അടുത്തയിടെയായി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്ന വാര്‍ത്തകളില്‍ ഒന്നായിരുന്നു ബോളിവുഡ് താരം ഷാഹിദ് കപൂറിന് കാന്‍സറാണെന്ന്. സ്റ്റേജ് 1 തരത്തിലുള്ള ഉദര കാന്‍സറാണ് ഷാഹിദിന് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതേക്കുറിച്ചൊന്നും ഷാഹിദ് പ്രതികരിച്ചിരുന്നുമില്ല. എന്നാല്‍ ഇന്നലെ താരം തന്റെ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നും അപവാദപ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്നും താരം ആരാധകരോട് ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയായിലൂടെയായിരുന്നു ഷാഹിദിന്റെ പ്രതികരണം. സുഹൃത്തുക്കളേ ഞാന്‍ സുഖമായിരിക്കുന്നു, അപവാദപ്രചരണങ്ങളില്‍ വിശ്വസിക്കരുതേ. താരം കുറിച്ചു. ബോളിവുഡ് താരം സൊണാലി ബെന്ദ്ര കാന്‍സര്‍ ചികിത്സയെ തുടര്‍ന്ന് സുഖംപ്രാപിച്ചുവരികയാണ്. കഴിഞ്ഞ ആഴ്ച ആയിരുന്നു സൊണാലി വിദേശത്തുനിന്ന് ചികിത്സ കഴിഞ്ഞ് മുംബൈയില്‍ തിരിച്ചെത്തിയത്. വളരെ പോസിറ്റിവായിട്ടാണ് സൊണാലി തന്റെ രോഗാവസ്ഥയെ സ്വീകരിച്ചിരിക്കുന്നത്. ഒരുകാലത്ത് ബോളിവുഡിലെ സ്വപ്‌നസുന്ദരിയായി വിരാചിച്ചിരുന്ന മനീഷ കൊയ്‌റാളയും കാന്‍സര്‍ വിമുക്തി നേടി ജീവിതത്തെ സധൈര്യം നേരിട്ടുകൊണ്ടിരിക്കുകയാണ്.