ഇത് ഷെറിന്‍ പൂജാരി. മുപ്പതുവയസായപ്പോഴേയ്ക്കും സെലിബ്രിറ്റി ട്രെയിനര്‍ എന്ന പേരു നേടിയ ഫിസിക്കല്‍ ട്രെയ്‌നര്‍. ശില്പ ഷെട്ടി, ഷമിത ഷെട്ടി, സെലീന ജെയ്റ്റലി, കോറിയോഗ്രാഫര്‍ ഗണേഷ് ഹെഡ്ജ്, വ്യവസായി സഞ്ജീവ് നന്ദ എന്നിവരുടെയെല്ലാം ഫിസിക്കല്‍ ട്രെയിനറാണ് ഇദ്ദേഹം. ഏതുപ്രായത്തിലും ആരോഗ്യത്തോടെയിരിക്കാന്‍ ഇദ്ദേഹം നിര്‍ദ്ദേശിക്കുന്നത് ഫിസിക്കല്‍ ആക്ടിവിറ്റിയും എക്‌സൈര്‍സൈസുമാണ്. കാന്‍സര്‍, പ്രമേഹം, ഹൃദ്രോഗം എന്നിവയുടെയെല്ലാം സാധ്യതകളെ ഇല്ലാതാക്കാന്‍ ഇവ കൊണ്ടു കഴിയുമെന്നാണ് ഷെറിന്‍ പറയുന്നത്. അതോടൊപ്പം കണ്ണാടിയില്‍ നോക്കി ആരോഗ്യവും ഫിറ്റ്‌നസും വിലയിരുത്തരുത് എന്നൊരു നിര്‍ദ്ദേശം കൂടിയുണ്ട് അദ്ദേഹത്തിന്. മറ്റുള്ളവര്‍ നമ്മുടെ ശരീരത്തെയും മസില്‍സിനെയും നോക്കി പറയുന്ന നെഗറ്റീവ് കമന്റുകള്‍ നമ്മെ വിഷാദത്തിലേക്ക് നയിക്കും എന്നും ഇദ്ദേഹം പറയുന്നു. സ്‌ട്രെങ്ത്, എന്‍ഡുറന്‍സ്, സ്പീഡ്, ഫഌക്‌സിബിലിറ്റി, സൈക്കോളജിക്കല്‍ എബിലിറ്റി എന്നിങ്ങനെ അഞ്ചു ഘടകങ്ങളാണ് നമ്മുടെ ഫിറ്റ്‌നസ് ലെവല്‍ തീരുമാനിക്കുന്നത്. നിങ്ങള്‍ എന്താണോ കഴിക്കുന്നത് അതുതന്നെയാണ് നിങ്ങള്‍. അതുകൊണ്ട് വിവേകപൂര്‍വ്വം ഭക്ഷണം കഴിക്കുക. യോഗ, ധ്യാനം എന്നിവയും ശീലിക്കണം. വര്‍ക്കൗട്ടുകള്‍ ശരീരത്തിന്റെ ഫിറ്റ്‌നസ് നിലനിര്‍ത്തുമ്പോള്‍ മേല്പ്പറഞ്ഞവ മാനസികമായ റിലാക്‌സേഷന് വളരെ ഉപകാരപ്രദമാണ്. പ്രായമേറിയവരോടുള്ള നിര്‍ദ്ദേശങ്ങളില്‍ നടത്തം മുന്നില്‍ നില്ക്കുന്നു. റിട്ടയര്‍മെന്റോടെ ജീവിതത്തിന്റെ അര്‍ത്ഥം നഷ്ടമായി എന്ന ധാരണയൊന്നും വേണ്ട. അതിനുശേഷവും ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്തുക. ഗോള്‍ഫ്, സ്വിമ്മിങ് തുടങ്ങിയവ പ്രായമായവര്‍ക്കുള്ള ചില കളികളില്‍ പെടുന്നു. ഒരിക്കലും ഒറ്റയ്ക്കിരിക്കരുത്. കഴിയുന്നത്ര ഏകാന്തത ഒഴിവാക്കുക. വിറ്റമിന്‍സും മിനറല്‍സും അടങ്ങിയ ഭക്ഷണവും കഴിക്കണം.
വളരെ ചെറിയ തുടക്കമായിരുന്നു ഇദ്ദേഹത്തിന്റേത്. ഒമ്പതാം വയസില്‍ ജൂഡോ ആരംഭിച്ചു. പതിനാറാം വയസില്‍ ബ്ലാക്ക് ബെല്‍റ്റ് സ്വന്തമാക്കി. പത്തൊമ്പതാം വയസില്‍ ഒരു ജോലിക്കുവേണ്ടിയുള്ള അന്വേഷണമാണ് പ്രശസ്തനായ ഫിസിക്കല്‍ ട്രെയിനറായി ഇദ്ദേഹത്തെ മാറ്റിയത്. ഒരു സുഹൃത്താണ് ജിംനേഷ്യത്തില്‍ ഒരു ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ടെന്ന് പറഞ്ഞത്. അവിടെ നിന്നായിരുന്നു ഇന്ന് അറിയപ്പെടുന്ന വിധത്തില്‍ വളര്‍ന്ന ഷെറിന്‍ പൂജാരിയുടെയുടെ ജനനം.