാദങ്ങളിൽ അവരുടെ പങ്കും ചെറുതല്ല. നമുക്കു വേïത് കലഹപ്രിയരെയല്ലേ; മറിച്ച് സമാധാന കാംക്ഷികളായ പക്വമതികളെയാണ്. അവരേതു മേഖലയിൽ നിന്നുള്ളവരായിക്കൊള്ളട്ടെ; വിവേകത്തോടെ, പക്വതയോടെ, ഹൃദയവിശാലതയോടെ കാര്യങ്ങൾ ചെയ്യുന്ന വിവേകശാലികളെയാണ് നമുക്കാവശ്യം.
വിദ്യാഭ്യാസമോ സാങ്കേതിക വിദ്യകളുടെ പ്രായോഗികതയോ അല്ല ഈ പക്വതയുടെ മാന ദണ്ഡം. അതിലുപരി, സഹജീവികളോട് മാന്യമായും പക്വമായും സഹിഷ്ണുതയോടെയും പെരുമാറാനുള്ള വിവേകമാണ്. ആ വിവേകം പെട്ടെന്നൊരു ദിവസത്തെ പരിശീലനത്തിലൂടെ ലഭ്യമാകുന്ന ഒന്നല്ല. കുടുംബത്തിലൂടെ, സമൂഹത്തിലൂടെ, മറ്റുള്ളവരുമായുള്ള സംസർഗ്ഗത്തിലൂടെ കൈവരിക്കുന്ന നേട്ടമാണ്. അതുകൊïുതന്നെ വരുംതലമുറയെ നൻമയിലേ യ്ക്കു നയിക്കുന്ന കാര്യങ്ങളിൽ നിതാന്ത ജാഗ്രതയും പരിശീലനനവും അർപ്പണ മനോഭാവത്തോടെ തന്നെ മുതിർന്നവർ പ്രകടിപ്പിക്കേïതുï്.
ഡോ. ഡെയ്സൺ പാണേങ്ങാടൻ
(അസി. പ്രഫസർ സെന്റ് തോമസ് കോളേജ്, തൃശ്ശൂർ)