കുട്ടികള്‍ക്ക് മൊബൈല്‍ കൊടുക്കരുതേ,കാരണം മയക്കുമരുന്നിനെക്കാള്‍ മൊബൈല്‍ മാരകം

Date:

spot_img

കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കളിപ്പാട്ടമായി മാറിയിരിക്കുകയാണ് ഇന്ന് മൊബൈല്‍. ഭക്ഷണം കഴിപ്പിക്കാനും അവരെ അടക്കിയൊതുക്കി ഇരുത്താനും അമ്മമാര്‍ ഉപയോഗിക്കുന്ന ഏറ്റവും എളുപ്പമാര്‍ഗ്ഗമാണ് മൊബൈല്‍ അവരുടെ കൈകളിലേക്ക് വച്ചുകൊടുക്കുന്നത്. എന്നാല്‍ കുട്ടികളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം് മയക്കുമരുന്നിനെക്കാള്‍ മാരകമാണെന്നാണ് വിദഗ്ദരുടെ അഭിപ്രായം. ചൈല്‍ഡ് സൈക്യാട്രി വിഭാഗത്തില്‍  മൊബൈല്‍ ഫോണ്‍- ഡിജിറ്റല്‍ സ്‌ക്രീന്‍ അഡിക്ഷന് ചികിത്സ തേടിയെത്തുന്ന മാതാപിതാക്കളുടെ എണ്ണം ഓരോ ദിവസം കഴിയും തോറും വര്‍ദ്ധിച്ചുവരുന്നതായിട്ടാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടികളിലെ അമിതമായ സ്‌ക്രീന്‍ ഉപയോഗം കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്ന നേത്രരോഗത്തിന് കാരണമാകുന്നുണ്ട്. ഇമ വെട്ടാതെ സ്‌ക്രീനിലേക്ക് നോക്കിയിരിക്കുന്നതു  മൂലം കൃഷ്ണമണിക്ക് മുകളിലെ ദ്രവപാളിയിലെ നനവ് ബാഷ്പീകരിച്ചു പോകുകയും ഇത് കണ്ണുകള്‍ക്ക് വലിയ സമ്മര്‍ദ്ദം ഉണ്ടാക്കുകയും ചെയ്യുന്നതായി വിദഗ്ദര്‍ പറയുന്നു. ഇതുകൂടാതെ ഭാവനയില്‍ കാര്യങ്ങള്‍ സൃഷ്ടിച്ചെടുക്കാനുള്ള കഴിവു കുട്ടികള്‍ക്ക് നഷ്ടപ്പെടുന്നതായും വിദഗ്ദര്‍ പറയുന്നു. കൗമാരക്കാരിലെ അമിതമായ മൊബൈല്‍ ഗെയിം ശീലം അവരുടെ തലച്ചോറിനെയും വ്യക്തിത്വത്തെയും ദോഷകരമായി ബാധിക്കുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. അതുകൊണ്ട് കുട്ടികളെ ഭക്ഷണം കഴിപ്പിക്കാനോ അവരെ അടക്കിയൊതുക്കി നിര്‍ത്താനോ മാതാപിതാക്കള്‍ ഒരിക്കലും അവരുടെ കൈകളിലേക്ക് മൊബൈല്‍ ഫോണ്‍ വച്ചുകൊടുക്കരുതേ.

More like this
Related

ഓൺലൈൻ ഗെയിം;   കെണികൾ പലവിധം

ഓൺലൈൻ ഗെയിം ആപ്പ്  അമ്മ ഡിലീറ്റ് ചെയ്തതിന്റെ പേരിൽ വീടിന് തീകൊളുത്താൻ...

നന്നായി ഫോൺ ഉപയോഗിക്കാം

മൊബൈൽ ഫോൺ ഒഴിവാക്കിക്കൊണ്ടൊരു ജീവിതം നമുക്കുണ്ടോ? പ്രായഭേദമില്ലാതെ ഇന്ന് എല്ലാവരും മൊബൈലിനൊപ്പമാണ്....

അധികമായാൽ സോഷ്യൽ മീഡിയയും…

ഏതാനും മണിക്കൂർ നേരത്തേക്ക് നിങ്ങളുടെ ഫോൺ ലോക്കായി എന്ന് വിചാരിക്കുക. അല്ലെങ്കിൽ...

ആപ്പിലായ ലോകം

ഒരു കൊറോണ എല്ലാവരെയും ആപ്പിലാക്കിയിരിക്കുന്നു. എല്ലാറ്റിനും ഇപ്പോൾ ആപ്പ് വേണമെത്ര. അടുത്തകാലം...
error: Content is protected !!