2018 വിടപറയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‌ക്കെ പോയ വര്‍ഷത്തില്‍ ഏതായിരുന്നു ഇന്ത്യയിലെ സെലിബ്രിറ്റികളില്‍ ഏറ്റവും ഹൃദയഭേദകമായ മരണം? അത് താരസുന്ദരി ശ്രീദേവിയുടെ മരണമായിരുന്നു. ഫെബ്രുവരി 24 ന് രാജ്യം ഉണര്‍ന്നത് ശ്രീദേവിയുടെ അപ്രതീക്ഷിതമായ ദേഹവിയോഗ വാര്‍ത്ത അറിഞ്ഞായിരുന്നു . ഒരു വിവാഹവിരുന്നില്‍ പങ്കെടുക്കാന്‍ ദുബായിയില്‍ എത്തിയ ശ്രീദേവിയെ ഹോട്ടല്‍ മുറിയില്‍ ബാത്ത് ടബില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഏകദേശം ഒരു മാസത്തിന് ശേഷമാണ് ആ മരണത്തെ സംബന്ധിച്ച വിവാദങ്ങളും നടുക്കവും അഭ്യൂഹങ്ങളും അവസാനിച്ചത്.
സംഗീതപ്രേമികളെയും മലയാളികളെയും സംബന്ധിച്ച് തീരാ വേദനയായിരുന്നു സംഗീതജ്ഞനായ ബാലഭാസ്‌ക്കറിന്റെ അപ്രതീക്ഷിതമായ വേര്‍പാട്. വാഹനാപകടത്തെത്തുടര്‍ന്ന് 2018 ഒക്ടോബര്‍ രണ്ടിനാണ് പാതിവഴിയില്‍ നിലച്ചുപോയ സംഗീതമായി ബാലഭാസ്‌ക്കര്‍ നമ്മെ വിട്ടുപിരിഞ്ഞത്. അപകടത്തില്‍ അദ്ദേഹത്തിന്റെ മകള്‍ തേജസ്വിനിയും മരണമടഞ്ഞിരുന്നു. ബാലഭാസ്‌ക്കറിന്റെ മരണത്തെ സംബന്ധിച്ച ദുരൂഹതകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല.
വിനോദ് ഖന്ന, ഓംപൂരി, അംബരീഷ്, വിനു ചക്രവര്‍ത്തി, റീത്താ ഭാദുരി, ശശി കപൂര്‍ തുടങ്ങിയ അഭിനേതാക്കളും വിട്ടുപിരിഞ്ഞത് 2018 ല്‍ ആയിരുന്നു.