നിക്ക് ജോണാസിന് ഒരു മുഖവുരയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഗായകനും ഗാനരചയിതാവും അഭിനേതാവുമാണ് നിക്ക് ജോണാസ് എന്ന് അറിയപ്പെടുന്ന നിക്കോളാസ് ജെറി ജോണാസ്. അടുത്തയിടെ പ്രിയങ്ക ചോപ്രായെ വിവാഹം കഴിച്ചതോടെ ഇന്ത്യക്കാര്‍ക്കും ഏറെ പരിചിതനാണ്. ഈ നിക്കിനെയാണ് 2018 ലെ മോസ്റ്റ് സ്‌റ്റെലീഷ് പുരുഷനായി ചില മാധ്യമങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ശുപാര്‍ശയ്ക്കായി വന്ന 64 പേരില്‍ നിന്നാണ് നിക്കിനെ ഒന്നാമതായി GQ മാഗസിന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. നിക്കിനെ സാധാരണയായി കൂടുതലും കണ്ടുവരുന്നത് സ്ലിം ഫിറ്റ് ട്രൗസറിലും ബോംബര്‍ ജാക്കറ്റിലും പ്ലെയ്ന്‍ ടീ ഷര്‍ട്ടിലുമാണ്.
2018 ലെ സ്റ്റെല്‍ മാനായി താന്‍ തിരഞ്ഞെടുക്കപ്പെട്ടതിലെ സന്തോഷം ഇന്‍സ്റ്റഗ്രാമിലെ 19.4 മില്യന്‍ ഫോളവേഴ്‌സുമായി ഇദ്ദേഹം പങ്കുവച്ചു. ലോകം മുഴുവനുമുള്ള ആരാധകരാണ് തന്നെ ഈ ബഹുമതിക്ക് അര്‍ഹനാക്കിയതെന്നും ഈ അംഗീകാരത്തെ താന്‍ വലുതായി കാണുന്നുവെന്നും നിക്ക് കുറിച്ചു.